twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജീവിതത്തില്‍ ഒന്നും ചെയ്യാനില്ലാതെ പോയല്ലോ എന്ന തോന്നല്‍ വരിഞ്ഞ് മുറുക്കി, നടി സ്വാസിക പറയുന്നു

    |

    അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച സ്വഭാവ നടിയ്ക്കുള്ള അംഗീകാരം നേടിയത് നടി സ്വസികയായിരുന്നു. കട്ടപ്പനയിലെ ഋത്വിക് റേഷനിലെ തേപ്പുക്കാരിയായി മലയാളികളുടെ മനസില്‍ കയറി കൂടിയ സ്വാസികയ്ക്ക് വാസന്തി എന്ന സിനിമയിലെ പ്രകടനമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്. സിനിമയാണ് ലക്ഷ്യമെന്ന് ഏറെ കാലത്തോളമായിട്ടുള്ള ആഗ്രഹമാണ് സ്വാസികയെ വിജയങ്ങളിലേക്ക് എത്തിച്ചത്.

    സീത എന്ന ടൈറ്റില്‍ കഥാപാത്രത്തിലൂടെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടനായികയായി മാറിയ സ്വാസിക രണ്ട് വര്‍ഷം മുന്‍പ് വനിതയ്ക്ക് നല്‍കിയ അഭിമുഖം വീണ്ടും ചര്‍ച്ചയാവുകയാണ്. പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് സിനിമയിലേക്ക് എത്തുന്നതിനായി നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ച് സ്വാസിക മനസ് തുറന്നിരിക്കുന്നത്.

    സ്വാസികയുടെ വാക്കുകളിലേക്ക്

    സിനിമയായിരുന്നു ലക്ഷ്യം. അഭിനയിക്കണം, വലിയ നടിയായി അറിയപ്പെടണം എന്നൊക്കെയായിരുന്നു ആഗ്രഹം. സ്വപ്‌നങ്ങളില്‍ നിറയെ സിനിമയും അതിന്റെ നിറങ്ങളും മാത്രം. പഠിക്കുന്ന കാലത്താണ് സിനിമയിലേക്ക് വന്നത്. തമിഴിലായിരുന്നു തുടക്കം. ഒരു മാഗസിനില്‍ വന്ന ചിത്രം കണ്ടാണ് വൈഗൈ എന്ന സിനിമയില്‍ നായികയായി അവസരം ലഭിക്കുന്നത്. പുതിയ സംവിധായകനും നായകനുമൊക്കെ ആയിരുന്നു. ചിത്രം ഭേദപ്പെട്ട വിജയം നേടി. തുടര്‍ന്ന് തമിഴില്‍ മൂന്ന് സിനിമകള്‍ ചെയ്തു.

     സ്വാസികയുടെ വാക്കുകളിലേക്ക്

    എല്ലാം ശ്രദ്ധേയമായ അവസരങ്ങളായിരുന്നു. എന്നിട്ടും എവിടെയോ പാളി. കാര്യമായ അവസരങ്ങള്‍ കിട്ടിയില്ല. ചിലപ്പോള്‍ ദൗര്‍ഭാഗ്യമാകം, അറിയില്ല. പ്രതീക്ഷകള്‍ തകിടം മറിഞ്ഞു. തമിഴിലാണല്ലോ തുടക്കം. അതും നായികയായി. അപ്പോള്‍ വച്ചടി വച്ചടി കയറ്റമായിരിക്കുമെന്ന് കരുതി. പക്ഷെ വിചാരിച്ചത് പോലെ ഒന്നും നടന്നില്ല. അതിനിടെ മലയാളത്തില്‍ വലിയ അവസരങ്ങള്‍ ലഭിച്ചു. പ്രഭുവിന്റെ മക്കള്‍, അയാളും ഞാനും തമ്മില്‍, എന്നീ ചിത്രങ്ങൡ നല്ല കഥാപാത്രങ്ങളായിരുന്നു. സിനിമകളും ശ്രദ്ധേയമായ. എന്നാല്‍ അതിന് ശേഷം ഇവിടെയും നല്ല അവസരങ്ങള്‍ തേടി വന്നില്ല.

     സ്വാസികയുടെ വാക്കുകളിലേക്ക്

    തുടര്‍ന്നുള്ള മൂന്ന് വര്‍ഷം ഒരു നല്ല സിനിമ പോലും കിട്ടിയില്ല. അതോടെ ഞാന്‍ ഡിപ്രഷന്റെ വക്കിലായി. ജീവിതത്തില്‍ ഒന്നും ചെയ്യാനില്ലാതെ പോയല്ലോ എന്ന തോന്നല്‍ വരിഞ്ഞ് മുറുക്കി. എനിക്കാകെ ഇഷ്ടമുള്ളത് സിനിമയായിരുന്നു. അതിനാലാണ് പഠനം പോലും ഉപേക്ഷിച്ച് അഭിനയ രംഗത്തേക്ക് എത്തിയത്. എന്നാല്‍ അതിലൊന്നും ആകാന്‍ പറ്റുന്നില്ല. അതോടെ ജീവിക്കാന്‍ തന്നെ താല്‍പര്യമില്ലാതെയായി. എങ്ങനെയെങ്കിലും മരിക്കണം എന്ന തോന്നല്‍ പിടിമുറുക്കി. പെട്ടെന്ന് മരിക്കാന്‍ എന്താണ് മാര്‍ഗമെന്ന് ആലോചിച്ചു.

    സ്വാസികയുടെ വാക്കുകളിലേക്ക്

    നാളെ ഒരു വണ്ടി തട്ടിയിരുന്നെങ്കില്‍ എന്നൊക്കെയായി തോന്നല്‍. കൂട്ടുകാരൊക്കെ പഠനത്തിന്റെ തിരക്കില്‍. ചിലര്‍ ജോലിക്ക് പോകുന്നു. ഞാന്‍ മാത്രം സിനിമ, സിനിമ എന്ന് പറഞ്ഞ് സമയം കളയന്നു. രാവിലെ എഴുന്നേല്‍ക്കുക, വീട്ടില്‍ വെറുതേ ഇരിക്കുക എന്നതായിരന്നു ദിനചര്യ. നിരാശയുടെ പടുകുഴിയിലായി. ഒപ്പം ആളുകളുടെ എന്തായി എന്ന ചോദ്യവും. ഒരു ആവശ്യവുമുണ്ടായിരുന്നില്ല. പഠിക്കാന്‍ വിട്ടാല്‍ മതിയായിരുന്നു എന്ന് വീട്ടുകാരും പറയാന്‍ തുടങ്ങി. ചുറ്റും കുത്തുവാക്കുകള്‍. ആരുടെയും മുഖത്ത് നോക്കാന്‍ പറ്റുന്നില്ല.

      സ്വാസികയുടെ വാക്കുകളിലേക്ക്

    ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഇതുപോര എന്തെങ്കിലും ചെയ്യണം എന്ന് തോന്നി. മെഡിറ്റേഷന്‍, യോഗ ക്ലാസിന് പോയി തുടങ്ങി. പതിയെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നു. ആ മൂന്ന് വര്‍ഷം വേസ്റ്റായി എന്ന് പറയാം. ആ സമയത്താണ് മഴവില്‍ മനോരയിലെ ദത്തുപുത്രി എന്ന സീരിയലിലേക്ക് വിളിക്കുന്നത്. മൂന്ന് വര്‍ഷം കാത്തിരുന്നിട്ടും ഒന്നുമായില്ല. എവിടെയാണ് പിടിച്ച് കയറാനാകുക എന്നറിയില്ലല്ലോ. അങ്ങനെ സീരിയല്‍ തിരഞ്ഞെടുത്തു. അത് കഴിഞ്ഞ് സീരിയല്‍ മാത്രമായി.

    Recommended Video

    50th Kerala State Film Awards: Winners list | FilmiBeat Malayalam
      സ്വാസികയുടെ വാക്കുകളിലേക്ക്

    നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, സ്വര്‍ണ്ണക്കടുവ, ചെയ്തത്. ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്. മികച്ച അവസരങ്ങള്‍ ലഭിക്കുന്നു. ആഗ്രഹിച്ചത് പോലെ ജീവിക്കുന്നു. സിനിമയില്‍ നിന്ന് പൂര്‍ണമായി സീരിയലിലേക്ക് മാറി എന്ന് പറയാനാകില്ല. ഇപ്പോഴും സിനിമ ചെയ്യുന്നുണ്ട്. എന്നിലെ നടിയെ ആളുകള്‍ തിരിച്ചറിഞ്ഞത് സീരിയലിലൂടെയാണ്. എനിക്കെന്റെതായ ഒരു ഇടം കിട്ടിയതും മിനിസ്‌ക്രീനിലാണ്. അപ്പോഴും എല്ലാവരെയും പോലെ എനിക്കും സിനിമ എന്ന മാജിക്കല്‍ വേള്‍ഡില്‍ എത്തിപ്പെടാനാണ് താല്‍പര്യം. അതിന്റെ ചവിട്ടു പടിയാണ് സീരിയലും ആങ്കറിങ്ങുമൊക്കെ. വീട് മൂവാറ്റുപുഴയിലാണ്. അച്ഛന്‍ വിജയ കുമാര്‍. അമ്മ ഗിരിജ. സഹോദരന്‍ ആകാശ്, സ്‌കൂളും കോളേജും നിര്‍മ്മലയിലായിരുന്നു. പൂജ വിജയ് എന്നാണ് യഥാര്‍ഥ പേര്. തമിഴില്‍ അഭിനയിച്ചപ്പോള്‍ സ്വാസിക വിജയ് എന്നാക്കിയ.

    Read more about: swasika സ്വാസിക
    English summary
    Throwback Thursday: When Swasika Vijay Opens Up About Her Struggling Day
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X