Don't Miss!
- Sports
സഞ്ജുവിന്റെ വര്‍ക്കൗട്ട്, ഭക്ഷണക്രമം എങ്ങനെ? എല്ലാമറിയാം
- News
കേരള ബജറ്റ് 2023: പ്രഖ്യാപനങ്ങള്‍ എന്തൊക്കെ, സംസ്ഥാന ബജറ്റ് അവതരണം കാത്ത് കേരളം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
ഒരിക്കല്‍പോലും അദ്ദേഹവുമായി പിണങ്ങിയതായി എന്റെ ഓര്‍മ്മയില്‍ ഇല്ല, സൂപ്പര്‍താരങ്ങളെ കുറിച്ച് കമല്‍
മലയാളത്തില്‍ നിരവധി ശ്രദ്ധേയ സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച സംവിധായകനാണ് കമല്‍. സഹസംവിധായകനായി സിനിമയില്‍ എത്തിയ കമല്‍ പിന്നീട് മിഴിനീര് പൂവുകള്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. മോഹന്‍ലാലും ഉര്‍വ്വശിയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. തുടര്‍ന്ന് സൂപ്പര്‍താരങ്ങളെയെല്ലാം നായകന്മാരാക്കി നിരവധി വിജയചിത്രങ്ങള്‍ കമല്‍ ഒരുക്കിയിരുന്നു. ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ സജീവമായ സംവിധായകന്റെ സിനിമകള്‍ക്കായെല്ലാം പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്.
അതേസമയം മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ താരങ്ങളെ കുറിച്ച് കമല്‍ ഒരഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കൗമുദി ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് സൂപ്പര്‍താരങ്ങളെ കുറിച്ച് സംവിധായകന് മനസുതുറന്നത്. മമ്മൂക്ക എന്നെ പോലെ പല കാര്യങ്ങളിലും സെന്‍സിറ്റീവ് ആയിട്ടുളള ഒരു ആളാണെന്ന് കമല്‍ പറയുന്നു.

ഒരിക്കല്‍ പോലും അദ്ദേഹം എന്നോട് പിണങ്ങിയതായിട്ട് എന്റെ ഓര്‍മ്മയില്‍ ഇല്ല. ചിലപ്പോഴൊക്കെ മുഖം ഒകെ വീര്‍പ്പിച്ചിട്ട് എന്തെങ്കിലും ഒകെ ഉണ്ടായിട്ടുണ്ടാകും. അങ്ങനെ എന്റെ മുഖവും ആയിട്ടുണ്ട്. മമ്മൂക്ക പറഞ്ഞത് എന്തെങ്കിലും ഇഷ്ടപ്പെടാതെ വന്നാല്‍, അത് മമ്മൂക്കയ്ക്ക് കണ്ടാല്‍ മനസിലാവും. അതുപോലെ പുളളിയുടെ മുഖം കണ്ടാല്‍ ഉടനെ എനിക്ക് മനസിലാവും. ഞാന്‍ പറയണത് ഇഷ്ടപ്പെട്ടില്ല എന്നുളളത്.

അത് മാറ്റിനിര്‍ത്തിയാല്‍ എനിക്ക് എറ്റവും സുഖായിട്ട് വര്‍ക്ക് ചെയ്യാന്‍ തോന്നുന്ന ഒരു ആക്ടറാണ് മമ്മൂക്ക, അത് എക്കാലത്തും അങ്ങനെയാണ്. കാരണം പുളളിയുടെ ആ സ്പിരിറ്റ് തന്നെയാണ്. ഇത്രയും വര്‍ഷമായിട്ടും, ഞാന്‍ സിനിമയില്‍ വരുന്നതിന് മുന്‍പ് പരിചയപ്പെട്ട ആളാണ് അദ്ദേഹം. എനിക്ക് എറണാകുളത്ത് വെച്ചിട്ട് അമ്മാവന് വഴിയുളള ഒരു പരിചയം ഉണ്ട്.

അദ്ദേഹം സിനിമയില്‍ ഉയര്‍ന്നുവരുന്ന കാലത്ത് കൂടെ സഹസംവിധായകനായി പ്രവര്‍ത്തിച്ച ആളാണ് ഞാന്‍. പിന്നീട് ഞാന്‍ സംവിധായകനായപ്പോള്‍ വളരെ വൈകിയിട്ടാണ് അദ്ദേഹത്തെ വെച്ച് സിനിമ ചെയ്തെങ്കില്‍ പോലും പിന്നീട് ചെയ്ത സിനിമകളിലൊക്കെ ഊഷ്മളമായ ഒരു ബന്ധം ഉണ്ടായിട്ടുണ്ട്. അത് ഒരു പത്ത് മുപ്പത്തെട്ടിലധികം വര്‍ഷമായി എന്ന് തോന്നുന്നു അദ്ദേഹവുമായിട്ടുളള ഒരു പരിചയം തുടങ്ങിയിട്ട്.

ലാലിനെ ഞാന്‍ പരിചയപ്പെടുന്നത് മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്റെ ഡബ്ബിംഗ് സമയത്താണ്. അതിന് ശേഷം കുറെ സിനിമകളില്‍ സഹ സംവിധായകനായി ജോലി ചെയ്തിരുന്നു. പിന്നീട് എന്റെ ആദ്യത്തെ സിനിമയില്‍ അദ്ദേഹമാണ് നായകനായി അഭിനയിക്കുന്നത്. ആ സിനിമ സംഭവിച്ചതില്‍ ലാലിനും വളരെ വലിയൊരു പങ്കുണ്ട്.
Recommended Video

അതില്‍ നിര്‍മ്മാതാവ് എന്റെ പേര് സജസ്റ്റ് ചെയ്തപ്പോ ലാല്‍ വളരെ പോസിറ്റീവായിട്ട് പറയുകയും ലാല്‍ എന്റെ പ്രൊഡ്യൂസറായിട്ടും വന്നും ആക്ടറായിട്ടും വന്നു. തുടര്‍ച്ചയായി സിനിമകള്‍ ചെയ്തു. ഇപ്പോ കുറച്ച് കാലം ഗ്യാപ്പുണ്ടെങ്കില്‍ പോലും എവിടെ വെച്ച് കണ്ടാലും ആ പഴയ സ്നേഹവും സൗഹൃദവും നിലനിര്‍ത്തുന്ന ഒരു വ്യക്തിബന്ധവും അതേപോലെ തന്നെ സഹപ്രവര്‍ത്തകര്‍ എന്ന നിലയിലുളള എത്രയോ വര്‍ഷത്തെ ബന്ധവും ഞങ്ങള്‍ തമ്മിലുണ്ട്, കമല്‍ പറഞ്ഞു.
-
'എനിക്കും ഒരു ചേച്ചിയോട് ഇത്തരത്തിൽ ഇഷ്ടമുണ്ടായിരുന്നു, പുറകെ നടന്നിരുന്നുവെന്ന് പറഞ്ഞിരുന്നു'; മാത്യു തോമസ്
-
'ജീവിതത്തിൽ ഞാൻ ചെയ്ത നന്മ എന്ന് പറയുന്നത് അതാണ്...'; അമ്മയെ കുറിച്ചുള്ള ഓർമകളിൽ വിതുമ്പി എം.ജി ശ്രീകുമാർ!
-
നിങ്ങളുടെ പ്രണയം ഞാനോർക്കുന്നു; പിതാവിന്റെ വിവാഹേതര ബന്ധത്തെക്കുറിച്ച് ചോദിച്ച് മകൻ അർബാസ്