ഡിവോഴ്‌സിനായി എന്നെ നടത്തിച്ചത് 12 വര്‍ഷം, അന്ന് കൂടെ നിന്നത് ഇവരാണ്, തുറന്നുപറഞ്ഞ് ശ്രീവിദ്യ

By Midhun Raj

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് നടി ശ്രീവിദ്യ. നായികയായും സഹനടിയായുമെല്ലാം അഭിനയിച്ച താരത്തിന് ആരാധകരും ഏറെയാണ്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും സജീവമായിരുന്നു ശ്രീവിദ്യ. വ്യത്യസ്തമാര്‍ന്ന ശ്രദ്ധേയ കഥാപാത്രങ്ങള്‍ നടി തന്‌റെ കരിയറില്‍ ചെയ്തിരുന്നു. മലയാളത്തിന്‌റെ ദു;ഖപുത്രിയായാണ് ശ്രീവിദ്യയെ പലപ്പോഴും വിശേഷിപ്പിച്ചിട്ടുളളത്. 13ാമത്തെ വയസിലാണ് ശ്രീവിദ്യ സിനിമയില്‍ എത്തിയത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും നടി സജീവമായിരുന്നു.

സാരിയില്‍ ഗ്ലാമറസായി സാക്ഷി അഗര്‍വാള്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

കരിയറില്‍ വലിയ നേട്ടങ്ങളില്‍ എത്തിയെങ്കിലും വ്യക്തിജീവിതത്തില്‍ അത്ര നല്ല അനുഭവങ്ങള്‍ ആയിരുന്നില്ല ശ്രീവിദ്യയ്ക്ക് ഉണ്ടായത്. ഡിവോഴ്‌സിനായി 12 വര്‍ഷം തന്നെ മുന്‍ ഭര്‍ത്താവ് നടത്തിച്ചുവെന്ന് പറയുകയാണ് ശ്രീവിദ്യ. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൈരളി ടിവിക്ക് ശ്രീവിദ്യ നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാവുന്നത്.

യഥാ യഥാ സമയത്ത് ദൈവം ഞാന്‍

യഥാ യഥാ സമയത്ത് ദൈവം ഞാന്‍ പ്രാര്‍ത്ഥിച്ചതൊക്കെ എനിക്ക് തന്നിട്ടുണ്ട് എന്ന് ശ്രീവിദ്യ പറയുന്നു. ഇതില്‍ നിന്നും എങ്ങനെയെങ്കിലും ഒരു മോചനം ഉണ്ടാവണെ എന്ന് ചോദിച്ചപ്പോള്‍ എന്നെ അതില്‍ നിന്നും വേര്‍പ്പെടുത്തി. കാരണം അപ്പോഴാണ് ഞാന്‍ തെരുവില്‍ ഇറങ്ങി സാധാരണക്കാരെ കാണുന്നത്. വിവാഹ ജീവിതത്തില്‍ ഒറ്റപ്പെട്ടപ്പോഴാണ് സാധാരണക്കാരെ കാണുന്നത്.

ഡൈവോഴ്‌സ് എനിക്ക് ആദ്യം അയാള്‍ തന്നില്ല

ഡിവോഴ്‌സ് എനിക്ക് ആദ്യം അയാള്‍ തന്നില്ല എന്നും നടി പറഞ്ഞു. ഡിവോഴ്‌സ് തരാന്‍ വേണ്ടിയിട്ട് 12 വര്‍ഷം എന്നെ അയാള് നടത്തിച്ചു. പിന്നെ എനിക്ക് തോന്നുന്നു 1999ല്‍ എങ്ങാനുമാണ് ഡിവോഴ്‌സ് കിട്ടുന്നത്. ഞാനത് കൃത്യമായി ഓര്‍ക്കുന്നില്ല. ആ സമയത്തൊക്കെ ആണ് സാധാരണക്കാരായ ആളുകളെ കാണുന്നത്. കുറെ പേര് ഞങ്ങളുടെ വീട്ടില്‍ വരികയൊക്കെ ചെയ്തു. അന്ന് സിനിമയില്‍ വണ്ടി ഓടിച്ച ടാക്‌സി ഡ്രൈവേഴ്‌സ് ഒകെ ഉണ്ട്. അവരൊക്കെ വീട്ടില്‍ വന്ന് ഒന്നും പേടിക്കേണ്ട, ചേച്ചി കിടന്നോ. ഞങ്ങളൊക്കെ ഈ വാതിലിനടുത്ത് ഉണ്ട് എന്നൊക്കെ പറഞ്ഞു.

അപ്പോ അങ്ങനെയുളള സാഹചര്യങ്ങള്‍

അപ്പോ അങ്ങനെയുളള സാഹചര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് എന്നും ശ്രീവിദ്യ പറഞ്ഞു. അപ്പോഴാണ് യഥാര്‍ത്ഥ മനുഷ്യരെയും മനുഷ്യ ബന്ധങ്ങളെയും ഒകെ കണ്ടത്. കാരണം നമ്മള്‍ അവര്‍ക്ക് എന്താണ് കൊടുത്തത്?, സ്‌നേഹം മാത്രം വേറൊന്നും കൊടുത്തിട്ടില്ല. എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്ന് പറഞ്ഞ് കുറെ പേര്‍ അന്ന് കത്തുകള്‍ അയച്ചു. നിങ്ങള്‍ക്ക് നല്ലത് മാത്രമേ വരു. നിങ്ങള്‍ നല്ല സ്ത്രീയാണ് എന്നൊക്കെ എഴുതി അവര് കത്തയച്ചു.

പല മതങ്ങളില്‍പ്പെട്ടവരും അങ്ങനെ കത്തുകള്‍

പല മതങ്ങളില്‍പ്പെട്ടവരും അങ്ങനെ കത്തുകള്‍ അയച്ചിട്ടുണ്ട്. അവരൊക്കെ എന്നെ സിനിമകളില്‍ മാത്രമാണ് കണ്ടത്. എന്‌റെ വ്യക്തിജീവിതത്തെ കുറിച്ച് അധികം അറിയില്ല. എന്നാലും അവര്‍ എന്‌റെ കൂടെനിന്നു. കാരണം ഞാന്‍ എപ്പോഴും വളരെ ഓപ്പണാണ്. ചില ആര്‍ട്ടിസ്റ്റുകള്‍ എന്നോട് ചോദിച്ചിട്ടുണ്ട്; നിങ്ങള്‍ എന്തിനാണ് വ്യക്തിജീവിതത്തിലെ കാര്യങ്ങളൊക്കെ തുറന്നുപറയുന്നത് എന്ന്. വ്യക്തിപരമായ കാര്യങ്ങള്‍ അങ്ങനെ പറയരുത്. നമ്മുക്കൊക്കെ ഒരു സ്റ്റാറ്റസ് ഉളളതല്ലെ എന്ന് പലരും എന്നോട് പറഞ്ഞു. എന്നാല്‍ ഒന്നും തുറന്നുപറയാതെ ഉളളില്‍ കൊണ്ട് നടക്കുന്ന ഒരാളല്ല ഞാന്‍ , ശ്രീവിദ്യ അഭിമുഖത്തില്‍ പറഞ്ഞു.

800ലധികം സിനിമകളിലാണ് വിവിധ

800ലധികം സിനിമകളിലാണ് വിവിധ ഭാഷകളിലായി ശ്രീവിദ്യ അഭിനയിച്ചത്. പതിറ്റാണ്ടുകള്‍ നീണ്ട കരിയറില്‍ വേറിട്ട കഥാപാത്രങ്ങളും സിനിമകളും ചെയ്ത് നടി പ്രേക്ഷകരുടെ കൈയ്യടി നേടി. അഭിനേത്രി എന്നതിലുപരി പിന്നണി ഗായികയായും പ്രവര്‍ത്തിച്ചിരുന്നു ശ്രീവിദ്യ. കന്നഡ, ഹിന്ദി ഭാഷകളിലും നടി തന്‌റെ കരിയറില്‍ അഭിനയിച്ചു. മിക്ക ഭാഷകളിലും സ്വന്തം ശബ്ദത്തില്‍ തന്നെയാണ് നടി ഡബ്ബ് ചെയ്തത്.

Read more about: sreevidya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X