Don't Miss!
- Technology
എന്തോ.. എന്നെ ഇഷ്ടമാണ് ആളുകൾക്ക്!! ജിയോയുടെ ഏറ്റവും പോപ്പുലറായ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ | Jio
- News
വരുമാനം കൂട്ടാനുറച്ച് സംസ്ഥാനം; ഫീസുകളും പിഴകളും ബജറ്റില്‍ വര്‍ധിപ്പിക്കും
- Lifestyle
വിയര്‍പ്പ് കുറയ്ക്കാനും ശരീര ദുര്‍ഗന്ധം നീക്കാനും റോസാപ്പൂവിലൂടെ 4 വഴികള്‍
- Finance
1 ലക്ഷം രൂപ 5 വര്‍ഷത്തേക്ക് നിക്ഷേപിക്കുമ്പോള്‍ ബാങ്ക് സ്ഥിര നിക്ഷേപമോ മ്യൂച്വല്‍ ഫണ്ടോ? ഏതാണ് മികച്ചത്
- Sports
നേരിടാന്‍ പ്രയാസപ്പെട്ട പാക് പേസറാര്? അക്തറല്ല-വെളിപ്പെടുത്തി റോബിന് ഉത്തപ്പ
- Automobiles
ബിഎംഡബ്ല്യു മുതൽ ലംബോർഗിനി വരെ, രാഹുൽ-അതിയ സെലിബ്രിറ്റി ദമ്പതികളുടെ കാർ ശേഖരം
- Travel
കുഞ്ഞുങ്ങൾക്ക് പ്രവേശനം 16-ാം ദിവസം മുതൽ, ഉണ്ണിക്കുളിയും ബാലഊട്ടും കണ്ണനു മുന്നിൽ, അപൂർവ്വ ക്ഷേത്രവിശേഷം
മാഡത്തിന്റെ കാര്യത്തിലായിരുന്നു എനിക്ക് പേടി, റിലീസ് ചെയ്ത ശേഷം വന്ന കോൾ; മഞ്ജുവിനെക്കുറിച്ച് സംവിധായകൻ
മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് നടി മഞ്ജു വാര്യർ. വെറും മൂന്ന് വർഷം മാത്രം സിനിമകളിൽ അഭിനയിച്ച് നടിക്ക് സമ്മർ ഇൻ ബത്ലഹേം, ആറാം തമ്പുരാൻ, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകളിലൂടെ മലയാളത്തിൽ തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞു.
പിന്നീട് സിനിമാ ലോകം വിട്ട മഞ്ജു വാര്യരുടെ തിരിച്ചു വരവിനായി ആരാധകർ കാത്തിരുന്നത് നീണ്ട 13 വർഷമാണ്. 2016 ൽ റോഷൻ ആൻഡ്രൂസിന്റെ ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ മഞ്ജു തിരിച്ചെത്തിയപ്പോൾ നടിക്ക് വൻ വരവേൽപ്പ് പ്രേക്ഷകർ നൽകി.

മലയാളത്തിൽ അഭിനയം കൊണ്ട് നിരവധി നടിമാർ ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും മഞ്ജുവിനോട് പ്രത്യേക മമത പ്രേക്ഷകർക്ക് ഉണ്ട്. മഞ്ജുവിനെ പോലെ മറ്റാെരു നടിയും മലയാളത്തിൽ ഇത്ര മാത്രം ആഘോഷിക്കപ്പെട്ടിട്ടില്ലെന്ന് ആരാധകർ പറയുന്നു. രണ്ടാം വരവിൽ മലയാളത്തിന് പുറമെ തമിഴിലും മഞ്ജു അഭിനയിച്ചു. തുനിവ് ആണ് മഞ്ജുവിന്റെ ഏറ്റവും പുതിയ സിനിമ.

മഞ്ജുവിനെ ഇതുവരെ കാണാത്ത മേക്ക് ഓവറിലാണ് സിനിമയിൽ കണ്ടത്. ആക്ഷൻ രംഗങ്ങളിൽ തിളങ്ങിയ മഞ്ജുവിന് നിരവധി പ്രശംസകളും കിട്ടി. ആദ്യ തമിഴ് സിനിമ അസുരന് ശേഷം തീർത്തും വ്യത്യസ്തമായ കഥാപാത്രത്തെ ആണ് മഞ്ജു തുനിവിൽ അവതരിപ്പിച്ചിരിക്കുന്നത്.
രണ്ടാം വരവിൽ നടിയുടെ നിരവധി മലയാള സിനിമകൾ പരാജയപ്പെട്ടു. എന്നാൽ തമിഴിൽ ചെയ്ത രണ്ട് സിനിമകളും മികച്ച വിജയം നേടി എന്നത് ശ്രദ്ധേയമാണ്.

രണ്ടാം വരവിൽ മഞ്ജുവിന്റെ അഭിനയ മികവ് ഉപയോഗപ്പെടുത്തിയത് തമിഴ് സിനിമാ ലോകമാണെന്നും അഭിപ്രായം ഉയരുന്നുണ്ട്.
ഇപ്പോഴിതാ മഞ്ജുവിനെ തുനിവിലെ നായിക ആക്കിയതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംവിധായകൻ എച്ച് വിനോദ്. മഞ്ജുവിനെ പോലെ വലിയൊരു താരത്തെ സിനിമയിലേക്ക് എത്തിച്ചപ്പോൾ ടെൻഷൻ ഉണ്ടായിരുന്നെന്നാണ് ഇദ്ദേഹം പറയുന്നത്.

'മാഡത്തിന്റെ കാര്യത്തിലാണ് ഞാൻ അധികം ഭയന്നത്. കാരണം അവർ ഭയങ്കര സെൻസിബിൾ ആക്ടർ എന്ന് പേരെടുത്തു. അവരെ കമ്മിറ്റ് ചെയ്തു. പക്ഷെ സിനിമയിൽ എവിടെയും സെൻസിബിൾ ആയ ആക്ടിംഗിന് സ്കോപില്ല'
'ആക്ഷനാണ് ചെയ്യുന്നത്. ഈ പടം കേരളത്തിൽ റിലീസ് ചെയ്യുമ്പോൾ അവിടെ ഉള്ളവർക്കെല്ലാം ടെൻഷൻ ആയിരിക്കുമോ എന്ന ഭയം ഉണ്ടായിരുന്നു'
'റിലീസ് ആയ ശേഷം മാം സിനിമ കണ്ട് വളരെ ഹാപ്പി ആയി ഫോൺ ചെയ്തു. സർ എല്ലാവരും എന്നെ ആക്ഷൻ ഹീറോയിൻ എന്ന് വിളിക്കുന്നു, വളരെ സന്തോഷമുണ്ട് ഇതുവരെയും കരിയറിൽ റിപ്പീറ്റ് ചെയ്ത വേഷങ്ങളാണ് ചെയ്തത്. അടുത്ത ആക്ഷൻ സിനിമ ചെയ്യുമ്പോൾ എന്നെ വിളിക്കണമെന്ന് പറഞ്ഞു' എച്ച് വിനോദ് പറഞ്ഞതിങ്ങനെ.

ആയിഷ ആണ് മഞ്ജുവിന്റെ ഏറ്റവും പുതിയ സിനിമ. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. നാളുകൾക്ക് ശേഷമാണ് മഞ്ജുവിന്റെ ഒരു മലയാള സിനിമ ശ്രദ്ധിക്കപ്പെടുന്നത്. നിലമ്പൂർ ആയിഷയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് സിനിമ. ആമിർ പള്ളിക്കൽ ആണ് സിനിമ സംവിധാനം ചെയ്തത്. അറേബ്യൻ കഥാ പശ്ചാത്തലത്തിലാണ് സിനിമ നീങ്ങുന്നത്.