ആ നടന്റെ വിവാഹമാണെന്ന് അറിഞ്ഞപ്പോൾ ഹൃദയം തകർന്നു; അമ്മ ആലോചന നടത്തിയപ്പോൾ ഞാൻ പറഞ്ഞത്: മീന

പ്രേക്ഷകർക്ക് അന്നും ഇന്നും പ്രിയങ്കരിയാണ് നടി മീന. തെന്നിന്ത്യൻ സിനിമാ ലോകത്തെ വലിയ താരമായിരുന്ന മീനയ്ക്ക് ഇന്നും സിനിമാ രം​ഗത്ത് തന്റേതായ സ്ഥാനമുണ്ട്. ബാലതാരമായി അഭിനയ രം​ഗത്തേക്ക് വന്ന മീന പിന്നീട് നായികയായപ്പോഴും സ്വീകരിക്കപ്പെട്ടു. സൂപ്പർതാരങ്ങളുടെ നായികയായി മീന തിളങ്ങി. അക്കാലത്തെ നായിക നടിമാരിൽ പലരെക്കുറിച്ച് ​ഗോസിപ്പുകൾ വന്നെങ്കിലും മീനയ്ക്ക് എന്നും ​ഗുഡ് ​ഗേൾ ഇമേജായിരുന്നു. തന്റെ മനസിൽ ഇടം പിടിച്ച നടനെക്കുറിച്ച് ഒരിക്കൽ മീന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

ബോളിവുഡ് നടൻ ഹൃത്വിക് റോഷനാണ് മീനയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടൻ. ഒരിക്കൽ ഹൃത്വിക്കിനെ മീന നേരിട്ട് കണ്ടി‌ട്ടുമുണ്ട്. നേരിട്ട കണ്ട അന്ന് ഹൃത്വിക്കിന്റെ വിവാഹം തീരുമാനിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും മീന സംസാരിച്ചു. അദ്ദേഹത്തിന്റെ കല്യാണമാണെന്ന് അറിഞ്ഞപ്പോൾ എന്റെ ഹൃദയം തകർന്നു. എനിക്ക് വളരെ ഇഷ്ടമായിരുന്നു. അന്ന് എന്റെ കല്യാണം നടന്നിട്ടില്ല. അമ്മ കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു.

Actress Meena

ഹൃത്വിക് റോഷനെ പോലെ ഒരാളെ നോക്കെന്ന് ഞാൻ പറഞ്ഞു. അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് ഞാൻ. പ്രത്യേകിച്ചും ഡാൻസ്. നേരി‌ട്ട് കാണുന്നതിൽ ഞാൻ ത്രില്ലിലായി​രുന്നു. പിന്നീട് വില്ലൻ സിനിമയുടെ ഷൂട്ടിനിടെ ന്യൂസിലന്റിൽ വെച്ച് കണ്ടിരുന്നെന്നും മീന അന്ന് പറഞ്ഞു.

അമ്മ തന്നെ അച്ചടക്കത്തോടെ വളർത്തിയതിനെക്കുറിച്ചും മീന അന്ന് സംസാരിച്ചു. 2000 ന് ശേഷമാണ് സിനിമാ രം​ഗം മാറാൻ തുടങ്ങിയത്. പുതിയ പെൺകുട്ടികൾ വന്നു. പുറത്ത് പോകുന്നതും ക്ലബ്ബിം​ഗും പബ്ബിം​ഗുമെല്ലാം അപ്പോഴാണ് തുടങ്ങിയത്. അവരോടൊപ്പം എന്നെയും വിളിക്കും. എന്നാൽ അമ്മ വിട്ടില്ല. പറ്റില്ല, നീ വ്യത്യസ്തയാണ്. വിശദീകരിക്കാൻ പറ്റില്ലെന്ന് പറഞ്ഞു. അമ്മയ്ക്ക് എപ്പോഴും ആശങ്കയായിരുന്നു. എന്നെ നല്ലൊരിടത്ത് കല്യാണം കഴിച്ചയപ്പിക്കാൻ വേണ്ടി. ഒരു മോശം പേരും വരാതെ നല്ല പേരോടെ സെറ്റിൽഡ് ആകണമെന്നാണ് അമ്മ എപ്പോഴും ആ​ഗ്രഹിച്ചത്. അന്നെനിക്കത് മനസിലായില്ല.

Actress Meena
Photo Credit: Instagram / Meena Sagar

അവരെല്ലാം പോകുന്നുണ്ടല്ലോ എന്ന് ചോദിച്ച് ഞാൻ വഴക്കിട്ടിട്ടുണ്ട്. പക്ഷെ ഒന്നും നടന്നില്ല. അമ്മ നോ പറഞ്ഞാൽ നോ ആണെന്നും മീന അന്ന് വ്യക്തമാക്കി. എപ്പോഴും ചുറ്റും ആളുകളുണ്ടായിരുന്നതിനാൽ ഒറ്റയ്ക്കൊരു കാര്യം ചെയ്യാൻ തനിക്കറിയില്ലായിരുന്നു. ഇന്ന് ഞാൻ മാറി. ഷോകൾക്കും വിദേശത്തുമെല്ലാം ഒറ്റയ്ക്ക് പോകുന്നു. ഈ സ്വാതന്ത്രം തന്നത് ഭർത്താവാണ്. അദ്ദേഹമാണ് എന്നെ പറഞ്ഞ് മനസിലാക്കിയത്. ഇനിയും നീ ഇങ്ങനെ ആയിരിക്കരുത്, ആത്മവിശ്വാസം വേണമെന്ന് പറഞ്ഞു. മുഖത്ത് നോക്കി നോ പറയാൻ എനിക്ക് ബുദ്ധിമുട്ടായിരുന്നു. അത് പറയാൻ പഠിപ്പിച്ചത് ഭർത്താവാണെന്നും മീന അന്ന് വ്യക്തമാക്കി. 2022 ലാണ് മീനയുടെ ഭർത്താവ് വിദ്യാസാ​ഗർ മരിച്ചത്.

ശ്വാസകോശത്തിൽ അണുബാധ കാരണം ചികിത്സയിലിരിക്കെയായിരുന്നു മരണം. ഭർത്താവിന്റെ മരണം മീനയെയും മകൾ നെെനികയെയും ഏറെ ബാധിച്ചു. വിഷമഘട്ടത്തിൽ മീനയ്ക്ക് ആശ്വാസമായത് സുഹൃത്തുക്കളുടെ സാന്നിധ്യമാണ്. അടുത്തിടെ നടി രംഭ മീനയെക്കുറിച്ച് സംസാരിച്ചിരുന്നു. മീനയ്ക്കൊപ്പം താനുൾപ്പെടെയുള്ള സുഹൃത്തുക്കളുണ്ടെന്നും മീന തനിക്ക് പ്രിയപ്പെട്ട ആളാണെന്നും രംഭ വ്യക്തമാക്കി.

സിനിമാ രം​ഗത്ത് മീനയിപ്പോൾ സജീവമാണ്. ഷോകളിലും സാന്നിധ്യം അറിയിക്കുന്നു. ഭർത്താവ് മരിച്ച ശേഷമുള്ള മാറ്റത്തെക്കുറിച്ച് മീന നേരത്തെ സംസാരിച്ചിട്ടുണ്ട്. ​ഗൗരവമുള്ള ഘട്ടങ്ങളിലാണ്. നമ്മൾ‌ എത്ര ശക്തരാണെന്ന് സ്വയം തിരിച്ചറിയിരുന്നത്. ഞാൻ വളരെ സോഫ്റ്റ് ആയ വ്യക്തിയാണെന്നാണ് എല്ലായ്പ്പോഴും കരുതിയത്. പക്ഷെ ഇപ്പോൾ താൻ അമ്മയെ പോലെ വളരെ ശക്തയായെന്നും മീന അന്ന് വ്യക്തമാക്കി.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X