twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യ ദിവസം മോഹൻലാൽ ആരാധകർ പോലും ചിത്രത്തെ കൈവിട്ടു, നീലകണ്ഠനെ പ്രതീക്ഷിച്ച പ്രേക്ഷകർക്ക് ലഭിച്ചത്

    |

    തലമുറ വ്യത്യാസമില്ലാതെ ഇന്നും പ്രേക്ഷകർ നെഞ്ചിലേറ്റുന്ന ചിത്രമാണ് മോഹൻലാലിന്റെ ദേവാസുരം. 1993 ൽ രഞ്ജിത്തിന്റെ തിരക്കഥയിൽ ഐവി ശശി സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകൾ ആഘോഷമാക്കുകയായിരുന്നു. മോഹൻലാലിന്റെ ആക്ഷൻ കഥാപാത്രമായ മംഗലശ്ശേരി നീലകണ്ഠൻ ഇന്നും ആരാധകരുടെ ഇടയിലും സിനിമ കോളങ്ങളിലും ചർച്ച വിഷയമാണ്. വർഷങ്ങൾക്ക് ശേഷം പുറത്തെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം രാവണപ്രഭുവും ബോക്സ് ഓഫീസിൽ വൻ വിജയം നേടിയിരുന്നു.

    ദേവസുരം ബോക്സ് ഓഫീസ് പിടിച്ചടക്കിയപ്പോൾ അതേ വർഷം തിയേറ്ററിൽ എത്തിയ മോഹൻലാൽ ചിത്രമായ മായാമയൂരത്തിന് വൻ പരാജയമായിരുന്നു ഏറ്റുവാങ്ങേണ്ടി വന്നത്. മോഹൻലാലിന് വേണ്ടി തൂലികയിലൂടെ മംഗലശ്ശേരി നീലകണ്ഠനെ സൃഷ്ടിച്ച അതേ കൈകൾ തന്നെയായിരുന്നു മായാമയൂരത്തിന് പിന്നിലും. രഞ്ജിത്- മോഹൻലാൽ കൂട്ട്കെട്ടിൽ പിറന്ന ഒരു ചിത്രം തിയേറ്ററുകളിൽ വിജയം നേടുമ്പോൾ മറ്റൊരു ചിത്രം കൂപ്പുകുത്തുകയായിരുന്നു. മോഹൻലാൽ ഇരട്ടകഥാപാത്രത്തിൽ എത്തിയ മായാമയൂരം മോഹൻലാൽ ആരാധകർക്ക് ദഹിക്കാതെ പോകുകയായിരുന്നു.

     ഓരേ തൂലികയിൽ  പിറന്ന  ചിത്രം

    മോഹൻലാൽ പ്രധാന വേഷത്തിൽ എത്തിയ ചിത്രങ്ങളായ മായാമയൂരവും ദേവാസുരവും രഞ്ജിത്തിന്റെ രചനയിൽ പിറന്നതാണ്. ഒരേ വർഷം പിറന്ന ഈ ചിത്രങ്ങൾക്ക് തിയേറ്ററുകളിൽ രണ്ട് വിധിയായിരുന്നു. ദേവാസുരം ബോക്സ് ഓഫീസിൽ വലിയ വിജയം നേടിയപ്പോൾ സിബി മലയിൽ സംവിധാനം ചെയ്ത മായാമയൂരം തകർന്ന് അടിയുകയായിരുന്നു. മറ്റൊരു ദേവാസുരം പ്രതീക്ഷിച്ചായിരുന്നു പ്രേക്ഷകർ തിയേറ്ററുകളിൽ എത്തിയത്. എന്നാൽ സിബി മലയിൽ രഞ്ജിത് ടീമിന് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞില്ല.

       പ്രേക്ഷകർക്ക് ദഹിക്കാതെ  പോയത്

    സിബി മലയില്‍ വളരെ സ്ലോ പോസില്‍ പറഞ്ഞ സിനിമ പ്രേക്ഷകര്‍ക്ക് ദഹിക്കാതെ പോകുകയായിരുന്നു. തിരക്കഥ ഡിമാന്‍ഡ് ചെയ്യുന്ന രീതിയില്‍ ഫിലിം മേക്കിംഗ് നടത്തിയ സിബി മലയിലിന്റെ സംവിധാനത്തിലെ മെല്ലപ്പോക്ക് ‘മായാമയൂരം' എന്ന സിനിമയുടെ വിപണന സാധ്യതയ്ക്ക് മങ്ങലേല്‍പ്പിച്ചു, ആദ്യ ദിവസം തന്നെ ആരാധകര്‍ പോലും കൈവിട്ടു കളഞ്ഞ സിനിമയില്‍ ഡബിള്‍ റോളിലെ പ്രധാന മോഹന്‍ലാല്‍ കഥാപാത്രം മരണപ്പെടുന്നത് ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല, രണ്ടാം പകുതിയില്‍ കടന്നു വന്ന മോഹന്‍ലാല്‍ ഒരു തണുപ്പന്‍ കഥാപാത്രമായി സിനിമയിലുടനീളം നിലകൊണ്ടതോടെ പ്രേക്ഷകര്‍ നിരാശയോടെ തിയേറ്ററിൽ നിന്ന് മടങ്ങേണ്ടി വന്നു.

     താരങ്ങശൾക്കും രക്ഷിക്കാനായില്ല

    ഗുഡ്നൈറ്റ് ഫിലിംസിന്റെ ബാനറിൽ ആർ. മോഹൻ ആണ് ചിത്രം നിർമ്മിച്ചത്. മോഹൻലാലിനെ കൂടാതെ പ്രേക്ഷകരുടെ പ്രിയപ്പെട്ട വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നത്. എന്നാൽ ഇവർക്കൊന്നും ചിത്രത്തിനെ തിയേറ്ററുകളിൽ നിന്ന് രക്ഷിക്കാനായില്ല. നരേന്ദ്രൻ, ഉണ്ണി എന്നീ ഇരട്ട കഥാപാത്രങ്ങളെയായിരുന്നു മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചത്. അക്കാലത്തെ സൂപ്പർ നായികമാരായ ശോഭനയുംഷ രേവതിയുമായിരുന്നു ചിത്രത്തിൽ നായികമാരായി എത്തിയത്. തിലകൻ, നെടുമുടി വേണു, ശാന്തികൃഷ്ണ, സുകുമാരി, കവിയൂർ പൊന്നമ്മ. ജനാർദ്ദനൻ തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം തിയേറ്ററുകളിൽ വൻ പരാജയമായിരുന്നെങ്കിലും പാട്ടുകളെല്ലാം പ്രേക്ഷകർ നെഞ്ചിലേറ്റിയിരുന്നു.

    Recommended Video

    Marakkar Arabikadalinte Simham wont release in OTT Platforms
       എന്തിനും പോന്ന നീലകണ്ഠൻ

    മോഹൻലാൽ മലയാള സിനിമയിൽ അടക്കി ഭരിച്ചിരുന്ന കാലത്തായിരുന്നു ഐവി ശശിയുടെ ദേവാസുരം പിറന്നത്. എന്തിനും പോന്ന നീലകണ്ഠൻ എന്ന മാസ് ഹീറോയെ ആയിരുന്നു ഐവി ശശിയും രഞ്ജിത്തും കൂടി പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിച്ചത്. മോഹൻലാൽ ഈ കഥാപാത്രമായി നിറഞ്ഞാടുകയായിരുന്നു. മോഹൻലാൽ എന്ന നടനിൽ നിന്ന് എന്താണോ പ്രേക്ഷകർ പ്രതീക്ഷിച്ചത്, അത് ഈ ചിത്രത്തിലൂടെ നൽകുകയായിരുന്നു. മോഹൻലാലിനോടാപ്പം തന്നെ കട്ടയ്ക്ക് നിൽക്കുന്ന പ്രകടനമായിരുന്നു മറ്റ് താരങ്ങളും കാഴ്ചവെച്ചത്. നെഗറ്റീവ് വേഷമായിരുന്നെങ്കിലും മുണ്ടയ്ക്കൽ ശേഖരനായി എത്തിയ നെപ്പോളിയനെ മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുകയായിരുന്നു. രേവതി, ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, നെടുമുടി വേണു എന്നിങ്ങനെ വൻ താരനിരയായിരുന്നു ചിത്രത്തിൽ അഭിനയിച്ചത്.

    English summary
    Throwback Thursday: When Mohanlal - Sibi Malayil Movie Maya Mayooram Flopped At Box-Office
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X