മോഹന്‍ലാലും പൃഥ്വിരാജും മത്സരിക്കുന്നത് മമ്മൂട്ടിയോടും ദുല്‍ഖറിനോടും! പോരാട്ടം കടുക്കും! കാണൂ!

Recommended Video

ഈ വർഷത്തെ വിഷു റിലീസുകൾ | filmibeat Malayam

ഉത്സവ സീസണ്‍ ലക്ഷ്യമാക്കി നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ആഘോഷമേതായാലും കുടുംബത്തിനൊപ്പം തിയേറ്ററുകളിലേക്കെത്താറുണ്ട് മലയാളി പ്രേക്ഷകര്‍. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായെത്തുന്ന നിരവധി സിനിമകളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്. ബോക്‌സോഫീസിലെ താരപോരാട്ടം ഇത്തവണയും കടുക്കുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പുതുവര്‍ഷം പിറന്ന് രണ്ടാമത്തെ മാസത്തിലേക്കെത്തിയപ്പോള്‍ വളരെ നല്ല സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. മമ്മൂട്ടി, പ്രണവ് മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി, ആസിഫ് അലി, തുടങ്ങിയവര്‍ ഇതിനോടകം തന്നെ വരവറിയിച്ച് കഴിഞ്ഞിരിക്കുകയാണ്.

മോഹന്‍ലാലും മമ്മൂട്ടിയും മാത്രമല്ല യുവതാരനിരയും ഇത്തവണത്തെ പോരാട്ടത്തിനുണ്ട്. ലൂസിഫര്‍, ഒരു യമണ്ടന്‍ പ്രേമകഥ, മധുരരാജ, മേരാനാം ഷാജി, അതിരന്‍ തുടങ്ങിയ സിനിമകളാണ് ഇത്തവണ പോരാടുന്നത്. റിലീസ് പ്രഖ്യാപിക്കാത്ത സിനിമകള്‍ വേറെയുമുണ്ട്. നാളുകള്‍ക്ക് ശേഷം ബോക്‌സോഫീസില്‍ ശക്തമായ താരപോരാട്ടം തന്നെ നടക്കുമെന്ന കാര്യത്തില്‍ ഇനി സംശയം വേണ്ട. ഇവരിലാരായിരിക്കും മുന്നിലെത്തുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിഷു റിലീസ് സിനിമകളെക്കുറിച്ച് കൂടുതലായറിയാന്‍ തുടര്‍ന്നുവായിക്കൂ.

 ലൂസിഫറുമായി പൃഥ്വിരാജും മോഹന്‍ലാലും

ലൂസിഫറുമായി പൃഥ്വിരാജും മോഹന്‍ലാലും

മുരളി ഗോപി തിരക്കഥയൊരുക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയാണ് ലൂസിഫര്‍. അഭിനേതാവായി മുന്നേറുന്നതിനിടയിലും സംവിധായക മോഹത്തേയും പൃഥ്വി നെഞ്ചിലേറ്റിയിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് താരപുത്രന്‍ ലൂസിഫറിനെക്കുറിച്ച് പ്രഖ്യാപിച്ചത്. മോഹന്‍ലാലും മഞ്ജു വാര്യരും ഒടിയന് ശേഷം ഒരുമിച്ചെത്തുന്നത് ഈ സിനിമയിലാണ്. വിവേക് ഒബ്‌റോയിയാണ് വില്ലനായെത്തുന്നത്. ടൊവിനോ തോമസ്, ഇന്ദ്രജിത്ത്,സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

റിലീസ് ചെയ്യുന്നത്?

റിലീസ് ചെയ്യുന്നത്?

മാര്‍ച്ച് 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇതുവരെ പുറത്തുവന്നിട്ടുള്ളത്. വിഷുവിന് മുന്നോടിയായാണ് സിനിമ എത്തുന്നത്. പൃഥ്വിരാജാണ് ഇത്തവണത്തെ വിഷു റിലീസിന് തുടക്കമിടുന്നതെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. സിനിമയുടെ പോസ്റ്ററുകളും ലൊക്കേഷന്‍ വിശേഷവുമൊക്കെ പുറത്തുവന്നതോടെ ആരാധകപ്രതീക്ഷയും ഇരട്ടിച്ചിരിക്കുകയാണ്. പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രവുമായാണ് യുവ സൂപ്പര്‍ സ്റ്റാറും കംപ്ലീറ്റ് ആക്ടറുമെത്തുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ തിരിച്ചുവരവ്

ദുല്‍ഖര്‍ സല്‍മാന്റെ തിരിച്ചുവരവ്

ഒരു യമണ്ടന്‍ പ്രേമകഥയിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്റ് ഷോയിലൂടെ തുടക്കം കുറിച്ച താരപുത്രനെത്തേടി നിരവധി അവസരങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മലയാളത്തിന് പുറമെ അന്യഭാഷയിലും വരവറിയിച്ചിട്ടുണ്ട് ഈ താരം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു ദുല്‍ഖര്‍ ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്. കാര്‍വാന്‍, മഹാനടിയൊക്കെയായിരുന്നു പോയവര്‍ഷത്തെ താരപുത്രന്റെ ഹിറ്റ് ചിത്രങ്ങള്‍. വിഷു ലക്ഷ്യമാക്കിയാണ് യമണ്ടന്‍ പ്രേമകഥയും എത്തുന്നത്. ഏപ്രില്‍ 18നാണ് ചിത്രമെത്തുന്നതെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

കോമഡി എന്റര്‍ടൈനര്‍

കോമഡി എന്റര്‍ടൈനര്‍

ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന യമണ്ടന്‍ പ്രേമകഥ ദുല്‍ഖര്‍ ആരാധകര്‍ക്ക് ഇഷ്ടമാവുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളതെന്ന റിപ്പോര്‍ട്ടുകളാണ് നേരത്തെ പുറത്തുവന്നിട്ടുള്ളത്. പെയിന്ററായാണ് താരപുത്രന്‍ എത്തുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിന്‍ ജോര്‍ജും ചേര്‍ന്നാമ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. സൗബിന്‍ ഷാഹിര്‍, സലീം കുമാര്‍, രമേഷ് പിഷാരടി, നിഖില വിമല്‍, സംയുക്ത മേനോന്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.

മമ്മൂട്ടിയുടെ വരവ്

മമ്മൂട്ടിയുടെ വരവ്

മെഗാസ്റ്റാര്‍ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമകളിലൊന്നായ മധുരരാജയുടെ അവസാന ഘട്ട ജോലികളാണ് ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. പോക്കിരി രാജയുടെ രണ്ടാം വരവുമായാണ് അദ്ദേഹം ഇത്തവണ എത്തുന്നത്. സിനിമയുടെ പോസ്റ്ററും ടീസറും ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. പീറ്റര്‍ ഹെയ്ന്‍, ജഗപതി ബാബു, സണ്ണി ലിയോണ്‍ തുടങ്ങിയവരുടെ സാന്നിധ്യമാണ് ചിത്രത്തിനെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്. സിനിമ 100 കോടി ക്ലബില്‍ ഇടംപിടിക്കുമെന്ന് നിര്‍മ്മാതാവായ നെല്‍സണ്‍ ഐപ്പ് വ്യക്തമാക്കിയിരുന്നു.

 റിലീസ് ചെയ്യുന്നത്

റിലീസ് ചെയ്യുന്നത്

വൈശാഖ്- ഉദയ്കൃഷ്ണ കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന മധുരരാജയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. ഏപ്രില്‍ 12നാണ് ചിത്രമെത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഇത്തവണ രാഷ്ട്രീയക്കാരാനായാണ് രാജ എത്തുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ആദ്യഭാഗത്തെപ്പോലെ തന്നെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി ഈ സിനിമ സ്വീകരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിരുന്നു.

മേരാനാം ഷാജി

മേരാനാം ഷാജി

മൂന്ന് ഷാജിമാരുടെ കഥയുമായെത്തുന്ന മേരാനാം ഷാജിയും വിഷുവിന് റിലീസ് ചെയ്യുന്നുണ്ട്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമയാണ് മേരാനാം ഷാജി. ആസിഫ് അലി, ബിജു മേനോന്‍, ബൈജു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഏപ്രില്‍ 12ന് ചിത്രം എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.

ഫഹദ് ഫാസില്‍-സായ് പല്ലവി ചിത്രമായ അതിരന്‍

ഫഹദ് ഫാസില്‍-സായ് പല്ലവി ചിത്രമായ അതിരന്‍

നീണ്ട ഇടവേളയ്ക്ക് ശേഷം സെഞ്ച്വറി ഫിലിംസ് തിരിച്ചെത്തുകയാണെന്നും തിരിച്ചുവരവിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നുവെന്നും വ്യക്തമാക്കി മോഹന്‍ലാല്‍ എത്തിയിരുന്നു. ഫഹദ് ഫാസിലും സായ് പല്ലവിയും നായികനായകന്‍മാരായെത്തുന്ന സിനിമയായ അതിരനെക്കുറിച്ച് പ്രഖ്യാപിച്ചതും അദ്ദേഹമായിരുന്നു. പിഎഫ് മാത്യൂസ് തിരക്കഥയൊരുക്കിയ സിനിമയുടെ സംവിധായകന്‍ വിവേകാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X