»   » ആദ്യമായി ശ്രീദേവി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍, ദേ ഇങ്ങനെ.. ആരും കാണാത്ത ചിത്രങ്ങള്‍

ആദ്യമായി ശ്രീദേവി ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോള്‍, ദേ ഇങ്ങനെ.. ആരും കാണാത്ത ചിത്രങ്ങള്‍

Posted By: Aswini P
Subscribe to Filmibeat Malayalam

ശ്രീദേവിയുടെ വേര്‍പാട് വിശ്വസിക്കാന്‍ ഇപ്പോഴും പലര്‍ക്കും കഴിഞ്ഞിട്ടില്ല. ഏതെങ്കിലുമൊരു സിനിമയിലെ ക്ലൈമാക്‌സ് പോലെ ശ്രീദേവി മരിച്ചിട്ടില്ല എന്ന വാര്‍ത്ത വന്നേക്കാം എന്ന പ്രതീക്ഷയിലാണ് പലരും. ശ്രീദേവി ഇനിയില്ല എന്ന സത്യം അംഗീകരിക്കുമ്പോഴും നടി അവിസ്മരണീയമാക്കിയ ഒത്തിരി ചിത്രങ്ങള്‍ പ്രേക്ഷക മനസ്സിലുണ്ട്

തന്റെ നാലാം വയസ്സില്‍ അഭിനയം തുടങ്ങിയതാണ് ശ്രീദേവി. ബാലതാരമായി സിനിമാ ലോകത്തെത്തി നായികാ നിര കൈയ്യടക്കി. തമിഴ്‌നാട്ടുകാരിയായ ശ്രീദേവി തമിഴ് സിനിമാ ലോകത്തെ നായികാ സങ്കല്‍പമായി മാറി. തുടര്‍ന്ന് തെലുങ്ക്, കന്നട, മലയാളം സിനിമകളിലും വിജയം കണ്ടു. അവിടെ നിന്ന് ബോളിവുഡിലേക്ക് ചേക്കിറി അവിടെ സൂപ്പര്‍ലേഡിയുമായി. ഇതാ കുഞ്ഞായിരുന്നപ്പോഴുള്ള ശ്രീദേവിയുടെ ചില ചിത്രങ്ങളും വിശേങ്ങളും

ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍

ആദ്യമായി ശ്രീദേവി ക്യാമറയ്ക്ക് മുന്നിലെത്തിയതാണിത്. കുടുംബത്തിനൊപ്പമുള്ള ഫോട്ടോഷൂട്ട്. അന്ന് ക്യാമറ കണ്ടപ്പോള്‍ അമ്മയുടെ സാരിത്തുമ്പില്‍ മറഞ്ഞു നിന്ന ഓര്‍മ മുമ്പൊരു അഭിമുഖത്തില്‍ ശ്രീദേവി പങ്കുവച്ചിരുന്നു. 'പപ്പീ ക്യാമറയെ പേടിക്കേണ്ടതില്ല' എന്ന് അമ്മ അന്ന് പറഞ്ഞു. അതിന് ശേഷം ഞാന്‍ ക്യാമറ കണ്ടപ്പോള്‍ പതറിയിട്ടല്ല എന്നാണ് ശ്രീദേവി പറഞ്ഞത്.

ബാലതാരമായുള്ള തുടക്കം

ബാലതാരമായി അഭിനയിച്ചപ്പോഴുള്ള അനുഭവവും അന്ന് ശ്രീദേവി പങ്കുവച്ചിരുന്നു. കുട്ടികള്‍ക്ക് പല കഷ്ടാനുഭവങ്ങളും ഷൂട്ടിങ് സമയത്ത് ഉള്ളതായി പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് അത്തരം അനുഭവമില്ല. ഞാനും മറ്റൊരു കുട്ടിയും കരഞ്ഞ് അഭിനയിക്കുന്ന ഒരു രംഗം. കരയാന്‍ പറഞ്ഞപ്പോള്‍ ഞാന്‍ കരഞ്ഞു. മറ്റേ കുട്ടി കരയാതായപ്പോള്‍ അവളെ നുള്ളി കരയിപ്പിച്ചത് ഞാന്‍ ഓര്‍ക്കുന്നു.

നായികയായുള്ള തുടക്കം

മുതിര്‍ന്നപ്പോള്‍ 11 ആം വയത്തിലാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. അനുരാഗലു എന്ന തെലുങ്ക് ചിത്രത്തിന് വേണ്ടി. ആ ചിത്രത്തില്‍ എന്‍ ടി രാമ റാവുവിന്റെ നായികയായിട്ടാണ് ആദ്യം കാസ്റ്റ് ചെയ്തത്. പിന്നെ കൊച്ചുമകളാക്കി.

സൂപ്പര്‍താരങ്ങള്‍ക്കൊപ്പം

വളര്‍ന്നപ്പോള്‍ ഒട്ടുമില്ല എല്ലാ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും നായികയായി അഭിനയിച്ചിട്ടുണ്ട്. എംജിആര്‍, നാഗേശ്വര റാവു, ശിവാജി ഗണേശന്‍.. എന്നെക്കാള്‍ ഒരുപാട് പ്രായക്കൂടുതലുള്ളവര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ മടിയൊന്നും ഇല്ലായിരുന്നു, മറിച്ച് അതെനിക്കൊരു അംഗീകാരമായിരുന്നു.

ഫസ്റ്റ് ടേക്ക് ആണ് ഇഷ്ടം

ഒരു രംഗത്തിന് വേണ്ടി പരിശീലനം നടത്തുന്നത് എനിക്കിഷ്ടമല്ല. സ്‌പൊണ്ടേനിയസ് ആക്ടിങിലാണ് വിശ്വസിക്കുന്നത്. അപ്പോള്‍ മാത്രമേ നാച്വറലാകു. എപ്പോഴും ആദ്യ ടേക്ക് ആയിരിക്കും എപ്പോഴും ബെസ്റ്റ്. ആരെയും അനുകരിച്ച് അഭിനയിക്കാന്‍ ശ്രമിക്കാറില്ല. ഡാന്‍സ് ഉള്‍പ്പടെ എല്ലാം പഠിച്ചത് സിനിമയില്‍ നിന്നാണ്.. സിനിമയിലൂടെയാണ്.


എനിക്ക് അമ്മയെ നഷ്ടമായി! കണ്ണീരോടെ ശ്രീദേവിയുടെ മകൾ, സജാലിന്റെ പോസ്റ്റ് വൈറൽ

ആ സംഭവത്തോടെയാണ് ശ്രീദേവിക്ക് തന്‍റെ ആത്മാര്‍ത്ഥതയെക്കുറിച്ച് മനസ്സിലായത്, അന്ന് ബോണി കപൂര്‍ പറഞ്ഞത്

മോഹന്‍ലാലിന്റെ രണ്ടാമൂഴത്തില്‍ അഭിനയിക്കുമോ എന്ന് ചോദിച്ചപ്പോള്‍ അന്ന് ശ്രീദേവി പറഞ്ഞ മറുപടി

English summary
THROWBACK! When Sridevi RECALLED Facing The Camera For The First Time

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam