ഭാവിയിൽ എന്റെ കുട്ടികൾ അതിനെക്കുറിച്ച് ചോദിക്കുമോ എന്ന് ഭയമാണ്; ധോണിയുമായുള്ള ബന്ധത്തെപ്പറ്റി റായി ലക്ഷമി

2010 ജൂലൈ 4 ന് ഡെറാഡൂണിൽ വച്ചാണ് മഹേന്ദ്ര സിംഗ് ധോണിയും സാക്ഷി സിംഗ് ധോണിയും വിവാഹിതരായത്. അവരുടെ അടുത്ത കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ രഹസ്യമായിട്ടായിരുന്നു ഇരുവരുടെയും വിവാഹം.

ധോണിയും സാക്ഷിയുടെയും ബന്ധം ആരാധകരോ മാധ്യമങ്ങളോ അങ്ങനെ അറിഞ്ഞിരുന്നില്ല വളരെ കൃത്യമായി ഇരുവരും തങ്ങളുടെ പ്രണയം മറച്ചുവെച്ചിരുന്നു, അവരുടെ വിവാഹ സമയത്താണ് ധോണിയുടെ ജീവിതത്തിലെ 'സാക്ഷി'യെക്കുറിച്ച് ലോകം അറിഞ്ഞത്.

ഇരുവരുടെയും പ്രണയബന്ധം പരസ്യമായിരുന്നു

2015 ഫെബ്രുവരി 6 ന്, ദമ്പതികൾക്ക് സിവ സിംഗ് ധോണി എന്ന പെൺകുഞ്ഞും ജനിച്ചു. നീരജ് പാണ്ഡെ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ധോണി: ദ അൺടോൾഡ് സ്റ്റോറി എന്ന അദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ എം എസ് ധോണിയുടെയും സാക്ഷിയുടെയും പ്രണയകഥ നാമെല്ലാവരും കണ്ടിട്ടുണ്ടെങ്കിലും, ധോണിയുടെ പ്രണയ ജീവിതത്തെക്കുറിച്ച് നിങ്ങളിൽ പലരും അറിഞ്ഞിരിക്കാനിടയില്ലാത്ത ചില വസ്തുതകൾ ഇപ്പോഴും ഉണ്ട്.

2008-09 കാലഘട്ടത്തിൽ നടി ലക്ഷ്മി റായിയുമായുള്ള ധോണിയുടെ ബന്ധമാണ് അതിലൊന്ന്. ഇരുവരുടെയും പ്രണയബന്ധം പരസ്യമായിരുന്നു. അവർ തന്നെ തങ്ങളുടെ ബന്ധത്തെക്കുറിച്ച് പരസ്യമായി പറയുകയും നിരവധി പാർട്ടികളിലും പരിപാടികളിലും ഒരുമിച്ച് പങ്കെടുക്കുകയും ചെയ്തു.

ന്റെ കുട്ടികൾ ഇത് ടിവിയിൽ കാണുമെന്നും അതിനെക്കുറിച്ച് എന്നോട് ചോദിക്കുമെന്നും ചിന്തിക്കുമ്പോൾ എന്റെ ഉള്ളിൽ ഭയമാണ്

2014 ൽ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലക്ഷ്മി റായ് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലയായി. തങ്ങളുടെ വേർപിരിയലിന്റെ കാരണവും നടി വെളിപ്പെടുത്തി.

"ധോണിയുമായുള്ള എന്റെ ബന്ധം മുറിവ് ഉണങ്ങിയ ഒരു പാട് പോലെയാണെന്ന് ഞാൻ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. അത് കുറച്ച് കാലത്തേക്ക് മാഞ്ഞുപോകില്ല.

ഇപ്പോഴും അതിനെക്കുറിച്ച് സംസാരിക്കാനുള്ള ഊർജവും ക്ഷമയും ആളുകൾക്ക് ബാക്കിയുണ്ടെന്നതിൽ ഞാൻ അത്ഭുതപെടുകയാണ്. ഓരോ തവണയും ടിവി ചാനലുകൾ ധോണിയുടെ ഭൂതകാലത്തിലേക്ക് പോകുമ്പോൾ, അവർ ഞങ്ങളുടെ ബന്ധത്തെപ്പറ്റിയും ചർച്ച ചെയ്യാറുണ്ട്.

ഭാവിയിൽ എന്നെങ്കിലും എന്റെ കുട്ടികൾ ഇത് ടിവിയിൽ കാണുമെന്നും അതിനെക്കുറിച്ച് എന്നോട് ചോദിക്കുമെന്നും ചിന്തിക്കുമ്പോൾ എന്റെ ഉള്ളിൽ ഭയമാണ്".

ധോനിക്ക് ശേഷം എനിക്ക് മൂന്നോ നാലോ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്

ധോണി ഒഴികെയുള്ള തന്റെ മറ്റ് പ്രണയബന്ധങ്ങളൊന്നും ഇത്രയധികം ശ്രദ്ധ നേടിയിട്ടില്ലെന്ന് റായ് പറഞ്ഞു. "ധോനിക്ക് ശേഷം എനിക്ക് മൂന്നോ നാലോ ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്, പക്ഷേ ആരും അത് ശ്രദ്ധിച്ചതായി തോന്നുന്നില്ല."

തുടർന്നുള്ള അഭിമുഖത്തിൽ, ഇരുവരും പരസ്പരം അറിഞ്ഞുകൊണ്ട് വേർപിരിഞ്ഞതാണെന്നും എല്ലാം നല്ല രീതിയിലാണ് അവസാനിച്ചതെന്നും ലക്ഷ്മി റായ് വെളിപ്പെടുത്തിയിരുന്നു.

താൻ വളരെ സന്തുഷ്ടയായ ഒരു വ്യക്തിയാണെന്നും തന്റെ ജോലിയാണ് തന്റെ മുൻഗണനയെന്നും താരം കൂട്ടിച്ചേർത്തു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
അവൻ ഇപ്പോൾ വിവാഹിതനാണ്, അതുകൊണ്ട് തന്നെ അത് കഥ അവസാനിച്ചു

"എനിക്ക് അവനെ നന്നായി അറിയാമായിരുന്നു, എനിക്ക് അതിനെ ഒരു ബന്ധം എന്ന് വിളിക്കാമോ എന്ന് അറിയില്ല, കാരണം അത് ഒരിക്കലും വർക്ക് ഔട്ട് ആയില്ല. ഞങ്ങൾ തമ്മിൽ ഇപ്പോഴും ബഹുമാനമുണ്ട്.

അവൻ ഇപ്പോൾ വിവാഹിതനാണ്. അതുകൊണ്ട് തന്നെ അത് കഥ അവസാനിച്ചു. ഞാൻ ഇപ്പോൾ വളരെ സന്തുഷ്ടയാണ്. ജോലിയാണ് ഇപ്പോൾ എന്റെ മുൻഗണന."

അതേസമയം, എം‌ എസ് ധോണിയും സാക്ഷി സിംഗ് ധോണിയും അവരുടെ വിവാഹ ജീവിതത്തിന്റെ 11 വർഷം പിന്നിട്ടിരിക്കുകയാണ്. വളരെ സന്തോഷകരമായ ജീവിതമാണ് ധോണിയും സാക്ഷിയും കുഞ്ഞ് മകൾ സിവ സിംഗ് ധോണിയും നയിക്കുന്നത്.

ഇരുവരും വളരെയധികം ധാരണയോടെയാണ് തങ്ങളുടെ കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ധോണിയുടെ കരിയർ മികച്ച രീതിയിൽ മുന്നോട്ട് നയിക്കുവാൻ വലിയൊരു പങ്ക് വഹിക്കുന്നതും സാക്ഷി തന്നെയാണ്.

More from Filmibeat

Read more about: ms dhoni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X