For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൃഥ്വിയെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരേ ഒരു ആള്‍, രാജുവിനെ കുറിച്ച് പലര്‍ക്കും അതറിയില്ല: മല്ലിക സുകുമാരന്‍

  |

  മലയാളി പ്രേക്ഷകര്‍ക്ക് ഒന്നടങ്കം പ്രിയപ്പെട്ട താരകുടുംബമാണ് നടി മല്ലിക സുകുമാരന്റെത്. നടിയുടെ കുടുംബ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. മക്കള്‍ക്കൊപ്പം മല്ലിക സുകുമാരനും അഭിനയ രംഗത്ത് സജീവമാണ്. സിനിമകളിലൂടെയും സീരിയലുകളിലൂടെയും എല്ലാം മല്ലിക സുകുമാരന്‍ എത്താറുണ്ട്. മക്കളെ കുറിച്ച് മിക്ക അഭിമുഖങ്ങളിലും മനസുതുറക്കാറുണ്ട് മല്ലിക സുകുമാരന്‍. ഏകദേശം ഒരേസമയത്താണ് പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമയില്‍ എത്തിയത്. ഊമപെണ്ണിന് ഉരിയാടാ പയ്യനില്‍ വില്ലന്‍ വേഷം ചെയ്താണ് ഇന്ദ്രജിത്ത് തുടങ്ങിയത്.

  ദംഗല്‍ നായികയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

  രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ പൃഥ്വിരാജും സിനിമയില്‍ എത്തി. രണ്ട് പേരും ഇപ്പോള്‍ മലയാള സിനിമയിലെ അവിഭാജ്യ ഘടകങ്ങളായ താരങ്ങളാണ്. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലും പൃഥ്വിരാജും ഇന്ദ്രജിത്തും തിളങ്ങിയിട്ടുണ്ട്. നായകവേഷങ്ങളില്‍ പൃഥ്വി സജീവമായപ്പോള്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ ഇന്ദ്രജിത്ത് എത്തി. മക്കളെ കുറിച്ച് കൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ പറഞ്ഞ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

  പൃഥ്വിരാജിനെ നിയന്ത്രിക്കാന്‍ കഴിയുന്ന ഒരേ ഒരാളെ കുറിച്ചും മല്ലിക സുകുമാരന്‍ തുറന്നുപറഞ്ഞു. തനിയ്ക്കുളള എറ്റവും വലിയ സന്തോഷം രണ്ട് നല്ല മരുമക്കളെ കിട്ടി എന്നതാണ് എന്ന് മല്ലിക സുകുമാരന്‍ പറയുന്നു. ഇന്ദ്രന്‌റെ സ്വഭാവത്തിന് നന്നായി ചേരുന്ന ആളാണ് പൂര്‍ണിമ. രാജുവിന് കുറച്ച് എടുത്തുച്ചാട്ടവും മുന്‍കോപവുമൊക്കെയുണ്ട്.

  എന്നാല്‍ സുപ്രിയ മിടുമിടുക്കിയായിട്ട് അത് നിയന്ത്രിച്ചുനിര്‍ത്തുന്നു. അത് പുറത്തുകാണുന്ന പലര്‍ക്കും അറിയില്ല. സുപ്രിയ പഠിച്ചതും വളര്‍ന്നതുമൊക്കെ ഡല്‍ഹിയിലാണ്. അപ്പോ സ്വഭാവികമായിട്ടും അറിയാമല്ലോ; കേരളത്തിലെ ഒരു ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന് രാവിലെ തുളസിക്കതിരും ചൂടി അമ്പലത്തില്‍ പോയി ഭഗവാനെ എന്ന് വിളിച്ചുവന്ന ഒരു പാരമ്പര്യമല്ല സുപ്രിയക്കുളളത്.

  സല്‍മാന്‍ ഖാന്റെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കിയ പൂജ ഹെഗ്‌ഡെ, അനുഭവം പങ്കുവെച്ച് നടി

  മോള് കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കുകയും പഠിക്കുകയും ചെയ്ത് വന്ന ആളാണ്. പൂര്‍ണിമയും ഈ പറഞ്ഞത് പോലെ കുറെ ആക്ടിവിറ്റീസിലൊക്കെ പങ്കെടുത്ത് വന്ന ആളാണ്. രണ്ട് പേര്‍ക്കും അവരുടെ ഭര്‍ത്താക്കന്മാരുടെ സ്വഭാവം മനസിലാക്കാന്‍ ഒരു പരസഹായം വേണ്ടി വന്നില്ല, മല്ലിക സുകുമാരന്‍ പറയുന്നു. രാജുവിന് സുകുവേട്ടനെ പോലെ കുറച്ച് മുന്‍കോപവും ദേഷ്യവുമൊക്കെയുണ്ട്.

  ഞങ്ങള്‍ക്ക് എല്ലാം ഒരു സുഹൃത്തിനും അപ്പുറമാണ് നിങ്ങള്‍, ദുല്‍ഖറിന്റെ പിറന്നാളിന് പൃഥ്വിരാജ്

  Prithhviraj's lovely birthday wishes to dulquer salman

  അത് പുറത്തു നില്‍ക്കുന്ന ആര്‍ക്കും അറിയില്ല. എല്ലാവരുടെയും വിചാരം രാജുവിനെ ഇങ്ങനെ ചുരുട്ടി കൈയ്യില്‍ വെയ്ക്കാമെന്നാണ്. എനിക്ക് പറ്റത്തില്ല, എന്നിട്ടല്ലെ സുപ്രിയയ്ക്ക്. എന്നാല്‍ അത് വളരെ തന്മയത്വത്തോട് കൂടി, ക്ഷമയോട് കൂടി മോള് കെെകാര്യം ചെയ്യും. ഇന്ദ്രനും ദേഷ്യം ഉണ്ടാവാറുണ്ട്. എന്നാല്‍ ഇന്ദ്രന് പെട്ടെന്ന് ഒതുങ്ങും. എന്നാല്‍ രാജു കുറച്ച് സമയം എടുക്കും. പഴയ മൂഡില്‍ ആവാന്‍, അഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ വ്യക്തമാക്കി.

  ഗ്ലാമറസ് റോളുകളില്‍ ഞാന്‍ അഭിനയിക്കുന്നത് അമ്മായി അമ്മയ്ക്ക് ഇഷ്ടമാണ്‌, മനസുതുറന്ന് കരീന കപൂര്‍

  English summary
  Throwback: When Mallika Sukumran Revealed Only Supriya Can Control Prithviraj Sukumaran
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X