ജയറാം കഥ കേൾക്കാൻ താൽപര്യം കാണിച്ചില്ല, നടക്കാതെ പോയ ചിത്രത്തെ കുറിച്ച് തുളസീദാസ്

മലയാളി പ്രേക്ഷകർക്ക് നിരവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് തുളസിദാസ്.1988-ൽ പുറത്തിറങ്ങിയ ഒന്നിനുപിറകേ മറ്റൊന്ന് എന്ന ചിത്രത്തിലൂടെ സിനിമ സംവിധാന രംഗത്ത് എത്തുന്നത്. ഇതിനോടകം തന്നെ 25 ൽ പരം സിനമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ട്. തുളസിദാസ് സംവിധാനം ചെയ്ത ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുട ഇടയിൽ ചർച്ചാ വിഷയമാണ്.

jayaram

ജയറാം- തുളസീദാസ് കൂട്ടുകെട്ടിൽ നിരവധി ചിത്രങ്ങൾ ഹിറ്റ് ചിത്രങ്ങൾ പിറന്നിട്ടുണ്ട്. ഇപ്പോഴിത തന്റെ ചിത്രം ജയറാം ഉപേക്ഷിച്ചതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ. സഫാരി ടിവിയുടെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. തുളസിദാസിന്റെ വാക്കുകൾ ഇങ്ങനെ...

"ഞാന്‍ സംവിധാനം ചെയ്ത 'ദോസ്ത്' എന്ന സിനിമ ഒരിക്കലും സംഭവിക്കില്ലായിരുന്നു. പെട്ടെന്ന് സംഭവിച്ച ഒരു സിനിമയായിരുന്നു അത്. കാരണം ആ സമയത്ത് ഞാൻ ജയറാമിനെ വച്ച് ഒരു സിനിമ പ്ലാൻ ചെയ്തിരുന്നു. പക്ഷേ അത് നടക്കാതെ പോയത് കൊണ്ടാണ് പിന്നീട് 'ദോസ്ത്' എന്ന ചിത്രം പ്ലാൻ ചെയ്തത്.

കെ പി കൊട്ടാരക്കരയുടെ മകന്‍ രവി കൊട്ടാരക്കരയ്ക്ക് വേണ്ടി ഒരു സിനിമ ചെയ്യാൻ തീരുമാനിച്ചു. ജയറാമായിരുന്നു നായകനായി മനസ്സിൽ ഉണ്ടായിരുന്നത് . അങ്ങനെ ഉദയകൃഷ്ണ സിബി.കെ.തോമസിന്റെ തിരക്കഥയിൽ ജയറാമിനെ മനസ്സില്‍ കണ്ടു ഒരു സിനിമ പ്ലാൻ ചെയ്തു. 'ഉത്തമൻ' എന്ന സിനിമയുടെ ലൊക്കേഷനിൽ പോയി ജയറാമിനോട് കഥ പറയുകയും ചെയ്തു.

കഥ പറയാന്‍ പോകുമ്പോള്‍ എനിക്കൊപ്പം രവി കൊട്ടാരക്കരയും ഉണ്ടായിരുന്നു. അദ്ദേഹമാണ് നിർമാതാവ് എന്ന് മനസ്സിലാക്കിയ ജയറാം എന്‍റെ കഥ കേൾക്കാൻ താല്പര്യം കാണിച്ചില്ല. അവർ തമ്മിൽ നേരത്തെ ഒരു സിനിമ ചെയ്യുകയും അതിലെന്തോ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും ചെയ്തിരുന്നു. അതാകാം . തുളസീദാസ് പറയുന്നു

Read more about: jayaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X