For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവളെ കാണാൻ അവസരം കിട്ടിയാൽ നെറുകയിൽ ചുംബിച്ച ശേഷം ദീർഘനേരം കെട്ടിപി‍ടിക്കും'; മഞ്ജു വാര്യർ പറഞ്ഞത്

  |

  സമ്മിശ്ര പ്രതികരണമാണ് അജിത് കുമാർ നായകനായ തുനിവിന് തിയേറ്ററിൽ നിന്ന് ലഭിക്കുന്നത്. എങ്കിലും തിയേറ്ററുകളിൽ ഇപ്പോഴും ആരാധകരുടെ തിരക്കാണ്. ജനുവരി 11ന് ഇറങ്ങിയ ചിത്രം ആദ്യ ദിനം മികച്ച കലക്ഷൻ നേടിയിരുന്നു.

  മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളികൾ തിയേറ്ററിലേക്ക് തള്ളി കയറാനുള്ളതിന് പിന്നിലെ പ്രധാന കാരണവും മഞ്ജു വാര്യർ അജിത്തിനൊപ്പം ആദ്യമായി അഭിനയിച്ചുവെന്നത് തന്നെയാണ്.

  Actress Manju Warrier, Actress Manju Warrier news, Actress Manju Warrier films, Manju Warrier, മഞ്ജു വാര്യർ ഭർത്താവ്, മഞ്ജു വാര്യർ വാർത്തകൾ, മഞ്ജു വാര്യർ ആയിഷ, മഞ്ജു വാര്യർ

  വെറും ഒരു കഥാപാത്രമായി കുറച്ച് ഡയലോ​ഗും പറഞ്ഞ് പോകുന്ന വേഷമായിരുന്നില്ല ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കൺമണി. പകരം അജിത്തിനൊപ്പത്തിനൊപ്പം നിന്ന് ആക്ഷനടക്കം കൈകാര്യം ചെയ്ത് മഞ്ജു പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

  തുനിവിന് സമ്മിശ്ര പ്രതികരണമാണെങ്കിലും മഞ്ജുവിന്റെ പ്രകടനത്തിന് നൂറിൽ നൂറ് മാർക്കാണ് പ്രേക്ഷകർ നൽകുന്നത്. നാൽപ്പത്തിനാലുകാരിയായ മഞ്ജു സല്ലാപത്തിലൂടെയാണ് നായികയായത്.

  Also Read: എന്റെ ഏക മകൾ, ഇവൾ പോയപ്പോൾ ഞാനൊരുപാട് വിഷമിച്ചു; ആദ്യമായി മകളെ പരിചയപ്പെടുത്തി രേഖ

  1995ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. പിന്നീടുള്ള നാല് വർഷങ്ങൾക്കുള്ളിൽ പതിനെട്ടോളം സിനിമകളിൽ അഭിനയിച്ച് സിനിമാ പ്രേമിയെ വ വിസ്മയിപ്പിച്ച ശേഷം മഞ്ജു കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങി. കണ്ട് കൊതി തീരും മുമ്പ് മഞ്ജു അഭിനയം നിർത്തിപ്പോയല്ലോ എന്നാണ് അന്ന് പലരും പരിഭവം പറഞ്ഞത്.

  പിന്നെ വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് മഞ്ജു വാര്യർ അഭിനയത്തിലേക്ക് തിരികെ എത്തിയത്. വളരെ ചെറിയ പ്രായത്തിൽ തന്നെ ആരെയും അതിശയിപ്പിക്കുന്ന കഥാപാത്രങ്ങളാണ് മഞ്ജു വാര്യർ ചെയ്തത്.

  തന്റെ പുതിയ സിനിമകളായ തുനിവിന്റേയും ആയിഷയുടേയും പ്രമോഷന്റെ ഭാ​ഗമായി പേർളി മാണിയുടെ വീട് മഞ്ജു വാര്യർ സന്ദർശിച്ചിരുന്നു. ആ സന്ദർശനത്തിനിടെ വിശേഷങ്ങൾ പങ്കുവെക്കവെ പേർളിയുടെ ഒരു ചോദ്യത്തിന് മഞ്ജു നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. 13,14 വയസ് പ്രായമുള്ള മഞ്ജുവിനെ കാണാന്‍ കഴിഞ്ഞാല്‍ എന്തായിരിക്കും ചെയ്യുകയെന്നാണ് പേളി മഞ്ജുവിനോട് ചോദിച്ചത്.

  ഞാനൊന്ന് നന്നായി കെട്ടിപ്പിടിക്കുമെന്നായിരുന്നു മഞ്ജു പറഞ്ഞത്. 'അവളെ കാണാൻ കഴിഞ്ഞാൽ ആദ്യം നെറുകയിലൊന്ന് ചുംബിക്കും. ശേഷം കുറച്ച് അധികനേരം അവളെ കെട്ടിപിടിച്ച് ഇരിക്കും. മുന്നോട്ട് പോയല്ലേ പറ്റൂ. എന്തായാലും. അതേക്കുറിച്ച് പറയുമെന്നുമാണ്' മഞ്ജു പറഞ്ഞത്.

  Actress Manju Warrier, Actress Manju Warrier news, Actress Manju Warrier films, Manju Warrier, മഞ്ജു വാര്യർ ഭർത്താവ്, മഞ്ജു വാര്യർ വാർത്തകൾ, മഞ്ജു വാര്യർ ആയിഷ, മഞ്ജു വാര്യർ

  മഞ്ജുവിന്റെ മറു‌പടി കേട്ടപ്പോൾ മഞ്ജുവിനെ വന്നൊന്ന് കെട്ടിപിടിച്ച് ചുംബിക്കാൻ തോന്നിയെന്നാണ് ഒരു പ്രേക്ഷകൻ കമന്റ് ചെയ്തത്. മഞ്ജുവിന്റെ ജീവിതം അത്രത്തോളം മറ്റുള്ളവർക്ക് പ്രചോദനമാണെന്നും ആരാധകർ കമന്റ് ചെയ്തു.

  അതേസമയം താരം പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളാണ് ഇപ്പോള്‍ തമിഴകത്തെ ചര്‍ച്ചാ വിഷയം. പതിവ് പോലെ തന്നെ ഗോസിപ്പുകളില്‍ മൗനം പാലിച്ചിരിക്കുകയാണ് മഞ്ജു. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലെ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് പ്രണയവാര്‍ത്ത പുറത്തുവന്നത്.

  ആരെയാണ് പ്രൊപ്പോസ് ചെയ്യാനാഗ്രഹിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അതേക്കുറിച്ച് ഇപ്പോള്‍ പറയാനാവില്ലെന്ന് താരം മറുപടിയേകിയിരുന്നു. ഇതോടെയാണ് താരം പ്രണയത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.

  Also Read: 'നല്ല ഭക്ഷണം പോലും കഴിച്ച് തുടങ്ങിയത് വിവാഹത്തിന് ശേഷമാണ്, പതിനെട്ടാം വയസിൽ എറണാകുളത്ത് വീട് വാങ്ങി'; മുക്ത

  വ്യക്തി ജീവിതത്തിലെ കാര്യങ്ങള്‍ ചര്‍ച്ചയാക്കാനാഗ്രഹിക്കാത്തയാളാണ് മഞ്ജു. അങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊന്നും മറുപടി നല്‍കാറുമില്ല. ചെന്നൈയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ മീനാക്ഷിയുടെ കോളേജിലേക്ക് മഞ്ജു വാര്യര്‍ അതിഥിയായെത്തി എന്ന തരത്തിലുള്ള ഗോസിപ്പുകളും ഇടയ്ക്ക് പ്രചരിച്ചിരുന്നു. ഇതേക്കുറിച്ച് മഞ്ജുവോ മീനാക്ഷിയോ ഇവരുമായി ബന്ധപ്പെട്ടവരോ പ്രതികരിച്ചിരുന്നില്ല.

  ദിലീപുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്ന സമയത്ത് അച്ഛനൊപ്പം പോവാനാണ് ഇഷ്ടമെന്ന് മകള്‍ പറഞ്ഞപ്പോള്‍ ആ തീരുമാനത്തെ പിന്തുണയ്ക്കുകയായിരുന്നു മഞ്ജു. മകളെക്കുറിച്ചോ മകളുടെ അച്ഛനെക്കുറിച്ചോ പിന്നീടിന്നുവരെ പറഞ്ഞിട്ടുമില്ല. അങ്ങനെയുള്ള ചോദ്യങ്ങള്‍ വേണ്ട അല്ലെങ്കില്‍ പ്രതികരിക്കില്ല. മഞ്ജുവിന്റെ അഭിമുഖങ്ങള്‍ ശ്രദ്ധിച്ചാലറിയാം ആ നിലപാട്.

  Read more about: manju warrier
  English summary
  Thunivu Actress Manju Warrier Latest Reply About Her Past Life Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X