twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മോഹൻലാൽ സമ്മാനം വാങ്ങുന്നത് കണ്ടില്ല, തല്ല് പേടിച്ച് ഓടി, നാടക കഥ പറഞ്ഞ് മണിയൻപിള്ള

    |

    എല്ലവരുമായി വളരെ അടുത്ത സൗഹൃദം സൂക്ഷിക്കുന്ന നടനാണ് മോഹൻലാൽ. മികച്ച അഭിപ്രായമാണ് സുഹത്തുക്കൾക്കു സഹപ്രവർത്തകർക്കും ലാലിനെ കുറിച്ച് പറയാനുള്ളത്. മോഹൻലാലിന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു. മോഹൻലാലിന്റെ സഹോദരന് പ്യാരിലാലിന്റെ സഹപാഠി കൂടിയായിരുന്നു മണിയൻപിള്ള. ഇപ്പോഴിത മോഹൻലാലിന് ആദ്യമായി മേക്കപ്പിട്ട് കൊടുത്ത കഥ വെളിപ്പെടുത്തുകയാണ് നടൻ. കൈരളി ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് പഴയ ആറാം ക്ലാസുകാരനായ മോഹൻലാലിനെ കുറിച്ച് പറയുന്നത്.

    mohanlal

    താൻ മോഡൽ സ്കൂളിൽ നിന്ന് പത്താം ക്ലാസ് കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ലാൽ എന്നെ കാണാൻ എത്തുന്നത്.. അതിന് മുൻപ് ലാലിനെ തനിക്ക് അറിയാമായിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ പ്യാരിലാൽ എന്റെ ക്ലാസ്മേറ്റ് ആയിരുന്നു. മോഹൻലാൽ കുറെ കുട്ടികളുമായിട്ടാണ് അന്ന് എന്നെ കാണാൻ എത്തുന്നത്. ‍ ഞാൻ മോഹൻലാൽ. ഞാൻ പറഞ്ഞു; അറിയാമല്ലോ, പ്യാരിയുടെ അനിയൻ അല്ലേ, എന്താണ് കാര്യം. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു. നാടകത്തിൽ അഭിനയിക്കണം. എന്നാൽ ഇതുവരെ അഭിനയിച്ചിട്ടില്ല. എന്തെങ്കിലും ഒരു വഴി കാണണമെന്ന്. ആറാം ക്ലാസിലായിരുന്നു അവർ. തൊട്ട് അടുത്ത ദിവസം വരാൻ ഞാൻ പറഞ്ഞു. അടുത്ത ദിവസം മോഹൻലാലും കുറെ കുട്ടികളും എന്റെ വീട്ടിലെത്തിയ. ജനയുഗം മാസികയിൽ പ്രസിദ്ധികരിച്ച വേളൂർ കൃഷ്ണൻ കുട്ടിയുടെ കബ്യൂട്ടർ ബോയ് എന്ന നാടകം സെലക്ട് ചെയ്ത വെച്ചിരിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ നടകത്തിലെ കഥാപാത്രങ്ങളെല്ലാം സെലക്ടാവുകയായിരുന്നു.

    അതിൽ 80 വയസ്സുളള വൃദ്ധൻ കഥാപാത്രത്തെയാണ് ലാൽ അവതരിപ്പിച്ചത്. റിഹേഴ്സൽ തൈക്കാടുള്ള എന്റെ തറവാട് വീടിന്റെ തട്ടിലായിരുന്നു. ഒരാഴ്ഛ റിഹേഴ്സൽ നടത്തി. ലാൽ നന്നായി നടകം പഠിച്ചു. ഞാൻ തന്നെയാണ് ആദ്യമായി ഇവർക്ക് മേക്കപ്പും ചെയ്തത്. മൂന്ന് രൂപ വെച്ച് എട്ട് പേർ കൊണ്ടു തന്നു. 24 രൂപ കൊണ്ട് തിരുവനന്തപുരത്തെ ജ്യോതി എന്ന സ്റ്റോറിൽ നിന്ന് അന്ന ലഭിച്ചിരുന്ന മേക്ക് അപ്പ് സാധനങ്ങൾ വാങ്ങിച്ചു. ഇതിൽ ഏറെ ബുദ്ധിമുട്ട് ലാലിനെ 80 വയസ്സുള്ള ആളാക്കുക എന്നതായിരുന്നു. അന്ന് ലാലിനെ കാണാൻ നല്ല സ്വർണ്ണ നിറമായിരുന്നു. ഉള്ള സാധനങ്ങൾ വെച്ച് അദ്ദേഹത്തെ കറുപ്പിച്ച് എടുക്കുകയായിരുന്നു.

    നാടകംമോഡൽ സ്കൂളിലെ ഓഡിറ്റോറിയത്തിൽ നടക്കുന്നു. ആ വർഷം മികച്ച നടകത്തിനുള്ള സമ്മാനം ഇവരുടെ കബ്യൂട്ടർ ബോയ്ക്ക് ആയുരുന്നു. മികച്ച നടനായി തിരഞ്ഞെടുത്തത് മോഹൻലാലിനെ ആയിരുന്നു. എനിക്ക് വളരെ സന്തോഷമായെന്നു മണcിയൻ പിള്ള രാജു അഭിമുഖത്തിൽ പറയുന്നു. പത്താം ക്ലാസ് വിദ്യാർഥികളെതേൽപ്പിച്ച് കൊണ്ടാണ് മോഹൻലാലും കൂട്ടരും സമ്മാനം വാങ്ങിയതെന്നും മണിയൻപിള്ള രാജു പറയുന്നുണ്ട്. അടി പോടിച്ച് ലാലും കൂട്ടരും സമ്മാനം വാങ്ങുന്നത് കാണാൻ നിൽക്കാത സ്റ്റേജിന്റെ പിന്നിൽ കൂടി ഓടി രക്ഷപ്പെട്ടെന്നും നടൻ അഭിമുഖത്തിൽ പറഞ്ഞു.

    Read more about: maniyanpilla raju mohanlal
    English summary
    Throwback Thursday: When Maniyanpilla Raju Did Make Up For Mohanlal,
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X