For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്‍ ഞങ്ങളുമായി സഹകരിച്ചില്ല, അമ്മയുടെ മരണത്തില്‍ എന്റെ ജീവിതം അവസാനിച്ചെന്ന് തോന്നി: ശ്രീവിദ്യ

  |

  മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടി ശ്രീവിദ്യ. വര്‍ഷങ്ങളായി വിവിധ ഇന്‍ഡസ്ട്രികളില്‍ പ്രവര്‍ത്തിച്ച താരം തെന്നിന്ത്യയിലെ മികച്ച അഭിനേത്രിമാരില്‍ ഒരാളായാണ് അറിയപ്പെട്ടത്. നായികാ വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും എല്ലാം ശ്രീവിദ്യ തന്‌റെ കരിയറില്‍ തിളങ്ങി. 800ലധികം സിനിമകളില്‍ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. അര്‍ബുദ ബാധിയയായ ശേഷമുളള നടിയുടെ വിയോഗം എല്ലാവരെയും സങ്കടത്തിലാഴ്ത്തിയിരുന്നു. 2006 ഒക്ടോബറിലാണ് ശ്രീവിദ്യ അന്തരിച്ചത്.

  കിടിലന്‍ ലുക്കില്‍ പ്രിയാമണി, സ്റ്റൈലിഷ് ചിത്രങ്ങളുമായി നടി

  മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ഹിന്ദിയിലും എല്ലാം ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് ശ്രീവിദ്യ. മരണശേഷവും നടി എപ്പോഴും വാര്‍ത്തകളില്‍ നിറയാറുണ്ട്. പ്രശസ്ത കര്‍ണാടക സംഗീതജ്ഞ എംഎല്‍ വസന്തകുമാരി-വികടം ആര്‍ കൃഷ്ണമുര്‍ത്തി ദമ്പതികളുടെ മകളാണ് ശ്രീവിദ്യ. സംഗീത കുടുംബത്തില്‍ നിന്നുമാണ് ശ്രീവിദ്യ അഭിനയ രംഗത്തേക്ക് എത്തിയത്.

  ചെറുപ്പകാലം മുതല്‍ നടിയാകണം എന്ന ആഗ്രഹം ശ്രീവിദ്യയ്ക്കുണ്ടായിരുന്നു. അഭിനേത്രിയായ ശേഷം പിന്നീട് പിന്നണി ഗായികയായും തുടക്കം കുറിച്ചിരുന്നു ശ്രീവിദ്യ. അതേസമയം തന്റെ അമ്മയുടെ അവസാന ദിനങ്ങളെ കുറിച്ച് കെെരളി ടിവിയുടെ ജെബി ജംഗ്ഷനില്‍ ശ്രീവിദ്യ വെളിപ്പെടുത്തിയിരുന്നു. നടിയുടെ പഴയ അഭിമുഖം ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്. അമ്മ രണ്ട് മാസം സുഖമില്ലാതെ കിടന്ന് പിന്നെയാണ് മരിക്കുന്നത് എന്ന് നടി പറയുന്നു.

  എനിക്കത് ഉള്‍ക്കൊളളാനായില്ല. കാരണം അവസാന നാല് വര്‍ഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങള്‍ എപ്പോഴും ഒരുമിച്ചുണ്ടായിരുന്നു. അമ്മയുടെ കൂടെ ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുകയൊക്കെ ചെയ്തു. ഞാന്‍ അവര്‍ക്ക് കാറ് ഉള്‍പ്പെടെ ഒരുപാട് സാധനങ്ങള്‍ വാങ്ങിക്കൊടുത്തു. എന്നാല്‍ അമ്മയ്ക്ക് ആഡംബരത്തില്‍ ഒന്നും അത്ര താല്‍പര്യമില്ലായിരുന്നു. കൃഷ്ണഭക്തയായ അമ്മ രാത്രിയിലൊക്കെ പൂജാ മുറിയിലാണ് കിടന്നത്.

  രാത്രിയില്‍ കൃഷ്ണാ എന്ന് ജപിച്ചുകൊണ്ട് കിടന്ന് ഉറങ്ങും. അമ്മയുടെ അവസാന ഘട്ടം അങ്ങനെയായിരുന്നു. അപ്പോഴും അച്ഛന്‍ ഞങ്ങളുമായി സഹകരിച്ചില്ലെന്നും ശ്രീവിദ്യ പറഞ്ഞു. ഞങ്ങളെ എപ്പോഴും കുറ്റപ്പെടുത്തികൊണ്ടിരുന്നു. അതുകൊണ്ട് ഞാനുളള സമയത്ത് അച്ഛനെ വീട്ടില്‍ വരുത്തില്ല. കാരണം ഞങ്ങള് കണ്ടുമുട്ടിയാല്‍ പിന്നെ വഴക്കാവും. പുളളി മറ്റൊരിടത്ത് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. അപ്പോഴും എന്റെ അമ്മ എല്ലാം ബാലന്‍സ് ചെയ്യുകയായിരുന്നു, ശ്രീവിദ്യ പറയുന്നു.

  അമ്മ മരിച്ചപ്പോള്‍ എനിക്കത് ഉള്‍ക്കൊളളാനെ പറ്റിയില്ല. ഞാന്‍ വിചാരിച്ചു എന്റെ ജീവിതം അവസാനിച്ചെന്ന്. മരണക്കിടക്കയില്‍ വെച്ച് അമ്മ തനിക്ക് കുറെ കാര്യങ്ങള്‍ പറഞ്ഞുതന്നിട്ടുണ്ട് എന്നും നടി പറഞ്ഞു. അത് തന്നെയാണ് പിന്നീട് സംഭവിച്ചത്. 'എന്‌റെ ജോലിക്കാരില്‍ ഇന്ന ആളുകള്‍ നിന്‌റെ കൂടെ നില്‍ക്കും, ഇന്നത് പോലെയായിരിക്കും നിന്‌റെ ജീവിതം, നിന്‌റെ ചേട്ടന്‍ നിന്നോട് ഈ രീതികളില്‍ പെരുമാറും. അതെല്ലാം വിട്ടുകൊടുത്തേക്കുക' എന്നൊക്കെ അമ്മ പറഞ്ഞു.

  ഗുജറാത്തുകാരിയായ വരദയുമായി എങ്ങനെ പ്രണയത്തിലായി, ജിഷിന്‍ മോഹന്റെ മറുപടി

  നീ എപ്പോഴും ജോലി ചെയ്ത് അധ്വാനിച്ച് ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന കുട്ടിയാണ്. അത് തന്നെ തുടരുക എന്നെല്ലാം അമ്മ ഉപദേശം നല്‍കി.
  അന്ന് ഫാസില്‍ സാറിന്‌റെ എന്റെ സൂര്യപുത്രിക്ക് സിനിമ തുടങ്ങുന്ന സമയമാണ്. അതില്‍ പാട്ടുകാരിയായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. അന്ന് മേക്കപ്പ്മാനെ വിളിച്ചിട്ട് അമ്മ കുറെ കാര്യങ്ങള്‍ പറഞ്ഞു; സെറ്റൊക്കെ ഇങ്ങനെ അലങ്കരിക്കണം, വലിയ വലിയ വിദ്വാന്‍മാരുടെ ചിത്രങ്ങളൊക്കെ വെക്കണം, ഫാസില്‍ സാറിനോട് നന്നായിട്ട് എടുക്കാന്‍ പറയൂ, എന്റെ പട്ടുസാരികളൊക്കെ അവളോട് ഉടുക്കാന്‍ പറയണം, പുറത്തുനിന്ന് വാങ്ങിക്കരുത് ഒരുപാട് കാശ് ചെലവാകും എന്നൊക്കെ അമ്മ പറഞ്ഞു, അഭിമുഖത്തില്‍ ശ്രീവിദ്യ വെളിപ്പെടുത്തി.

  ദൈര്‍ഘ്യമേറിയ ചുംബനരംഗം, തണുത്ത് വിറച്ചാണ് അത് ചെയ്തത്, മറക്കാനാവാത്ത അനുഭവം പറഞ്ഞ് കരിഷ്മ കപൂര്‍

  English summary
  Throwback Thursday: Srividya Opens Up How Father Treated Her Mother In Her Last Stage
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X