twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി പറയുന്നതിന് വിപരീതം ചെയ്യുന്നവൻ രക്ഷപ്പെടും, ഉപദേശത്തെ കുറിച്ച് ഇന്നസെന്റ്

    |

    തലമുറ വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന താരമാണ് ഇന്നസെന്റ്. ഹാസ്യകഥാപാത്രങ്ങളും സീരിയസ് റോളുകളും താരത്തിന്റെ കൈകളിൽ ഒരുപോലെ ഭഭ്രമാണ്. ശരീര ഭാഷയും തൃശൂർ ശൈലിയിലുള്ള സംഭാഷണവുമാണ് ഇന്നസെൻറിന്റെ പ്രധാന സവിശേഷത. അഭിനേതാവ് എന്നതിൽ ഉപരി സിനിമ നിർമ്മാതാവ് കൂടിയാണ് അദ്ദേഹം. 1972 ൽ സിനിമയിൽ എത്തിയ ഇന്നസെന്റ് ഇന്നും സജീവമാണ്.

    ഗ്ലാമറസായിട്ടുള്ള നടിയുടെ ഫോട്ടോഷൂട്ട്, ചിത്രം കാണൂ

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ ഒരു പഴയ അഭിമുഖമാണ്. മമ്മൂട്ടി നൽകിയ ഒരു ഉപദേശത്തെ കുറിച്ചാണ് അഭിമുഖത്തിൽ താരം പറഞ്ഞത്. എന്നാൽ അതിന്റെ വിപരീതമാണ് താൻ ചെയ്യുന്നത്. അങ്ങനെയുളളവനെ രക്ഷപ്പെടുകയുള്ളുവെന്നും ഇന്നസെന്റ് കൂട്ടിച്ചേർത്തു. വാക്കുകൾ ഇങ്ങനെ...

    മമ്മൂട്ടിയുടെ ഉപദേശം

    ജോൺ ബ്രിട്ടാസിനോടായിരുന്നു താരം ഇക്കാര്യം പറഞ്ഞത്. മറ്റുള്ളവരോട് സംസാരിക്കുന്ന രീതിയെ കുറിച്ചൊക്കെ ചിലപ്പോൾ മമ്മൂട്ടി പറഞ്ഞു തരാറുണ്ട്. അമ്മയുടെ പ്രസിഡന്റ് ആയതുകൊണ്ട് തന്നെ വളരെ ഗൗരവത്തോടെ സംസാരിക്കണമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. എന്നാൽ അതിന്റെ വിപരീതമാണ് ഇപ്പോൾ ചെയ്യുന്നത്. അങ്ങനെ ചെയ്യുന്നവൻ രക്ഷപ്പെടുമെന്ന് നർമ്മ രൂപേണേ ഇന്നസെന്റ് പറയുന്നു.

    ഉപദേശിക്കാനുള്ള  കാരണം

    ചാനൽ അഭിമുഖത്തിന് എത്തിയപ്പോൾ പോലും മമ്മൂട്ടി ഉപദേശം നൽകിയിരുന്നു. കാര്യഗൗരവത്തോടെ സംസാരിക്കണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കാരണം ഈ ഷോ ലോകം മുഴുവനുള്ള ആളുകൾ കാണുന്നതാണ്. മമ്മൂട്ടി ഇത്തരത്തിലുളള ഉപദേശം നൽകാനുള്ള കാരണത്തെ കുറിച്ചും ഇന്നസെന്റ് പറഞ്ഞിരുന്നു. താൻ എപ്പോഴും കോമഡി പറഞ്ഞാൽ ആളുകൾ തനിക്ക് കാര്യ ഗൗരവമില്ലെന്ന് വിചാരിക്കും. തിരഞ്ഞെടുപ്പിൽ വോട്ടും ലഭിക്കുകയില്ലെന്നും ഹാസ്യരൂപേണെ ഇന്നസെന്റ് പറഞ്ഞു. കൈരളി ടിവിയ്ക്ക് വേണ്ടി ജോൺ ബ്രിട്ടാസുമായിട്ടുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്.

    മമ്മൂട്ടിയുടെ അടുത്ത സുഹൃത്ത്

    ഇന്നസെന്റിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ഇന്നച്ചൻ ട്രോളി എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഇന്നസെന്റ്. മെഗാസ്റ്റാറിന്റെ പഴയ ചിത്രങ്ങളിലും പുതിയ ചിത്രങ്ങളിലും ഒരുപോലെ സജീവമാണ് താരം. മമ്മൂട്ടിയുടെ അച്ഛൻ വേഷത്തിൽ വരെ ഇന്നസെന്റ് അഭിനയിച്ചിട്ടുണ്ട്.

    സിനിമയിൽ സജീവം

    സുനാമിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഇന്നസെന്റിന്റെ സിനിമ. ഈപ്പച്ചൻ എന്ന കഥാപാത്രത്തെയാണ് താരം സിനിമയിൽ അവതരിപ്പിച്ചത്. നടൻ ലാലും മകനും ചേർന്ന് സംവിധാനം ചെയ്ത ചിത്രമായിരുന്നു സുനാമി. ബാലു വർഗീസ്, മുകേഷ്, സുരേഷ് കൃഷ്ണ, അജു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. 2020 ലാണ് സിനിമയുടെ ചിത്രീകരണം തുടങ്ങുന്നത്. ഈ വർഷമായിരുന്നു തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

    Recommended Video

    The priest owned highest rating in malayalam film's history | FilmiBeat Malayalam

    വീഡിയോ കാണാം

    English summary
    Throwback: When Innocent Opens Up Mammootty Hilarious Advice To Him
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X