twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    '5 വർഷം ലളിതയോട് മിണ്ടിയിട്ടില്ല, പക്ഷെ ഒരുമിച്ച് ഭാര്യാഭർത്താക്കന്മാരായി അഭിനയിച്ചു, കാരണം ഇതാണ്'; തിലകൻ

    |

    മലയാളത്തിലെ എണ്ണം പറഞ്ഞ പ്രതിഭകളിൽ രണ്ടുപേരാണ് കെപിഎസി ലളിതയും തിലകനും. സ്ഫടികം അടക്കം നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ഇരുവരും വർഷങ്ങൾക്ക് മുമ്പ് ഒരുമിച്ച് പങ്കെടുത്ത അഭിമുഖത്തിന്റെ വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്.

    മുൻകാല സിനിമ അനുഭവങ്ങളും കെപിഎസി ലളിതയോട് അഞ്ച് വർ‌ഷത്തോളം പിണങ്ങിയിരുന്നതിനെ കുറിച്ചു‌മെല്ലാം ഇരുവരും അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഒരു പക്ഷെ ഭാര്യ ഭർത്താക്കന്മാരായി അഭിനയിച്ചവരിൽ ഏറ്റവും നല്ല കെമിസ്ട്രി കൊണ്ടുവന്നിട്ടുള്ള അപൂർവം ജോഡികളിലൊന്നാണ് ഇവരുടേത്.

    ജീവിതം മാറ്റി മറിച്ച സ്ഥലത്ത് നിന്നും പടിയിറങ്ങുന്നുവെന്ന് അശ്വിൻ, കൂടപിറപ്പായെന്നും കൂടെയുണ്ടെന്ന് ശാലിനി!ജീവിതം മാറ്റി മറിച്ച സ്ഥലത്ത് നിന്നും പടിയിറങ്ങുന്നുവെന്ന് അശ്വിൻ, കൂടപിറപ്പായെന്നും കൂടെയുണ്ടെന്ന് ശാലിനി!

    സ്ഫടികം ചിത്രീകരിക്കുമ്പോൾ പോലും തങ്ങൾ പിണക്കിലായിരുന്നുവെന്നും തിലകനും കെപിഎസി ലളിതയും വെളിപ്പെടുത്തി. പിണക്കത്തെ കുറിച്ച് തിലകൻ പറയുന്നതിങ്ങനെ.... 'ഞാനും കെപിഎസി ലളിതയും അഞ്ച് വർഷത്തിലധികം പിണങ്ങിയിരുന്നിട്ടുണ്ട്.'

    'അതേസമയം ആ വർഷങ്ങളിൽ ഭാര്യ ഭർത്താക്കന്മാരായി അഭിനയിച്ചിട്ടുമുണ്ട്. സ്ഫടികം സിനിമ സംഭവിച്ചതും ആ കാലത്താണ്. സീൻ അഭിനയിച്ച് കഴിയുമ്പോൾ ഞങ്ങൾ രണ്ടുപേരും മുഖം തിരിച്ച് നടന്ന് പോകും.'

    'സൗന്ദര്യ പിണക്കമാണ് അഞ്ച് വർഷത്തേക്ക് പരസ്പരം മിണ്ടാതിരിക്കാൻ കാരണമായത്. പിന്നീട് നടി ശ്രീവിദ്യയാണ് ഞങ്ങളുടെ പിണക്കം മാറ്റിയത്' തിലകൻ പറഞ്ഞു.

    'ക്യൂട്ടായിട്ടുള്ള കുഞ്ഞുങ്ങൾ വേണം സുന്ദരിയായ പെണ്ണിനെ ആ​ഗ്രഹിക്കുന്നു'; സങ്കൽപ്പത്തിലെ ഭാര്യയെ കുറിച്ച് റോബിൻ'ക്യൂട്ടായിട്ടുള്ള കുഞ്ഞുങ്ങൾ വേണം സുന്ദരിയായ പെണ്ണിനെ ആ​ഗ്രഹിക്കുന്നു'; സങ്കൽപ്പത്തിലെ ഭാര്യയെ കുറിച്ച് റോബിൻ

    മദ്യം ഒഴിച്ച് കുടിച്ച് ദേഷ്യപിടിപ്പിക്കും

    ഷൂട്ടിങിന് എത്തുമ്പോൾ തന്നെ ഏറ്റവും കൂടുതൽ ദേഷ്യം പിടിപ്പിക്കുകയും ഇറിറ്റേറ്റ് ചെയ്യുകയും ചെയ്യുന്നവരിൽ ഒരാൾ തിലകനാണെന്നും കെപിഎസി ലളിത വെളിപ്പെടുത്തി. താനിരിക്കുന്ന സ്ഥലങ്ങളിൽ വന്ന് നിന്ന് മദ്യം ഒഴിച്ച് കുടിച്ച് ദേഷ്യപിടിപ്പിക്കുന്നത് തിലകന് ഒരു രസമായിരുന്നുവെന്നാണ് കെപിഎസി ലളിത പറഞ്ഞത്.

    പിണങ്ങിയിരുന്ന കാലത്ത് തിലകന് വേണ്ടി പുലർച്ചെ അഞ്ച് മണിക്ക് ഷൂട്ടിങ് സെറ്റിൽ പോയി കാത്തിരിക്കേണ്ട അവസ്ഥ വന്നിട്ടുണ്ടെന്നും കെപിഎസി ലളിത വെളിപ്പെടുത്തി.

    പരസ്പരം മിണ്ടാറില്ലായിരുന്നു

    'ഞാനും തിലകൻ ചേട്ടനും അക്കാലങ്ങളിൽ പരസ്പരം മിണ്ടാറില്ലായിരുന്നു. ഒരുമിച്ച് അഭിനയിക്കുന്ന ഒരു സിനിമയുടെ ചിത്രീകരണം കോട്ടയത്തായിരുന്നു. തിലകൻ ചേട്ടൻ തിരുവന്തപുരത്താണുള്ളത്.'

    'തലേന്ന് രാത്രി പ്രൊഡക്ഷൻ കൺട്രോളർ വന്ന് പറഞ്ഞു.... അഞ്ച് മണിക്ക് സെറ്റിലെത്തണമെന്ന്. ലളിത വരാതെ താൻ സെറ്റിൽ വരില്ലെന്ന് തിലകൻ ചേട്ടൻ പറഞ്ഞിട്ടുണ്ടെന്നും പ്രൊഡക്ഷൻ കൺട്രോളർ പറഞ്ഞു. ഞാൻ കാരണം ഷൂട്ടിങ് മുടങ്ങേണ്ടെന്ന് കരുതി അ‍ഞ്ച് മണിക്ക് തന്നെ സെറ്റിലെത്തി.'

    'അപ്പോഴാണ് അറിയുന്നത് തിലകൻ‌ ചേട്ടൻ തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ടിട്ടേയുള്ളൂവെന്ന്. അദ്ദേഹം കോട്ടയത്ത് വന്നശേഷമാണ് ഈ നിബന്ധന വെച്ചത് എന്നാണ് ഞാൻ കരുതിയിരുന്നത്. യഥാർഥത്തിൽ തിലകൻ ചേട്ടൻ സംഭവം അറിഞ്ഞിരുന്നില്ല.'

    പ്രൊ‍‍ഡക്ഷൻ കൺട്രോളർ പറ്റിച്ച പണി

    'ഞങ്ങൾ‌ ഒരുമിച്ച് അഭിനയിച്ചില്ലെങ്കിലോയെന്ന് കരുതി പ്രൊ‍‍ഡക്ഷൻ കൺട്രോളർ പറ്റിച്ച പണിയായിരുന്നു.' ‌ചെറുചിരിയോടെ കെപിഎസി ലളിത പറഞ്ഞ് നിർത്തി.

    കാ​ലം​ ​പോ​യ് ​മ​റ​യു​മ്പോ​ഴും​ ​മ​ല​യാ​ള​ ​സി​നി​മ​യു​ടെ​ ​പെരുന്തച്ചനായി ​ ഓ​ർ​മ്മ​ക​ളു​ടെ​ ​തി​ര​ശീ​ല​യി​ൽ​ ​ഒ​ളി​മ​ങ്ങാ​തെ ​ഇ​ന്നുമുണ്ട് തിലകനെന്ന പ്രതിഭ.​ ​പെ​രു​ന്ത​ച്ച​നി​ലെ​ ​ത​ച്ച​നും​ ​മൂ​ന്നാം​ ​പ​ക്ക​ത്തി​ലെ​ ​ത​മ്പി​ ​മു​ത്ത​ശ്ശ​നും​ ​ക​ണ്ണെ​ഴു​തി​ ​പൊ​ട്ടും​ ​തൊ​ട്ടി​ലെ​ ​ന​ടേ​ശ​ൻ​ ​മു​ത​ലാ​ളി​​യും​ ​യ​വ​നി​ക​യി​ലെ​ ​വ​ക്ക​ച്ച​നും ​കീ​രി​ട​ത്തി​ലെ​ ​അ​ച്യു​ത​ൻ​ ​നാ​യ​രും​ ​സ്ഫ​ടി​ക​ത്തി​ലെ​ ​ചാ​ക്കോ​ ​മാഷും ​ കാ​ട്ടു​ കു​തി​ര​യി​ലെ​ ​കൊ​ച്ചു​വാ​വ​യുമൊ​ക്കെ​ ​മ​ല​യാ​ളി​ക​ളുടെ ഇടനെഞ്ചിൽ ഇന്നും തുടിക്കുന്നുണ്ട്.

    2012​ ​സെ​പ്തം​ബ​ർ​ 24​ന് ആയിരുന്നു​ ​തി​ല​ക​നെ​ന്ന​ ​മ​ഹാ​ ​വി​സ്മ​യം​ ​മ​ല​യാ​ള​ ​സി​നി​മ​യോ​ട് ​വി​ട​ ​പ​റ​ഞ്ഞ​ത്.

    Recommended Video

    മലയാളികൾക്ക് ആരായിരുന്നു KPAC ലളിത? | KPAC Lalitha Biography | Filmibeat Malayalam
    നികത്താൻ കഴിയാത്ത നഷ്ടം

    ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് കെപിഎസി ലളിതയെ മലയാളത്തിന് നഷ്ടമായത്. അസുഖബാധിതയായി ഏറെനാൾ ചികിത്സയിലായിരുന്നു. നാടകത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് രണ്ട് തവണ സഹനടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്.

    സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാല് തവണ നേടി. കെ എസ് സേതുമാധവന്റെ കൂട്ടൂകുടുംബമായിരുന്നു ആദ്യ സിനിമ. 500 ലധികം സിനിമകളുടെ ഭാ​ഗമായിട്ടുണ്ട്. കേരള സം​ഗീത നാടക അക്കാദമി ചെയർപേഴ്സണായിരുന്നു.

    Read more about: thilakan
    English summary
    Throwback: When Thilakan Opens Up His Rift With KPAC lalitha Goes Viral Again
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X