പൃഥ്വിയെ ആരെങ്കിലും കുറ്റം പറഞ്ഞാല്‍ ആദ്യം സങ്കടപ്പെടുന്നത് ഇന്ദ്രന്‍, മക്കളെ കുറിച്ച് മല്ലിക സുകുമാരന്‍
മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം ഏറെ പ്രിയപ്പെട്ട താരസഹോദരങ്ങളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള ഇരുവരും ശ്രദ്ധേയ ചിത്രങ്ങള്‍ ചെയ്ത് എല്ലാവരുടെയും ഇഷ്ടം നേടി. അന്യഭാഷാ സിനിമകളിലും പൃഥ്വിരാജും ഇന്ദ്രജിത്തും തിളങ്ങിയിട്ടുണ്ട്. പൃഥ്വി നായകവേഷങ്ങളില്‍ സജീവമായപ്പോള്‍ ഇന്ദ്രജിത്ത് എല്ലാതരം റോളുകളും ചെയ്ത് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തി. മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായി മാറിയ താരങ്ങളാണ് ഇരുവരും. അതേസമയം പൃഥ്വിയെ കുറിച്ച് സോഷ്യല്‍ മീഡിയയിലോ സിനിമയിലോ ആരെങ്കിലും കുറ്റം പറഞ്ഞാല്‍ ആദ്യം സങ്കടപ്പെടുന്നത് ഇന്ദ്രനാണെന്ന് പറയുകയാണ് അമ്മ മല്ലിക സുകുമാരന്‍.
നടി നികിത ശര്‍മ്മയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍, കാണാം
കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് മക്കളെ കുറിച്ച് നടി മനസുതുറന്നത്. സോഷ്യല്‍ മീഡിയയില്‍ ആവട്ടെ സിനിമാരംഗത്ത് ആവട്ടെ ഇന്ദ്രന്‍ എല്ലാവര്‍ക്കും സ്വീകാര്യനാണ്. കാരണം ശാന്ത സ്വഭാവക്കാരനാണ് ഇന്ദ്രന്‍. പക്ഷേ രാജു ആരാണെന്ന് എല്ലാവരേക്കാളും നന്നായിട്ട് ഇന്ദ്രന് അറിയാം. അതുകൊണ്ട് തന്നെ രാജുവിനെ കുറിച്ച് ആരെങ്കിലും കുറ്റം പറഞ്ഞാല്‍ ആദ്യം സങ്കടപ്പെടുന്നത് ഇന്ദ്രനാണ്.

എന്തിനാണ് അവന്‌റെ നേരെ ഇങ്ങനെ സംസാരിക്കുന്നത് എന്ന് ചോദിക്കും. എന്നാല്‍ അതൊക്കെ പണ്ടായിരുന്നു. ഇന്ന് അതൊക്കെ ഞങ്ങള് വിട്ടു എന്ന് മല്ലിക സുകുമാരന്‍ പറഞ്ഞു. രാജുവിന്‌റെ ഒരു ആറ്റിറ്റ്യൂഡ് പലപ്പോഴും എനിക്ക് കണ്ട് പഠിക്കണമെന്ന് തോന്നിയിട്ടുണ്ട്. അവന്‍ പുറത്തുപോയി പഠിച്ചതുകൊണ്ടൊക്കെ ആവും പല കാര്യങ്ങളും ജസ്റ്റ് ഡോണ്ട് കെയര്‍ എന്ന മട്ടില്‍ അങ്ങ് വിടും.

എന്തെങ്കിലും പ്രശ്നം വന്നാല്‍ അതൊക്കെ ഇങ്ങനെയാണ് അമ്മേ, സിനിമയിലായാലും രാഷ്ട്രീയത്തിലായാലും ഇങ്ങനെയാണ്, കാര്യമാക്കണ്ട എന്ന് രാജു പറയും. എന്നാല്‍ എന്‌റെയൊക്കെ പ്രായത്തിലുളളവര്‍ എന്തിനാണ് ദൈവമേ അവനെ കുറിച്ച് ഇങ്ങനെ പറയണേ എന്ന് വിചാരിച്ച് ടെന്‍ഷനടിക്കും. പിന്നെ എനിക്ക് തോന്നി ജോലിയും കൂലിയും ഇല്ലാത്തവന് ഇതൊക്കെ തന്നെയായിരിക്കും ജോലി എന്ന്.
Recommended Video

രാജു പറഞ്ഞ് പറഞ്ഞ് ഞങ്ങളിലും മാറ്റം വന്നു. രാജുവിന്‌റെ അഹങ്കാരം എന്ന് ശത്രുക്കള്‍ വിശേഷിപ്പിക്കുന്നത് ഒരു പോസിറ്റീവായിട്ടുളള അഹങ്കാരം എന്നെ ഞാന്‍ പറയുളളൂ, കാരണം അവനെ എന്തിനാണ് അഹങ്കാരിയെന്ന് വിളിക്കുന്നത്, അതിന്‌റെ കാരണങ്ങള്‍ ഒരുപക്ഷേ ഇത് എഴുതുന്നവര്‍ക്കും വായിച്ച് രസിക്കുന്നവര്‍ക്കും അറിയത്തില്ലെങ്കിലും കേരളത്തിലെ പ്രേക്ഷകര്‍ക്ക് അറിയാം, അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ വ്യക്തമാക്കി.

അതേസമയം മക്കള്‍ക്കൊപ്പം മല്ലിക സുകുമാരനും അഭിനയ രംഗത്ത് സജീവമാണ്. സാറാസ് എന്ന ചിത്രത്തിലാണ് എറ്റവുമൊടുവില്‍ നടി പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്. സിനിമകള്‍ക്ക് പുറമെ സീരിയലുകളില്‍ അഭിനയിച്ചും എത്താറുണ്ട് മല്ലിക സുകുമാരന്‍. വര്‍ഷങ്ങളായി അഭിനയരംഗത്ത് സജീവമാണ് നടി. കൈനിറയെ ചിത്രങ്ങളുമായാണ് ഇന്ദ്രജിത്തും പൃഥ്വിരാജും മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications











