പെട്ടെന്ന് സൗഹൃദമാകുന്ന ആളല്ലെങ്കിലും വളരെ പാവം മനുഷ്യനാണ് മമ്മൂട്ടി, അനുഭവം പങ്കുവെച്ച് വിഷ്ണുവും ബിബിനും
അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി വെള്ളിത്തിരയിൽ എത്തിയ താരങ്ങളാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും. തിരക്കഥാകൃത്തുക്കളായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരങ്ങൾ പിന്നീട് അഭിനയത്തിൽ തിളങ്ങുകയായിരുന്നു. ഇപ്പോഴിത മെഗാസ്റ്റാർ മമ്മൂട്ടിയെ നേരിൽ കണ്ട അനുഭവം വ്യക്തമാക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിനും. ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിന് വേണ്ടി കഥ പറയാൻ പോയ സംഭവാമാണ് താരങ്ങൾ പങ്കുവെയ്ക്കുന്നത്.

ടെന്‍ഷന്‍ കാരണം മമ്മൂട്ടിയോട് തനിക്ക് കഥ പറയാന്‍ കഴിഞ്ഞില്ല, വിഷ്ണുവാണ് മമ്മൂട്ടിയോടും ദുല്‍ഖറിനോടും മുഴുവന്‍ കഥയും പറഞ്ഞത് എന്നാണ് ബിബിന്‍ പറയുന്നത്. ഒരുപാട് സമയമെടുത്ത് എഴുതിയതിനാല്‍ അതിന്റെ എല്ലാ വിശദാംശങ്ങളും കാണാപാഠം ആയിരുന്നു. അതുകൊണ്ട് നന്നായി പറയാന്‍ കഴിഞ്ഞുവെന്ന് വിഷ്ണു പറയുന്നു.
പെട്ടെന്ന് സൗഹൃദമാകുന്ന ആളല്ലെങ്കിലും വളരെ പാവം മനുഷ്യനാണ് മമ്മൂട്ടി. ദേഷ്യപ്പെടുമ്പോള്‍ തന്നെ നമ്മളെ സഹായിക്കാനുള്ള മനസ്സുമുണ്ടെന്ന് വിഷ്ണു കൂട്ടിച്ചേർത്തു. കഥ പറയുമ്പോള്‍ വലിയ താൽപര്യമൊന്നും അദ്ദേഹത്തിന്റെ മുഖത്ത് കണ്ടില്ലെങ്കിലും കഥ പറഞ്ഞു കഴിയുമ്പോള്‍ അതില്‍ ഇഷ്ടപ്പെട്ട സംഭവങ്ങള്‍ അദ്ദേഹം നമ്മളോട് പറയുമ്പോള്‍ വലിയ സന്തോഷവും ആത്മവിശ്വാസവും ലഭിക്കും എന്ന് വിഷ്ണു വ്യക്തമാക്കി.
Recommended Video
ബാലതാരമായിട്ടാണ് വിഷ്ണു വെള്ളിത്തിരയിൽ എത്തിയത്. എന്റെ വീട് അപ്പുവിന്റേയും എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് താരം കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിലൂടെയാണ് നായകനായി ചുവട് വെച്ചത്. നാദിർഷ സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരുടെ ഇടയിൽ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ചിത്രത്തിൽ അഭിനയിക്കുന്നതിനോടൊപ്പം തന്നെ വിഷ്ണുവും ബിബിനും ചേർന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും. 2019 ൽ പുറത്തിറങ്ങിയ മാർഗ്ഗംകളിയിലൂടെയാണ് ബിബിൻ നായകനായി അരങ്ങേറ്റം കുറിച്ചത്. നമിത പ്രമോദായിരുന്നു ചിത്രത്തിലെ നായിക. മമ്മൂട്ടി ചിത്രമായ ഷൈലോക്കാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ബിബിൻ ചിത്രം. ദുൽഖർ ചിത്രമായ ഒരു യമണ്ടൻ പ്രേമകഥയിലും വിഷ്ണുവും ബിബിനും അഭിനയിച്ചിരുന്നു.


Click it and Unblock the Notifications