കാലിന്മേൽ കാൽ കയറ്റിവെച്ച് മമ്മൂക്ക ബീഡി വലിക്കുന്നു, ആദ്യ കൂടിക്കാഴ്ച, ശശിയേട്ടന്റെ ചോയ്സ് തെറ്റിയില്ല; സീമ

ഒരു കാലത്ത് മലയാള സിനിമയിൽ‌ മമ്മൂട്ടി-സീമ ജോഡിക്ക് വലിയൊരു ആരാധക വൃന്ദമുണ്ടായിരുന്നു. മമ്മൂട്ടി സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ സീമ നായികയായിരുന്നു. അവളുടെ രാവുകൾക്കുശേഷമാണ് സീമയിലെ നായികയ്ക്ക് പ്രേക്ഷക സ്വീകാര്യത ലഭിച്ച് തുടങ്ങിയത്. മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച സിനിമകളിലും സീമ കേന്ദ്രകഥാപാത്രമായിട്ടുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയേയും മോഹൻലാലിനേയും ആദ്യമായി കണ്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ് സീമ.

ഒരിക്കൽ കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് സൂപ്പർ താരങ്ങളുമായുള്ള സൗഹൃദത്തെ കുറിച്ച് നടി മനസ് തുറന്നത്. മമ്മൂട്ടിയുമായുള്ള സീമയുടെ സൗഹൃ​ദം ആരംഭിക്കുന്നത് സ്ഫോടനം സിനിമയുടെ സെറ്റിൽ വെച്ചാണ്. പിന്നീട് ഐവി ശശി സിനിമകളിൽ മമ്മൂട്ടി സ്ഥിരം സാന്നിധ്യമായതോടെ ആ സൗഹൃദം വളർന്നു.

Seema Mammootty

മമ്മൂക്കയെ ആദ്യമായി കാണുന്നത് ആലപ്പുഴയിൽ വെച്ച് സ്ഫോടനം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ്. എനിക്ക് ആ സമയത്ത് ഡേറ്റ്സ് ഇല്ലായിരുന്നു. 1981 ജനുവരി ഒന്നിനാണ് ഞാൻ അവിടെ പോയത്. അവിടെ ഒരു ചെയറിൽ കാലിന് മുകളിൽ കാൽ കയറ്റിവെച്ച് പോസിൽ ബീഡി വലിച്ചുകൊണ്ടിരിക്കുകയായിരുന്നു മമ്മൂക്ക. സെറ്റിലുള്ളവരോട് അതാണ് ഇരിക്കുന്നതെന്ന് ചോദിച്ചു. നടൻ മമ്മൂട്ടിയാണെന്ന് മറുപടി കിട്ടി.

കൊള്ളാം നല്ലതാണെന്ന് പറഞ്ഞ് ഞാൻ മമ്മൂട്ടിയുടെ അടുത്തേക്ക് പോയി. ഞാൻ സീമ എന്ന് പറഞ്ഞ് പരിചയപ്പെടുത്തി. പുള്ളി പറഞ്ഞു ഞാൻ മമ്മൂട്ടി. അതോടെ ആ സംഭാഷണം അവിടെ തീർന്നു. പിന്നീട് അതേ വർഷം ജൂൺ, ജൂലൈ ആയപ്പോഴേക്കും ഞാൻ ​ഗർഭിണിയായി. അപ്പോൾ ശശിയേട്ടൻ കൊടൈക്കനാലിൽ നിന്നും എന്നെ വിളിച്ചു. തൃഷ്ണ എന്ന പടത്തിന് ആദ്യം വേറെ ഹീറോയെയായിരുന്നു തീരുമാനിച്ചിരുന്നത്.

ആ ഹീറോ ശരിയാകാത്തതിനാൽ വേറൊരു ഹീറോയെ വെച്ചുവെന്ന് ശശിയേട്ടൻ എന്നോട് പറഞ്ഞു. അപ്പോഴാണ് ശശിയേട്ടൻ പറഞ്ഞത് പുതിയ ഹീറോ മമ്മൂട്ടി എന്നൊരു നടനാണെന്ന്. അസ്സലാണ്. ശശിയേട്ടന്റെ ചോയിസ് ബ്യൂട്ടിഫുള്ളാണെന്ന് ഞാൻ പറഞ്ഞു. നല്ല സെലക്ഷനാണ് നന്നാവുമെന്നും ഞാൻ പറഞ്ഞു. അങ്ങനെ മമ്മൂക്കയുമായി പരിചയപ്പെടുകയാണ്.

അന്ന് തൊട്ട് ഇന്ന് വരേയും നല്ലൊരു സൗഹൃദം ഞങ്ങൾക്കിടയിലുണ്ട്. മമ്മൂക്കയെക്കാളും എന്നോട് ക്ലോസാണ് അദ്ദേഹത്തിന്റെ ഭാര്യ സുലു. അവൾ എപ്പോഴും ഫ്രണ്ട്ലിയാണ്. അതുപോലെ ദുൽഖറിനെ കണ്ടതും ഭയങ്കര നിമിത്തമായിരുന്നു. അവനെ ചാലുവെന്ന് വിളിച്ചാണ് എനിക്ക് ശീലം സീമ പറഞ്ഞു. മോഹൻലാലുമായും അടുത്ത സൗഹൃദം സീമ കാത്തുസൂക്ഷിക്കുന്നുണ്ട്.

Seema Mammootty

മോഹൻലാലിനെ ആദ്യം കണ്ടത് അഹിംസ എന്ന സിനിമയുടെ സെറ്റിൽ മൂന്നാമത്തെ നിലയിൽ ബാൽക്കണിയിൽ നിൽക്കുമ്പോൾ ഒരു പരട്ട തലയുമായി ഒരുത്തൻ നിൽക്കുന്നു. ഇതാരാണപ്പാ എന്ന് ഞാൻ‌ ചോദിച്ചു. അപ്പോഴാണ് അത് മോഹൻലാലാണെന്ന് മനസിലായത്. അന്ന് പുള്ളി താരമായിട്ടില്ല. വലിയ മുടിയൊക്കെയായിരുന്നു എന്നും സീമ പറഞ്ഞു.

വിവാഹിതയായശേഷം നായിക വേഷങ്ങളിൽ നിന്നും സഹനടി റോളുകളിലേക്ക് സീമ മാറി. ഇപ്പോഴും സിനിമയിൽ സജീവമാണെങ്കിലും തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിൽ താരം കൂടുതൽ ശ്രദ്ധിച്ച് തുടങ്ങി. അമ്മ വേഷങ്ങളാണ് സീമ ഏറെയും ചെയ്യുന്നത്. മമ്മൂട്ടി നായകനായ സിനിമകളിലും സീമ അമ്മ വേഷങ്ങളും വില്ലത്തി റോളുകളും മനോഹരമാക്കിയിട്ടുണ്ട്. അടുത്തിടെ ജോജു ജോർജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പണി എന്ന സിനിമയിൽ സീമ ചെയ്ത കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ജോജുവിന്റെ അമ്മ വേഷമാണ് സീമ ചെയ്തത്. സിനിമയിലും സീമയുടെ കഥാപാത്രത്തിന് ശക്തമായൊരു സ്ഥാനമുണ്ടായിരുന്നു. കഥാപാത്രത്തിന്റെ ഘടനയാണ് പണിയുടെ ഭാ​ഗമാകാൻ തന്നെ പ്രേരിപ്പിച്ചതെന്ന് സീമ തന്നെ പറഞ്ഞിരുന്നു.

Read more about: seema mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X