പൃഥ്വിരാജിനോട് എറ്റവും ബഹുമാനം തോന്നിയത് അക്കാര്യത്തില്‍, അനുഭവം പങ്കുവെച്ച് മഞ്ജു വാര്യര്‍

By Midhun Raj

മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ വിജയം നേടിയ സിനിമകളില്‍ ഒന്നാണ് ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കിയുളള പൃഥ്വിരാജ് സുകുമാരന്റെ ആദ്യ സംവിധാന സംരംഭത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ലൂസിഫര്‍ നേട്ടമുണ്ടാക്കിയിരുന്നു. മുരളി ഗോപിയുടെ തിരക്കഥയില്‍ അണിയിച്ചൊരുക്കിയ ചിത്രം പൃഥ്വി എന്ന മോഹന്‍ലാല്‍ ആരാധകന്റെ ചിത്രം കൂടിയായിരുന്നു.

മോഹന്‍ലാലില്‍ നിന്നും ആരാധകര്‍ പ്രതീക്ഷിച്ചതെല്ലാം ലൂസിഫറിലൂടെ പൃഥ്വി നല്‍കിയിരുന്നു. ലൂസിഫറില്‍ മോഹന്‍ലാലിനൊപ്പം പ്രധാന വേഷത്തില്‍ എത്തിയ താരമാണ് മഞ്ജു വാര്യര്‍. ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. മോഹന്‍ലാലിന് പുറമെ മഞ്ജുവിന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു ഈ കഥാപാത്രം.

അതേസമയം

അതേസമയം ലൂസിഫറില്‍ പൃഥ്വിരാജിനൊപ്പം പ്രവര്‍ത്തിച്ച അനുഭവം ഒരഭിമുഖത്തില്‍ മഞ്ജുവാര്യര്‍ തുറന്നുപറഞ്ഞിരുന്നു. രാജുവുമായി ആദ്യമായി ഇന്‍ട്രാക്റ്റ് ചെയ്യുന്നത് പോലും ലൂസിഫറിന്റെ സെറ്റില്‍ വെച്ചാണെന്ന് നടി പറയുന്നു. ലൂസിഫറിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തപ്പോഴാണ് ശരിക്കും രാജുവുമായി സംസാരിക്കാന്‍ കഴിഞ്ഞത്. അല്ലാതെ പല ചടങ്ങുകളിലും നമ്മള് കണ്ടിട്ടുണ്ട് ഞങ്ങള് ഹായ് പറഞ്ഞിട്ടുണ്ട്.

അല്ലാതെ രാജുവിന്റെ കൂടെ

അല്ലാതെ രാജുവിന്റെ കൂടെ അഭിനയിച്ചിട്ടുമില്ലായിരുന്നു. അല്ലാതെയും ഇന്‍ട്രാക്റ്റ് ചെയ്യാനുളള അവസരം കുറവായിരുന്നു. അപ്പോ ആക്ടറായിട്ട് വര്‍ക്ക് ചെയ്യുമ്പോഴും സംവിധായകനുമായി വര്‍ക്ക് ചെയ്യുമ്പോഴുമുളള അനുഭവം എനിക്ക് അറിയില്ല. എങ്ങനെയാണ് താരതമ്യപ്പെടുത്തുകയെന്ന്. പൃഥ്വിരാജ് എന്നുളള ഒരു നടന്‍ സംവിധാനം ചെയ്യുന്നതാണ് ലൂസിഫറെന്നുളളത് ഒരു ദിവസം മാത്രമേ നമ്മുടെ മനസില്‍ ഉണ്ടായിരുന്നുളളു.

പിന്നെ അത് കഴിഞ്ഞ്

പിന്നെ അത് കഴിഞ്ഞ് മലയാളത്തില്‍ ഒരുപാട് അനുഭവ സമ്പത്തുളള ഒരു ഡയറക്ടറിനെ പോലെ അത്രയ്ക്കും ഒരു പക്വതയും കണ്‍വിക്ഷനും ക്ലാരിറ്റിയുമുളള ഒരു ഡയറക്ടര്‍ ഇരുന്ന് സംവിധാനം ചെയ്യുന്നു. അപ്പോ ആ ഒരു കോണ്‍ഫിഡന്‍സ് അതൊരു ആക്ടറാണെന്നോ ആദ്യമായിട്ടാണ് ഡയറക്ട് ചെയ്യുന്നതന്നോ ഒകെ ഉളള ഒരു ചിന്ത രണ്ടാമത്തെ ദിവസം തൊട്ടേ എനിക്കുണ്ടായിട്ടേ ഇല്ല.

Recommended Video

പൃഥ്വിരാജ് ലംബോര്‍ഗിനി വാങ്ങിയതിന്റെ കാരണം
അതേസമയം ആക്ടേഴ്‌സിന്

അതേസമയം ആക്ടേഴ്‌സിന് വളരെയധികം ഫ്രീഡവും നല്‍കുന്ന ഒരാളാണ്. പക്ഷേ എനിക്ക് എറ്റവുമധികം ബഹുമാനം തോന്നിയത് രാജുവിന്റെ ഒരു കണ്‍വിക്ഷനും ക്ലാരിറ്റിയും ഒരു തീരുമാനവുമുണ്ട്. ഇപ്പോ ഇത് വേണം, ഇത്രയും മതി, ഇതിന്റെ അപ്പുറത്തേക്ക്. അടുത്ത ഷോട്ടാണോ അത് ശരിയായില്ലെങ്കിലും കുഴപ്പമില്ല എന്തായാലും എടുത്തുവെച്ചേക്കാം അങ്ങനെയൊരു രീതിയില്ല രാജുവിന്റേത്. അതുകൊണ്ട് തന്നെ വര്‍ക്ക് വളരെ ഫാസ്റ്റായിട്ട് , രാജുവിന്റെ കോണ്‍ഫിഡന്‍സ് കണ്ട് നമുക്ക് കോണ്‍ഫിഡന്‍സ് ഉളളില്‍ അറിയാതെ തോന്നും. മഞ്ജു പറഞ്ഞു.

More from Filmibeat

Read more about: manju warrier prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X