twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്ന് മമ്മൂക്ക പറയുമായിരുന്നു നിന്നില്‍ ഒരു സംവിധായകനുണ്ട്, സിനിമ ചെയ്യണം എന്നൊക്കെ; ദിലീപ്

    By Midhun Raj
    |

    മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന രണ്ട് താരങ്ങളാണ് മമ്മൂട്ടിയും ദിലീപും. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ ഇരുവരും അഭിനയിച്ചിരുന്നു. രണ്ട് സൂപ്പര്‍താരങ്ങളുടെയും ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചത്. അതേസമയം മമ്മൂക്കയുമായുളള ആത്മബന്ധത്തെ കുറിച്ച് ദിലീപ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. മമ്മൂക്ക തനിക്ക് മൂത്ത സഹോദരനെ പോലെയാണ് എന്ന് ദിലീപ് പറയുന്നു. കരിയറിന്റെ തുടക്കത്തിലെല്ലാം പിന്തുണ നല്‍കി അ‌ദ്ദേഹം കൂടെയുണ്ടായിരുന്നു.

    ആലുവയിലെ വീടിനടുത്ത് ഇടിയും മിന്നലും എന്ന സിനിമയുടെ ചിത്രീകരണസമയത്താണ് മമ്മൂക്കയെ ആദ്യമായി കാണുന്നത്. ഞാന്‍ വളരെ അത്ഭുതത്തോടെയാണ് അതിന്റെ ചിത്രീകരണവും കാര്യങ്ങളുമെല്ലാം കണ്ടുനിന്നത്. പിന്നെ അതിന്റെ ഒരുപാട് സീനുകള് ആലുവ, ദേശം പരിസരങ്ങളില്‍ എല്ലാം ചിത്രീകരിച്ചിരുന്നു. പിന്നീട് മമ്മൂട്ടിയെന്ന ആ വലിയ നടന്റെ കൂടെ സംവിധാന സഹായിയായി ഞാന്‍ വര്‍ക്ക് ചെയ്തിരുന്നു.

    മഴയെത്തും മുന്‍പേ

    മഴയെത്തും മുന്‍പേ എന്ന സിനിമയിലായിരുന്നു അത്. അതിന് മുന്‍പ് അദ്ദേഹവുമായി കൂടുതല്‍ അടുക്കാന്‍ കഴിഞ്ഞത് സൈന്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ആണ്. ഞാനും അതില് ഒരു വേഷം ചെയ്യുന്നുണ്ടായിരുന്നു. അപ്പോ മമ്മൂക്ക വരുന്നു എന്ന് പറഞ്ഞ ദിവസം ഞങ്ങളൊക്കെ ഇങ്ങനെ നോക്കിനില്‍ക്കുകയാണ്.

    മമ്മൂക്ക വന്നിറങ്ങി

    മമ്മൂക്ക വന്നിറങ്ങി.അപ്പോ ഞാനും അബിയുമൊക്കെ ആളുകളുടെ കൂടെ ഒരു സൈഡിലായി ഒതുങ്ങിനില്‍പ്പുണ്ടായിരുന്നു. അപ്പോ എന്നെ കണ്ട് മമ്മൂക്ക അടുത്തേക്ക് വിളിച്ചു. എന്താ മാറിനില്‍ക്കുന്നേ എന്ന് ചോദിച്ചു. നീയൊക്കെ വീട്ടില് എല്ലാവര്‍ക്കും പരിചിതനായ, സ്ഥിരം വീട്ടില്‍ വരുന്ന ആളല്ലേ. അപ്പോ ഞാന്‍ വിചാരിച്ചു ഞാന്‍ എങ്ങനെ മമ്മൂക്കയുടെ വീട്ടില്. അന്ന് എഷ്യാനെറ്റിലെ കോമിക്കോള എന്ന ഞങ്ങളുടെ പരിപാടി മമ്മൂക്കയും കുടുംബവും സ്ഥിരം കാണുമായിരുന്നു.

    അപ്പോ അന്ന് തമാശകളൊക്കെ

    അപ്പോ അന്ന് തമാശകളൊക്കെ പറഞ്ഞ് സെറ്റില്‍ സമയം ചെലവഴിച്ചത് മമ്മൂക്കയുടെ കൂടെയായിരുന്നു. അന്ന് മുകേഷേട്ടനും കൂടെയുണ്ടായിരുന്നു. പിന്നീട് ഞാന്‍ കമല്‍ സാറിന്റെ കൂടെ മഴയെത്തുംമുന്‍പേയില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് മാനത്തെ കൊട്ടാരത്തിലും അഭിനയിക്കുന്നത്. അപ്പോ എന്നും ചിത്രീകരണത്തിനിടെ മമ്മൂക്ക പറയുമായിരുന്നു നിന്നില്‍ ഒരു സംവിധായകനുണ്ടെന്ന്.

    നീ സിനിമ ചെയ്യണം

    നീ സിനിമ ചെയ്യണം. ഡേറ്റിന്റെ കാര്യം വേണമെങ്കില്‍ പറഞ്ഞാമതി എന്ന് അന്നേ മമ്മൂക്ക പറയുമായിരുന്നു. യാദൃശ്ചികമായി ഞാന്‍ എങ്ങനെയൊക്കെയോ കറങ്ങിത്തിരിഞ്ഞ് അഭിനയം തുടങ്ങി. അതിന് ശേഷം എനിക്ക് മമ്മൂക്കയുടെ കൂടെ കുറച്ച് സിനിമകളില്‍ അഭിനയിക്കാന്‍ സാധിച്ചു. കളിയൂഞ്ഞാല്‍, രാക്ഷസരാജാവ് തുടങ്ങിയ സിനിമകള്. പക്ഷേ ഈ സിനിമകള്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ എനിക്ക് വ്യക്തിപരമായിട്ടുളള ഒരു ഏട്ടന്‍-അനിയന്‍ ബന്ധം ഉണ്ടായിരുന്നു.

    ഏത് സമയത്തും

    ഏത് സമയത്തും എനിക്ക് മമ്മൂക്കയുടെ വീട്ടില്‍ ചെന്ന് ഇത്താ എനിക്ക് കുറച്ച് ഭക്ഷണം വേണം എന്നൊക്കെ പറയാനുളള സ്വാതന്ത്ര്യം മമ്മൂക്ക എനിക്ക് തന്നിരുന്നു. ഞാന്‍ ഏതെങ്കിലും സിനിമകളില്‍ വ്യത്യസ്തമായ വേഷങ്ങള് ചെയ്യുകയാണെങ്കില്‍ അതിന്റെ സ്റ്റിലില്‍ എന്തെങ്കിലും കുഴപ്പങ്ങളൊക്കെ ഉണ്ടെങ്കില്‍ മമ്മൂക്ക വിളിക്കാറുണ്ട്. കുഞ്ഞിക്കൂനന്‍ സമയത്തൊക്കെ അദ്ദേഹം വിളിച്ചിരുന്നു.

    എന്നിട്ട് മേക്കപ്പാനോട്

    എന്നിട്ട് മേക്കപ്പ്മാനോട് അത് ശരിയാക്കാന്‍ പറയണം എന്നൊക്കെ പറയുമായിരുന്നു. പിന്നീട് ഒറ്റപ്പാലത്ത് ഈ പുഴയും കടന്ന്, ഉദ്യാനപാലകന്‍ തുടങ്ങിയ സിനിമകളുടെ ചിത്രീകരണത്തിനിടെ ഞാനും മമ്മൂക്കയും അടുത്തടുത്ത റൂമുകളിലായിരുന്നു താമസിച്ചത്. അന്ന് ഉദ്ഘാടനത്തിന് ഒകെ പോവുകയാണെങ്കില്‍ എന്നെകൊണ്ട് നന്നായി ഡ്രസൊക്കെ ചെയ്യിപ്പിച്ച ശേഷമായിരുന്നു അദ്ദേഹം വിടുക. ഞാന്‍ ഡ്രസിന്റെ കാര്യത്തില് അത്ര ശ്രദ്ധിക്കാത്ത ഒരാളായിരുന്നു.

    എന്നാല്‍ അദ്ദേഹം

    എന്നാല്‍ അദ്ദേഹം എപ്പോഴും പുതിയ ട്രെന്‍ഡുകള്‍ ഏതാണെന്ന് നോക്കുന്ന ഒരാളായിരുന്നു. നമ്മള് വാത്സല്യം പോലുളള സിനിമകളില്‍ മമ്മൂക്കയുടെ ഏട്ടന്‍ വേഷങ്ങളൊക്കെ കണ്ടതാണ്. അതുപോലെയായിരുന്നു മമ്മൂക്ക എന്നോട് എപ്പോഴും. ട്വന്റി ട്വന്റി പോലുളള സിനിമകള്‍ ഉണ്ടായതില് തീര്‍ച്ചയായും ഇങ്ങനെയുളള ആത്മബന്ധങ്ങളെല്ലാം സഹായമായിട്ടുണ്ട്,.

    Recommended Video

    സൂപ്പര്‍ താരങ്ങള്‍ നോ പറഞ്ഞ സൂപ്പര്‍ഹിറ്റുകള്‍ | FilmiBeat Malayalam
    ഏത് പ്രശ്‌നങ്ങളുണ്ടെങ്കിലും

    ഏത് പ്രശ്‌നങ്ങളുണ്ടെങ്കിലും അങ്ങോട്ടും ഇങ്ങോട്ടും വിളിയും പരസ്പരമുളള സഹകരണവുമെല്ലാം വീടുകള്‍ തമ്മിലുളള ബന്ധം എപ്പോഴുമുണ്ട്. മമ്മൂക്കയുടെ ചില സിനിമകള്‍ കണ്ടിട്ട് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. കിംഗിലെ പോലുളള വേഷങ്ങള് എനിക്കൊന്നും ഈ ജന്മത്തില്‍ ചെയ്യാന്‍ സാധിക്കില്ല. അതേപോലെ വടക്കന്‍ വീരഗാഥ. മമ്മൂക്ക എപ്പോഴും നല്ലൊരു പെര്‍ഫോമറാണ്. ദിലീപ് പറഞ്ഞു.

    Read more about: mammootty dileep
    English summary
    Throwback: When Dileep Opens Up His Bond With Megastar Mammootty And His Caring
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X