For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയാണ് ആ കാര്യങ്ങളിലെല്ലാം എനിക്ക് ഉപദേശം തന്നത്, മെഗാസ്റ്റാറിനെ കുറിച്ച് പൃഥ്വിരാജ്‌

  |

  മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളാണ് അദ്ദേഹം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. മലയാളത്തിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പം എല്ലാം പ്രവര്‍ത്തിച്ച നടന്‍ ചെയ്യാത്തതായുളള കഥാപാത്രങ്ങളും കുറവാണ്. സിനിമയിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും സജീവമായ മമ്മൂക്ക മറ്റുളള നടന്മാര്‍ക്കെല്ലാം ഒരു വലിയ പ്രചോദനമാണ്.

  മമ്മൂക്കയെ കുറിച്ച് പൃഥ്വിരാജ് സുകുമാരന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു. ഏതൊരു മലയാളിക്കും സംസാരിക്കാന്‍ ഏറെ ബുദ്ധിമുട്ടുളള വിഷയങ്ങളില്‍ ഒന്നാണ് മമ്മൂട്ടിയെന്ന മഹാനടന്‍ എന്ന് പൃഥ്വി പറയുന്നു. കാരണം അദ്ദേഹത്തെ പറ്റി പുതിയതായിട്ട് പറയാന്‍ ഇനി ഒന്നും ഇല്ല. കാരണം എല്ലാവര്‍ക്കും എല്ലാ കാര്യങ്ങളും അറിയാം. എല്ലാ മലയാളികളുടെയും ജീവിതത്തിന്‌റെയും കുടുംബത്തിന്റെയും വ്യക്തിത്വത്തിന്റെയും ഒകെ ഭാഗമായി കഴിഞ്ഞിരിക്കുന്ന ഒരു മഹാനടനാണ് മമ്മൂക്ക.

  പക്ഷേ എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ മമ്മൂക്ക എന്ന വ്യക്തിയുമായിട്ട് വ്യക്തിപരമായ ഒരുപാട് ബന്ധങ്ങളുണ്ട്. അത് ഞാനായിട്ട് തുടങ്ങിയതല്ല. മമ്മൂക്ക എന്റെ അച്ഛന്റെ വളരെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. അവര് സഹപ്രവര്‍ത്തകരായിരുന്നു. ഒരുപാട് സിനിമകളില്‍ ഒരേസമയം ഒരുമിച്ച് പ്രവര്‍ത്തിച്ചു. അതിലൊക്കെ ഉപരി വ്യക്തികള്‍ എന്ന നിലയില്‍ അവര്‍ രണ്ട് പേരും പരസ്പരം മനസിലാക്കിയിരുന്ന മനുഷ്യരാണ്.

  ഒരേ പ്രത്യയ ശാസ്ത്രങ്ങളിലും ആശയങ്ങളിലും വിശ്വസിക്കുന്ന രണ്ട് വ്യക്തികളായിരുന്നു. എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. അച്ഛന്‍ ആദ്യമായി ഒരു കൊമേര്‍ഷ്യല്‍ സിനിമ നിര്‍മ്മിച്ചപ്പോള്‍ അതില് മമ്മൂക്കയും ലാലേട്ടനും എല്ലാവരുമുണ്ടായിരുന്നു. അന്ന് ഒരു ഫോണ്‍കോള്‍ മാത്രമാണ് അച്ഛന്‍ ചെയ്തത്, മമ്മൂക്ക ഒരു അക്ഷരം പോലും ചോദിക്കാതെ സുഹൃദ് ബന്ധത്തിന്‌റെ പുറത്ത് വന്ന് ആ സിനിമ ചെയ്തു. അപ്പോ അത്രത്തോളം സുഹൃത്ത് ബന്ധത്തിനെല്ലാം വിലകല്‍പ്പിക്കുന്ന ഒരു മനുഷ്യനാണ് മമ്മൂക്ക.

  അതിന് ശേഷം ഞാന്‍ നടനായി സിനിമയിലെത്തി. പല അവസരങ്ങളിലും മമ്മൂക്കയാണ് എനിക്ക് ഓരോ കാര്യങ്ങളും പറഞ്ഞുതന്നത്. നീ ആ സിനിമ ചെയ്യുമ്പോ ആ കാര്യത്തില് ശ്രദ്ധിച്ചില്ലേ, നീ അടുത്ത പടം ചെയ്യുമ്പോ അത് ശ്രദ്ധിക്കണം എന്നൊക്കെ പറഞ്ഞ് ഒരുപാട് കാര്യങ്ങള് മമ്മൂക്കയാണ് എന്നെ എപ്പോഴും കാണുമ്പോള്‍ പറഞ്ഞുതരാറുളളത്. പിന്നെ നമ്മള്‍ യുവാക്കള്‍ക്ക് ഒരുപാട് കാര്യങ്ങളില്‍ റെഫ്രന്‍സാണ് മമ്മൂക്ക.

  എല്ലാവരും എന്നോട് ശരീര സൗന്ദര്യത്തിന്റെ രഹസ്യമെല്ലാം ചോദിക്കുമ്പോള്‍ ശരിക്കും എന്റെ ഇന്‍സ്പിരേഷന്‍ മമ്മൂക്ക തന്നെയാണ്. ഇതൊക്കെ ഒരു ആവശ്യമാണ് എന്ന് എന്നോട് പറഞ്ഞ് തന്നത് മമ്മൂക്കയാണ്. മമ്മൂക്കയെ കണ്ടിട്ടാണ് ഫിസിക്കലി ഫിറ്റാവണമെന്ന ആഗ്രഹം നമുക്കെല്ലാം ഉണ്ടായത്. കാരണം ഒരു മലയാളി നടന് ഇതൊന്നും അസാധ്യമല്ലെന്ന് കാണിച്ചുതന്നത് മമ്മൂക്കയാണ്.

  പിന്നെ എന്നെ പോലെയുളള നടന്മാരുടെയൊക്കെ ഭാഗ്യം എന്താണെന്ന് വെച്ചാല്‍ മമ്മൂക്കയെ പോലുളള നടന്മാര്‍ നമ്മുടെ മുന്നിലുണ്ട് എന്നതാണ്. മമ്മൂക്കയൊക്കെ ശരിക്കും ഒരു റെഫറന്‍സ് എന്‍സൈക്ലോപീഡിയ ആണ്. കാരണം ഞാനാക്കെ ഏത് വേഷം ചെയ്താലും, ഏത് സീന്‍ അഭിനയിച്ചാലും, ഏത് മൂഹൂര്‍ത്തത്തില്‍ ആണ് അഭിനയിക്കുന്നതെങ്കിലും അതിലൊരു റെഫറന്‍സ് മമ്മൂക്കയുടെ സിനിമയിലേതുണ്ടാവും.

  Mammootty sharing three golden rules for escape from pandemic | FilmiBeat Malayalam

  കാരണം അത്രത്തോളം ഒരു എന്‍സൈക്ലോപിഡീക്ക് ആണ് മമ്മൂക്കയുടെ എക്‌സ്പീരിയന്‍സും മമ്മൂക്കയുടെ സിനിമകളും,. ലോകസിനിമ കണ്ടിട്ടുളളതില്‍ എറ്റവും കൂടുതല്‍ വേഷപ്പകര്‍ച്ചകളില്‍ വന്നിട്ടുളള ഒരു ആള്‍കൂടിയാണ് ശ്രീ മമ്മൂട്ടി. കാരണം അമരത്തിലെ അച്ചൂട്ടിയാണെങ്കിലും മറ്റേത് സിനിമകളാണെങ്കിലും ഒരു കഥാപാത്രമായി എങ്ങനെ മാറുന്നു, ശാരീരികമായും അഭിനയത്തിന്റെ ശൈലികൊണ്ടുമൊക്കെ എങ്ങനെ മാറുമെന്നുളളതിന്റെ ഒരു റെഫറന്‍സ് ആണ് മമ്മൂക്ക. അത് എത്ര തന്നെ ഒരാള് പ്രയത്നിച്ചാലും അത് ഉണ്ടായികൊളളമെന്നില്ല. അത് ദൈവമായി കനിഞ്ഞുകൊടുക്കുന്ന ഒരു അഭിനേതാവിന്റെ കഴിവാണ്. അപ്പോ ആ കണക്കിന് മമ്മൂക്ക ശരിക്കും ഒരു സ്‌പെഷ്യല്‍ ആക്ടറാണ് പൃഥ്വിരാജ് പറഞ്ഞു.

  Read more about: mammootty prithviraj
  English summary
  Throwback: When Prithviraj Revealed Sukumaran's Bond With Mammootty
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X