Just In
- 26 min ago
ഇസയെ മടിയിലിരുത്തിയ ടൊവിനോ തോമസ്, ടൊവി ബോയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് ചാക്കോച്ചന്
- 1 hr ago
എന്താണ് ഈ യൗവനത്തിന്റെ രഹസ്യം, മമ്മൂക്ക അന്ന് ഉണ്ണികൃഷ്ണന് നമ്പൂതിരിയോട് ചോദിച്ചത്
- 1 hr ago
നമ്മള് കാലം തെറ്റി സിനിമയില്‍ വന്നവരാണെന്ന് അദ്ദേഹം പറയും, ഉണ്ണികൃഷ്ണന് നമ്പൂതിരിയെ കുറിച്ച് സുബലക്ഷ്മി
- 2 hrs ago
ശിവേട്ടനോടാണ് കൂടുതലിഷ്ടമെന്ന് കണ്ണന്, തമാശ പറയുന്നത് ഹരിയേട്ടനോട്, സാന്ത്വനത്തെക്കുറിച്ച് അച്ചു സുഗന്ദ്
Don't Miss!
- News
14ാം വയസിൽ വിവാഹം, 18ാം വയസിൽ രണ്ട് കുട്ടികളുടെ അമ്മ; 'ഐപിഎസ് ശിങ്കം' അംബികയുടെ കഥ ഏവരെയും പ്രചോദിപ്പിക്കും
- Sports
IPL 2021: താരലേലത്തില്‍ ആര്‍ക്കാവും മോഹവില? പ്രവചിച്ച് ആകാഷ് ചോപ്ര
- Automobiles
പുതുക്കിയ 2021 മോഡൽ ലൈനപ്പ് അവതരിപ്പിച്ച് ഹാർലി ഡേവിഡ്സൺ
- Lifestyle
വിരലുകള്‍ക്ക് ഇടയിലെ വിടവ് പറയും രഹസ്യം
- Finance
പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി, പിപിഎഫ് അക്കൗണ്ടുകളിൽ ഓൺലൈനിൽ എങ്ങനെ പണം നിക്ഷേപിക്കാം?
- Travel
ഇന്ത്യക്കാര്‍ കാത്തിരിക്കുന്ന ഹിമാലയ ട്രക്കിങ്ങ്, പരിധിയില്ലാത്ത സാഹസികത
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ചേട്ടനും അനിയനുമായി മമ്മൂട്ടിയും മോഹന്‍ലാലും, തന്റെ സ്വപ്ന ചിത്രത്തെ കുറിച്ച് സംവിധായകന്
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച സിനിമകള്‍ മലയാളത്തില്‍ ധാരാളമായി പുറത്തിറങ്ങിയിട്ടുണ്ട്. മോളിവുഡിലെ മുന്‍നിര സംവിധായകരെല്ലാം സൂപ്പര്‍ താരങ്ങളെ നായകന്മാരാക്കി സിനിമകള്‍ എടുത്തു. മമ്മൂക്കയും ലാലേട്ടനും ഒന്നിച്ച സിനിമകളെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തിരുന്നു. തുല്യ പ്രാധാന്യമുളള റോളുകളിലാണ് ഇരുവരും മിക്ക സിനിമകളിലും എത്തിയത്. ഒപ്പം തന്നെ അതിഥി വേഷങ്ങളിലും മമ്മൂക്കയും ലാലേട്ടനും സിനിമകളില്‍ അഭിനയിച്ചു.
മമ്മൂട്ടി, മോഹന്‍ലാല്‍ സൂപ്പര്‍താരങ്ങളെ വെച്ച് ഒന്നിച്ചൊരു ചിത്രം എടുക്കാന്‍ ആഗ്രഹിക്കുന്നവരാണ് മിക്ക സംവിധായകരും. ഇതിനായി നല്ല തിരക്കഥകള്‍ ഒരുക്കാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. എന്നാല്‍ വളരെ കുറച്ച് മാത്രമാണ് യാഥാര്ത്ഥ്യമാവാറുളളത്. ഇരുവരുടെയും തിരക്ക് കാരണം ചില സിനിമകള്‍ നടക്കാതെ പോവാറുണ്ട്.

അതേസമയം മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് ഒരു സിിനമ താന്‍ ആലോചിച്ചിരുന്നതായി സംവിധായകന് തുളസീദാസ് പറഞ്ഞിരുന്നു. തൊണ്ണൂറുകളില്‍ നിരവധി വിജയചിത്രങ്ങള്‍ ഒരുക്കി മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനായിരുന്നു അദ്ദേഹം. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും വെച്ച് പ്ലാന്‍ ചെയ്ത ചിത്രത്തെ കുറിച്ച് സഫാരി ചാനലിന്റെ ഒരു പരിപാടിയിലാണ് സംവിധായകന് വെളിപ്പെടുത്തിയത്.

ഞാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒന്നിപ്പിച്ചുകൊണ്ട് ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. മമ്മൂട്ടി ജ്യേഷ്ട സഹോദരനായും മോഹന്‍ലാല്‍ അനിയനായും പക്ഷേ അത് നടന്നില്ല. മോഹന്‍ലാലിന്റെ തിരക്ക് ആയിരുന്നു അതിന്റെ പ്രധാന കാരണമെന്ന് തുളസീദാസ് പറയുന്നു. ഞാന്‍ പിന്നീട് മമ്മൂക്കയോട് കഥ പറയാന്‍ പോയപ്പോള്‍ കഥ കേട്ട് കഴിഞ്ഞ് അദ്ദേഹം ആദ്യം ചോദിച്ചത് ഇതിലെ ചേട്ടന്റെ കഥാപാത്രം ആര് ചെയ്യും എന്നാണ്.

അത് കേട്ടതും എനിക്ക് മറുപടി ഇല്ലാതായി.
കാരണം ഞാന്‍ ഇതില്‍ ചേട്ടന്റെ റോളിലാണ് മമ്മൂക്കയെ കണ്ടിരിക്കുന്നത്. ലാലേട്ടന് ചെയ്യാന്‍ കഴിയില്ലെന്ന് ഉറപ്പായത് കൊണ്ട് അനിയന് കഥാപാത്രമായി ജയറാമിനെയാണ് മനസില്‍ കണ്ടിരുന്നത്. പക്ഷേ മമ്മൂക്കയുടെ ചോദ്യത്തില്‍ നിന്ന് എനിക്ക് മനസ്സിലായി അദ്ദേഹത്തിന് മൂത്ത സഹോദരന്റെ റോള്‍ ചെയ്യാന്‍ താല്പര്യമില്ലെന്ന്, സംവിധായകന് പറയുന്നു.

അത് ചെയ്യേണ്ടത് മമ്മൂക്കയാണെന്ന് പറഞ്ഞാല്‍ എനിക്ക് എന്താടോ അത്രയും പ്രായമായോ എന്നൊക്കെ ചോദിച്ചു അദ്ദേഹം ചൂടായാലോ എന്ന് പേടിച്ച് ഞാന്‍ ഒന്നും മിണ്ടിയില്ല. പെട്ടെന്ന് ചേട്ടന്റെ റോള്‍ ചെയ്യുന്നതാരാ എന്ന് ചോദിച്ചപ്പോള്‍ മുരളി എന്ന മറുപടിയാണ് ഞാന്‍ കൊടുത്തത്. കഥ പറഞ്ഞപ്പോള്‍ മുരളി ചേട്ടനും സമ്മതമായി. അങ്ങനെയാണ് ആയിരം നാവുളള അനന്തന് എന്ന സിനിമ സംഭവിക്കുന്നത്.. പരിപാടിയില്‍ തുളസീദാസ് പറഞ്ഞു. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ താരങ്ങള്‍ക്ക് പുറമെ മലയാളത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങളെയും നായകന്മാരാക്കി സിനിമകള്‍ എടുത്ത സംവിധായകനാണ് തുളസീദാസ്.
ഗ്ലാമറസായി നടി മാളവിക മോഹനന്, പുതിയ ചിത്രങ്ങള്‍ കാണാം