പൃഥ്വിരാജ് അന്ന് പറഞ്ഞ വാക്ക് സത്യമായി; രാജുവേട്ടന്‍ പറഞ്ഞതിന്റെ അര്‍ഥം മനസിലായത് പിന്നീടാണെന്ന് ടൊവിനോ തോമസ്

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട യുവനടന്മാരില്‍ ഒരാളാണ് ടൊവിനോ തോമസ്. സിനിമാ പാരമ്പര്യം ഇല്ലെങ്കിലും വളരെ കുറഞ്ഞ നാളുകള്‍ക്കുള്ളില്‍ മുന്‍നിരയിലേക്ക് ഉയരാന്‍ താരത്തിന് സാധിച്ചിരുന്നു. തുടക്കം വില്ലന്‍ വേഷത്തിലായിരുന്നെങ്കില്‍, പിന്നീട് സഹനടനായി. പൃഥ്വിരാജും പാര്‍വതിയും നായിക നായകന്മാരായിട്ടെത്തിയ എന്ന് നിന്റെ മൊയ്തീന്‍ എന്ന സിനിമയാണ് ടൊവിനോയ്ക്കും കരിയര്‍ ബ്രേക്ക് കൊടുത്തത്.

ആര്‍എസ് വിമല്‍ സംവിധാനം ചെയ്ത് 2015 ല്‍ റിലീസ് ചെയ്ത സിനിമയില്‍ നായകന്റെ കൂട്ടുകാരനായ അപ്പു എന്ന കഥാപാത്രത്തെ ആയിരുന്നു ടൊവിനോ അവതരിപ്പിച്ചത്. സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് പൃഥ്വിരാജ് പറഞ്ഞ വാക്ക് പില്‍ക്കാലത്ത് സത്യമായതിനെ കുറിച്ചും സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞ് അദ്ദേഹം നല്‍കിയ ചില ഉപദേശങ്ങളെ കുറിച്ചും ടൊവിനോ ഇപ്പോള്‍ തുറന്ന് സംസാരിച്ചിരിക്കുകയാണ്.

'എന്ന് നിന്റെ മൊയ്തീന്‍ കഴിഞ്ഞപ്പോള്‍ രാജുവേട്ടന്‍ പറഞ്ഞത് നിനക്ക് ഇനി വരാന്‍ പോകുന്നത് അത്രയും നായക വേഷങ്ങള്‍ ആയിരിക്കും. ശ്രദ്ധിച്ചു തെരഞ്ഞെടുക്കണം എന്നതാണ്. പക്ഷേ ഒരു സഹനടന്‍ വേഷം ചെയ്തു കഴിഞ്ഞ എനിക്ക് എങ്ങനെ ഇനി നായക വേഷങ്ങള്‍ വരും എന്ന ചിന്തയായിരുന്നു എന്റെ മനസ്സില്‍ ഉണ്ടായിരുന്നത്.

 prithviraj-tovino

'എന്ന് നിന്റെ മൊയ്തീന്‍' കണ്ടിറങ്ങിയപ്പോള്‍ മനസ്സിലായി രാജുവേട്ടന്‍ പറഞ്ഞതിന്റെ അര്‍ത്ഥം എന്താണെന്ന്. സിനിമയില്‍ നായകനാകുമ്പോള്‍ സെലക്ടീവ് ആകുക എന്നത് പ്രധാനമാണ്. എല്ലാ തരം സിനിമകളും ചെയ്യാന്‍ ഇഷ്ടപ്പെടുന്ന ഒരു നടനാണ് ഞാന്‍. എനിക്ക് ചെയ്യാന്‍ ആത്മവിശ്വാസം തോന്നുന്ന കഥാപാത്രങ്ങളേക്കാള്‍ എനിക്ക് വെല്ലുവിളി നല്‍കുന്ന കഥാപാത്രങ്ങളും ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നുണ്ടെന്ന് ടൊവിനോ പറയുന്നു.

മമ്മൂട്ടിയുടെ നായിക റായി ലക്ഷ്മി ഇത്രയും ഹോട്ട് ആയിരുന്നോ? നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

ഒരു സഹനടന്റെ വേഷം ചെയ്തു പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ എനിക്ക് ആ സിനിമ നല്‍കിയത് ഹീറോ പരിവേഷമായിരുന്നു. പ്രേക്ഷകര്‍ എന്റെ കഥാപാത്രത്തിന്റെ ഭാഗത്ത് കൂടി നിന്ന് സിനിമ കണ്ടത് കൊണ്ടാണ് എനിക്ക് പിന്നെയുള്ള സിനിമകളില്‍ നായക വേഷങ്ങള്‍ ലഭിച്ചു തുടങ്ങിയതെന്ന് ഒരു അഭിമുഖത്തിനിടെ ടൊവിനോ പറയുന്നു.

Recommended Video

കടുവയെക്കുറിച്ച് ഷാജി കൈലാസ്.. | FilmiBeat Malayalam

പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് ടൊവിനോ ആയിരുന്നു. ലൂസിഫറിൻ്റെ രണ്ടാം ഭാഗമായി ഒരുക്കുന്ന എമ്പുരാനിലും ടൊവിനോ അഭിനയിക്കുന്നുണ്ടെന്നാണ് അറിയുന്നത്. അടുത്തിടെ മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പമുള്ള ഫോട്ടോ ടൊവിനോ പുറത്ത് വിട്ടിരുന്നു. സിനിമയുടെ ചിത്രീകരണം വൈകാതെ ഉണ്ടാവുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X