സിനിമയില്‍ നിന്നും ലഭിച്ച ആദ്യ പ്രതിഫലം, എത്രയാണെന്ന് വെളിപ്പെടുത്തി മമ്മൂട്ടി

By Prashant V R

പ്രതിഫലത്തിന്‌റെ കാര്യത്തില്‍ മലയാളത്തില്‍ മുന്നില്‍ നില്‍ക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. പ്രതിഫലത്തേക്കാള്‍ സിനിമയോടുളള ഇഷ്ടം കൊണ്ടാണ് അവര്‍ ഇപ്പോഴും ഇന്‍ഡസ്ട്രിയില്‍ സജീവമായി മുന്നേറുന്നത്. സിനിമയോടുളള അഭിനിവേശം കൊണ്ടാണ് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നതെന്ന് മുന്‍പ് ഒരഭിമുഖത്തില്‍ മമ്മൂട്ടി തുറന്നുപറഞ്ഞിരുന്നു. പ്രേംനസീര്‍, ജയന്‍ പോലുളള സൂപ്പര്‍ താരങ്ങളുടെ സമയത്ത് സിനിമയില്‍ എത്തിയ താരമാണ് മമ്മൂട്ടി.

നടി ശിവാനിയുടെ ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍, കാണാം

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങിയ നടന്‍ പിന്നീട് ചെറിയ വേഷങ്ങളിലൂടെ കയറിവരികയായിരുന്നു. സഹനടനായുംം നായകനടനായും പിന്നീട് മലയാളത്തില്‍ സജീവമായി മമ്മൂക്ക. ന്യൂഡല്‍ഹി പോലുളള സിനിമകളാണ് അദ്ദേഹത്തെ സൂപ്പര്‍താരമാക്കി ഉയര്‍ത്തിയത്. അതേസമയം കൈരളി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ തനിക്ക് ലഭിച്ച ആദ്യ പ്രതിഫലം എത്രയാണെന്ന് മമ്മൂട്ടി വെളിപ്പെടുത്തിയിരുന്നു.

കേരളത്തില്‍ എത്രാമത്തെ

കേരളത്തില്‍ എത്രാമത്തെ എറ്റവും വലിയ ധനികനാണ് താങ്കള്‍ എന്ന ചോദ്യത്തിനും മമ്മൂട്ടി നല്‍കിയ മറുപടി ശ്രദ്ധേയമായി. അതൊന്നും ഞാന്‍ നോക്കിയിട്ടില്ലെന്ന് താരം പറയുന്നു. ഞാന്‍ അത്യാവശ്യം ചുറ്റുപാടുകളൊക്കെ ഉളള ആളാണ്. സിനിമയില്‍ അഭിനയിക്കുന്നു. ഞാന്‍ എത്രാമത്തെ ധനികനാണെന്നോ എണ്ണത്തില്‍പ്പെടുന്നുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല.

എന്തായാലും ഒരു പതിനായിരത്തില്‍

എന്തായാലും ഒരു പതിനായിരത്തില്‍ പെടുന്ന ആളൊന്നും അല്ല ഞാന്‍. ഒരു ലക്ഷത്തില്‍ പോലും പെടില്ല. പണം ചിലവാക്കുന്നതില്‍ ഇഷ്ടമുളള ആളാണ് ഞാന്‍. നല്ലോണം പൈസ ചിലവാക്കുന്നതില്‍ ഇഷ്ടമുളള ആളാണ് ഞാന്‍. അത് ഇപ്പോ അത്യാവശ്യം നമുക്ക് ജോലി ഉളളത് കൊണ്ട് ബുദ്ധിമുട്ടില്ല. ഇതെങ്ങാനും വരാതെ ആവുമ്പോഴേ അതിനെപറ്റി ആലോചിക്കേണ്ടതുളളൂ.

അപ്പോ പണമില്ലാതെ

അപ്പോ പണമില്ലാതെ വരുമ്പോള്‍ നമുക്ക് ചിലവാക്കാന്‍ പണമില്ലാതെ വരും. സിനിമയില്‍ അഭിനയിച്ചപ്പോള്‍ ആദ്യ പ്രതിഫലം അമ്പത് രൂപയാണ് കിട്ടിയതെന്നും മമ്മൂട്ടി പറഞ്ഞു. അത് പ്രൊഡക്ഷന്‍ മാനേജര്‍ സച്ചി എന്ന് പേരുളള ആളാണ് തന്നത്. അയാള് ഇപ്പോള്‍ ജീവിച്ചിരുപ്പില്ല. വണ്ടിക്കൂലിയായിട്ട് തന്നതാ.

അത് അന്ന് രണ്ടോ മൂന്നോ പതിന്‌റെ നോട്ടും

അത് അന്ന് രണ്ടോ മൂന്നോ പത്തിന്‌റെ നോട്ടും രണ്ട് അഞ്ചിന്‌റെ നോട്ട്, രണ്ടിന്‌റെ നോട്ട് അങ്ങനെയൊക്കെ തന്നു. അത് എനിക്ക് നല്ല ഓര്‍മ്മയുണ്ട്. ആദ്യം മേടിച്ചതിനെ കുറിച്ച് നല്ല ഓര്‍മ്മയുണ്ട്. മമ്മൂട്ടി പറഞ്ഞു. പിന്നാലെ എറ്റവുമൊടുവില്‍ വാങ്ങിയ പ്രതിഫലത്തെ കുറിച്ച് ഓര്‍മ്മയുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതിപ്പോ അറിഞ്ഞിട്ടെന്താ കാര്യം എന്നാണ് അവതാരകനോട് മമ്മൂക്ക ചോദിച്ചത്.

Recommended Video

ദൈവമായി വന്ന് ജീവശ്വാസം നൽകി മമ്മൂക്ക | FilmiBeat Malayalam
അതേസമയം ദി പ്രീസ്റ്റിന്‌റെ വിജയത്തിന്

അതേസമയം ദി പ്രീസ്റ്റിന്‌റെ വിജയത്തിന് പിന്നാലെ കൈനിറയെ ചിത്രങ്ങളാണ് മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഒരിടവേളയ്ക്ക് ശേഷം തിയ്യേറ്ററുകളില്‍ വീണ്ടും ആള് കയറുന്നതില്‍ ദ പ്രീസ്റ്റിന്‌റെ വിജയം നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഇതിന് തിയ്യേറ്റര്‍ ഉടമകളും സിനിമ പ്രവര്‍ത്തകരുമെല്ലാം തന്നെ മമ്മൂക്കയോട് നന്ദി പറയുകയും ചെയ്തു. പ്രീസ്റ്റിന് പിന്നാലെ വണ്‍ ആണ് മെഗാസ്റ്റാറിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ് വണ്‍. ബോബി സഞ്ജയുടെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥനാണ് സിനിമ സംവിധാനം ചെയ്തത്.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X