തികഞ്ഞൊരു പരാജയമായി പോയി; ആ തോല്‍വി താന്‍ അംഗീകരിക്കുകയാണ്, അതിലൂടെ ലഭിച്ച ഗുണങ്ങളെ കുറിച്ച് ജഗതി ശ്രീകുമാര്‍

വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ജഗതി ശ്രീകുമാര്‍ സിനിമാ ലോകത്തേക്ക് തിരിച്ച് വരുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍. ഇനിയും എഴുന്നേറ്റ് നടക്കാനോ കാര്യമായി സംസാരിക്കാനോ കഴിയാത്ത വിധത്തിലാണ് താരം. എങ്കിലും സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. അതേ സമയം സംവിധാനം ചെയ്ത് നല്ലൊരു സിനിമ പ്രേക്ഷകരിലേക്ക് എത്തിക്കണമെന്ന ആഗ്രഹത്തെ കുറിച്ച് മുന്‍പൊരിക്കല്‍ ജഗതി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്.

ജഗതിയുടെ സംവിധാനത്തില്‍ രണ്ട് സിനിമകള്‍ പിറന്നെങ്കിലും അത് രണ്ടും പരാജയമായി പോയി. ആ തോല്‍വി താന്‍ സമ്മതിക്കുന്നുണ്ടെന്നാണ് കോട്ടയം നസീറിനൊപ്പം കൈരളിയിലെ ഒരു പരിപാടിയില്‍ സംസാരിക്കവേ ജഗതി പറയുന്നത്. തന്റെ ഉള്ളിലെ കലാകരാന് ഇപ്പോഴും വിഷമം തോന്നുന്നൊരു സംഭവത്തെ കുറിച്ചും നടനന്ന് പറഞ്ഞിരുന്നു. അതേ കുറിച്ച് വിശദമായി വായിക്കാം..

 സംവിധായകന്‍ എന്ന നിലയ്ക്ക് തികഞ്ഞ പരാജയമായി

സംവിധായകന്‍ എന്ന നിലയ്ക്ക് തികഞ്ഞ പരാജയമായിരുന്നു. ഞാന്‍ സംവിധാനം ചെയ്ത രണ്ട് സിനിമകളും കാര്യമായി കളക്ട് ചെയ്തിട്ടുമില്ല, പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുമില്ല. പക്ഷേ എന്തോ അവരെന്നെ വെറുത്തിട്ടില്ല. അതെന്റെ ഭാഗ്യം. ഇനിയും നല്ലൊരു സിനിമ സംവിധാനം ചെയ്യണമെന്ന ആഗ്രഹമുണ്ട്. പക്ഷേ ഒരു സംവിധായകന്‍ അനുഭവിക്കുന്ന വിഷമം എന്താണെന്ന് മനസിലായി. ഒരിക്കലും ഒരു സംവിധായകനെ മാനസികമായി വേദനിപ്പിക്കാന്‍ എനിക്ക് തോന്നിയിട്ടില്ല. ആ രണ്ട് ചിത്രങ്ങള്‍ കൊണ്ട് തനിക്ക് കിട്ടിയ നേട്ടം എന്താണ് എന്നതിനെ കുറിച്ചും ജഗതി സംസാരിച്ചിരുന്നു.

 ഇനിയുള്ള ആഗ്രഹം ഇതാണ്

നിലവാരം ഉള്ള സംവിധായകനോ അതില്ലാത്ത സംവിധായകനോ ആയിക്കോട്ടെ, വളരെയധികം മാനസിക പീഡനം അനുഭവിക്കുന്നവരാണ്. അതുകൊണ്ട് ഒരു ഡയറക്ടറെയും നമ്മള്‍ വിഷമിപ്പിക്കരുത്. കാരണം അയാളും അഭിനയിക്കുന്ന നമ്മളും മനുഷ്യരാണ്. എല്ലാവരും സ്വന്തം കാര്യം മാത്രമേ നോക്കാറുള്ളു. നമുക്ക് വേഗം പോവണം, നമുക്ക് പ്രതിഫലം കൂടുതല്‍ വേണമെന്നൊക്കെ പറയും. അയാളും അതുപോലെ ആഗ്രഹിക്കുന്ന മനുഷ്യനാണ്. അവരുടെ അവസ്ഥ എനിക്ക് മനസിലായത് രണ്ട് ചിത്രങ്ങളിലൂടെയാണ്.

 ആഗ്രഹം കൊണ്ട് സംവിധായകനായതാണ്

സംവിധാനം ചെയ്ത രണ്ട് സിനിമകളും എനിക്ക് തന്ന ഗുണം അതാണെന്നും ജഗതി പറയുന്നു. ആ മേലങ്കി എടുത്തിട്ടു എന്നേയുള്ളു, അത്യാഗ്രഹം കൊണ്ട് ഇട്ടതാണ്. പക്ഷേ ഒരു നല്ല ചിത്രം സംവിധാനം ചെയ്യണമെന്നുള്ളത് വലിയ ആഗ്രഹമാണ്. ചിരിപ്പിക്കുന്ന ഒരു വിഷയം തന്നെയായിരിക്കും സിനിമയ്ക്ക് വേണ്ടി തിരഞ്ഞെടുക്കുക. എല്ലാവര്ക്കും ചിരിക്കാനാണ് താല്‍പര്യം കൂടുതലുള്ളത്. ആ കൂട്ടത്തില്‍ കുറച്ച് നല്ല കഥയും ഉണ്ടായിരിക്കണം. സമൂഹത്തിനൊരു നന്മയോ ഉപദേശമോ നല്‍കുന്ന കഥ ആയിരിക്കണം.

Recommended Video

അണ്ണാന്‍ കുഞ്ഞിനൊപ്പം കളിച്ച് ജഗതി | FilmiBeat Malayalam
  ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകനാര്?

ബ്ലെസി, ലാല്‍ ജോസ്, കമല്‍, അക്കു അക്ബര്‍, റോഷന്‍ ആന്‍ഡ്രൂസ്, അങ്ങനെയുള്ളവരെല്ലാം പ്രതീക്ഷയ്ക്ക് വക നല്‍കുന്നവരാണ്. ലാല്‍ ജോസ് അടക്കമുള്ളവര്‍ മുഖ്യധാരയിലേക്ക് വന്ന് കഴിഞ്ഞു. എനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്ന സംവിധായകന്‍ ഭരതന്‍ ആണ്. അദ്ദേഹത്തിന്റെ ഒരുപാട് സിനിമകള്‍ കണ്ടിരുന്നു. അന്നത്തെ കാലത്ത് തെറ്റില്ലാത്ത ഒരു കഥാപാത്രം ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു. ഏതോ ഒരു ചിത്രത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ടെന്ന് തോന്നു. ഒന്ന് രണ്ട് തവണ വേഷത്തിന് വേണ്ടി ഞാന്‍ സമീപിച്ചിട്ടുണ്ട്. എനിക്ക് കിട്ടാത്തതാണോ, അല്ല കിട്ടാനുള്ള പരിസ്ഥിതി ഉണ്ടാക്കിയതാണോ എന്ന് അറിയില്ല. പക്ഷേ അദ്ദേഹത്തിന്റെ സിനിമയിലൊരു കഥാപാത്രം കിട്ടാത്തതില്‍ എന്നിലെ കലാകാരന്‍ ഇപ്പോഴും ദുഃഖിക്കുന്നുണ്ടെന്ന് ജഗതി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X