കാവ്യ മാധവനാണ് അങ്ങനെയൊരു ഐഡിയ നമിതയ്ക്ക് പറഞ്ഞ് കൊടുത്തത്; പര്‍ദ്ദ ധരിച്ച് പോവുന്നതിനെ കുറിച്ച് നടി
ദിലീപിന്റെ നായികയായി കൂടുതല്‍ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള യുവനടിയാണ് നമിത പ്രമോദ്. ഏറ്റവുമൊടുവില്‍ കമ്മാരസംഭവം എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ചത്. ദിലീപിന്റെയും കാവ്യ മാധവന്റെയും കുടുംബവുമായി അടുത്ത സൗഹൃദമാണ് നമിതയ്ക്കുള്ളത്. നേരത്തെ ദിലീപിന്റെ മകള്‍ മീനാക്ഷിയ്ക്കും നാദിര്‍ഷായുടെ മകള്‍ ഐഷയ്ക്കുമൊപ്പമുള്ള നമിതയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.
തങ്ങളെല്ലാവരും തന്റെ അടുത്ത സുഹൃത്തുക്കള്‍ ആണെന്നും ഞങ്ങളുടെ താമശകളും ട്രോളുകളും പറയാന്‍ ഒരു വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടെന്നും ഒരു അഭിമുഖത്തില്‍ നമിത പറഞ്ഞിരുന്നു. കാവ്യ മാധവന്റെ കുടുംബവുമായുള്ള സൗഹൃദത്തെ കുറിച്ച് മാത്രമല്ല കാവ്യ തനിക്ക് പറഞ്ഞ് തന്ന വലിയൊരു ആശയത്തെ കുറിച്ചും അതില്‍ വന്ന ചെറിയൊരു പാളിച്ചയെ കുറിച്ചുമൊക്ക നമിത പറഞ്ഞ വാക്കുകള്‍ വീണ്ടും തരംഗമാവുകയാണ്.

'ഇടക്ക് ഒക്കെ ഇവിടെ എങ്കിലും ഒക്കെ കറങ്ങാന്‍ പോകും. ലുലു മാളില്‍ ഒക്കെ പോകുമ്പോള്‍ പര്‍ദ്ദ ഇട്ടാണ് പോകാറുള്ളത്. ഇങ്ങനെ പോയാല്‍ ആളുകള്‍ക്ക് പെട്ടന്ന് കണ്ടുപിടിക്കാന്‍ കഴിയില്ല. അത്തരത്തില്‍ ചെയ്താല്‍ മതി എന്നുള്ള ഐഡിയ എനിക്ക് തന്നത് കാവ്യ ചേച്ചിയാണ് ( കാവ്യ മാധവന്‍).
ഇത്തരത്തില്‍ ഞാന്‍ മെട്രോയില്‍ ഒക്കെ കറങ്ങി നടന്നിട്ടുണ്ട്. എന്നാല്‍ പര്‍ദ ഇടുമ്പോള്‍ ഭക്ഷണം കഴിക്കാന്‍ കുറച്ചു പാടാണ്. ഒരിക്കല്‍ പര്‍ദയില്‍ പോയപ്പോള്‍ ഒരാള്‍ കണ്ടുപിടിച്ചു. ഞാന്‍ അമ്മേ എന്നു വിളിച്ചതാണ് പണി ആയത്. തൂവാനത്തുമ്പികളിലെ സുമലതയുമായി തനിക്ക് സാമ്യം ഉണ്ടന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുവരെ അവരെ നേരില്‍ കാണാന്‍ കഴിഞ്ഞട്ടില്ലെന്നും നമിത പ്രമോദ് പറയുന്നു.

ബിബിന്‍ ജോര്‍ജിന്റെ നായികയായി അഭിനയിച്ച മാര്‍ഗംകളി, അൽ മല്ലു എന്നീ സിനികൾ ആയിരുന്നു നമിതയുടേതായി ഏറ്റവും അവസാനം തിയറ്ററുകളിലേക്ക് എത്തിയത്. ദിലീപിന്റെ നായികയായി അഭിനയിക്കുന്ന പ്രൊഫസര്‍ ഡിങ്കന്‍ എന്നൊരു ചിത്രം കൂടി വരുന്നുണ്ട്. ബിഗ് ബജറ്റിലൊരുക്കിയ കമ്മാരസംഭവത്തിലായിരുന്നു ദിലീപും നമിതയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ദിലീപിന്റെ കുടുംബത്തില്‍ ഏറ്റവും സന്തോഷമുള്ള ദിവസമാണിന്ന്. ദിലീപ്- കാവ്യ മാധവന്‍ താരദമ്പതിമാരുടെ മകള്‍ മഹാലക്ഷ്മിയുടെ രണ്ടാം ജന്മദിനമാണിന്ന്. ദിലീപിന്റെ ഫാന്‍സ് പേജുകളില്‍ നിറയെ മഹാലക്ഷ്മിയ്ക്കുള്ള ആശംസകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പിറന്നാൾ ആഘോഷത്തിൻ്റെ ചിത്രങ്ങൾ പുറത്ത് വരുന്നതിന് കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











