അന്ന് കുഞ്ചാക്കോ ബോബൻ്റെ കരണക്കുറ്റി നോക്കി മഞ്ജു വാര്യര്‍ അടിച്ചു; സോറി പറയേണ്ടെന്ന് താനാണ് പറഞ്ഞതെന്ന് താരം
മഞ്ജു വാര്യരും കുഞ്ചാക്കോ ബോബനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് വേട്ട. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ള സംവിധാനം ചെയ്ത ചിത്രം 2016 ലാണ് തിയറ്ററുകളിലെത്തുന്നത്. ചിത്രത്തില്‍ മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന്റെ മുഖത്തടിക്കുന്ന സീന്‍ ശ്രദ്ധേയമായിരുന്നു. അന്ന് ഈ രംഗം ഷൂട്ട് ചെയ്യുമ്പോഴുണ്ടായ രസകരമായ അനുഭവങ്ങള്‍ മഞ്ജു വാര്യര്‍ മുന്‍പ് പറഞ്ഞിട്ടുണ്ട്. അതുപോലെ ചാക്കോച്ചന്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്.
സീനില്‍ അടി ഉള്ളതുകൊണ്ട് ധൈര്യമായി അടിച്ചോളാന്‍ രാജേഷും ഞാനും മഞ്ജുവിനോട് പറഞ്ഞിരുന്നതായിട്ടാണ് ചാക്കോച്ചന്‍ പറയുന്നത്. 'രാജേഷ് തല്ലിക്കോളാന്‍ പറഞ്ഞു. എന്നാല്‍ തനിക്ക് പറ്റില്ലെന്നായിരുന്നു മഞ്ജു പറഞ്ഞത്. പിന്നെ ഞാന്‍ കൂടി മഞ്ജുവിനെ നിര്‍ബന്ധിച്ചു. അങ്ങനെ അറിഞ്ഞു തന്ന അടി പോലെ കരണക്കുറ്റി നോക്കി മഞ്ജു അടിച്ചു.

എന്നാല്‍ ആ സീന്‍ രണ്ട്, മൂന്ന് തവണ ടേക്ക് എടുക്കേണ്ടതായി വന്നു. കാരണം അടിച്ചു തീരുമ്പോഴേക്കും മഞ്ജു സോറി പറയും. അങ്ങനെയാവുമ്പോള്‍ എഡിറ്റ് ചെയ്യാന്‍ കട്ടിങ് പോയിന്റ് ഉണ്ടാവില്ല. അതുകൊണ്ടാണ് മൂന്ന് ടേക്കുകള്‍ എടുക്കേണ്ടി വന്നത്. അടിച്ചു കഴിഞ്ഞ് തന്നോട് സോറിയൊന്നും പറയേണ്ടെന്ന് മഞ്ജുവിനോട് പറഞ്ഞിരുന്നതായും കുഞ്ചാക്കോ ബോബന്‍ വ്യക്തമാക്കുന്നു.
സാരിയഴകിൽ മാളവിക ശർമ, ക്യൂട്ട് സുന്ദരിയാണെന്ന് ആരാധകർ
മഞ്ജു വാര്യര്‍ ആദ്യമായി പൊലീസ് വേഷത്തില്‍ അഭിനയിച്ച ചിത്രമാണെന്നുള്ള പ്രത്യേകതയോടെയാണ് വേട്ട തിയറ്ററുകളിലേക്ക് എത്തുന്നത്. 'ആദ്യമായി പൊലീസ് വേഷം ചെയ്യുമ്പോഴുള്ള ആശങ്കകള്‍ തനിക്കുണ്ടായിരുന്നതായി മഞ്ജു വാര്യരും മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. ഈ വേഷം തനിക്ക് ചേരുമോ എന്ന കണ്‍ഫ്യൂഷനും തുടക്കത്തില്‍ തനിക്കുണ്ടായിരുന്നു.
Recommended Video
ചിത്രത്തിലെ കുറ്റാന്വേഷണ സീനിന് ഇടയില്‍ ചാക്കോച്ചന്റെ കവിളത്ത് അടിക്കേണ്ടി വന്നത് വളരെ വേദനാജനകമായ കാര്യമാണ്. എന്നാല്‍ ചാക്കോച്ചന്‍ വളരെ കൂളായിട്ടാണ് പെരുമാറിയതെന്നും മഞ്ജു പറഞ്ഞു. ഇതുപോലെയുള്ള രംഗങ്ങള്‍ മുമ്പ് അഭിനയിച്ചിട്ടില്ലാത്തതിന്റെ ടെന്‍ഷന്‍ തനിക്ക് ഉണ്ടായിരുന്നുവെന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications