ഉപ്പും മുളകിലെയും ലെച്ചുവിന്റെ ആദ്യ വരന്റെ വിവാഹം? ഇന്‍സ്റ്റാഗ്രാമിലെ ചിത്രങ്ങള്‍ വൈറലാവുന്നു

മലയാളത്തില്‍ മറ്റൊരു പരമ്പരയ്ക്കും ലഭിക്കാത്ത ജനപ്രീതിയായിരുന്നു ഉപ്പും മുളകിനും ലഭിച്ചത്. കേരളത്തിലെ ഒരു കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളെ പശ്ചാതലമാക്കി ഒരുക്കിയിരുന്ന പരമ്പര വിജയകരമായി ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി സംപ്രേക്ഷണം ചെയ്യുകയായിരുന്നു. ലോക്ഡൗണ്‍ വന്നതിനാല്‍ ഷൂട്ടിങ്ങ് മുടങ്ങിയതോടെ പരമ്പരയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ആരാധകരും.

ആയിരം എപ്പിസോഡിനോട് അനുബന്ധിച്ചായിരുന്നു പരമ്പരയിലെ ലെച്ചു എന്ന കഥാപാത്രത്തിന്റെ വിവാഹം നടക്കുന്നത്. വരന്‍ ആരാണെന്ന് വ്യക്തമാക്കാതെ ഒരുപാട് സര്‍പ്രൈസുകള്‍ നല്‍കിയെങ്കിലും ഡെയ്ന്‍ ഡേവിസ് ആയിരുന്നു വരനായി എത്തിയത്. ഡെയിന് മുന്‍പ് ലെച്ചുവിന്റെ വരനാണെന്ന് പേരില്‍ സോഷ്യല്‍ മീഡിയ കണ്ടെത്തിയത് ഗിരീഷ് ഗംഗാധരന്‍ എന്ന ചെറുപ്പക്കാരനെയായിരുന്നു.

 girish-gangadharan

ടിക് ടോകിലൂടെ ശ്രദ്ധേനയാ ഗിരീഷ് ഗംഗാധരന്‍ ഉപ്പും മുളകിലും ലെച്ചുവിന്റെ വരനായി എത്തുന്നു എന്നായിരുന്നു ആദ്യം മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത് വ്യക്തമാക്കുന്ന തരത്തില്‍ ചില ഫോട്ടോസും തരംഗമായിരുന്നു. തുടക്കത്തില്‍ ഗിരീഷിന്റെ ലുക്കും ഫോട്ടോസുമെല്ലാം ലെച്ചുവിനോട് ചേരുന്നതിനാല്‍ വരന്‍ എന്ന് തന്നെയാണെന്ന് എല്ലാവരും ഉറപ്പിച്ചു. അക്കാര്യം പറഞ്ഞ് കൊണ്ട് നിരവധി തവണ വാര്‍ത്തകളും വന്നു. അതിന് ശേഷമാണ് കഥ മാറുന്നത്.

എന്നാല്‍ ലെച്ചുവിന്റെ വരനായി എത്തിയ സിദ്ധാര്‍ഥിന്റെ സുഹൃത്തുക്കളില്‍ ഒരാളായിട്ടായിരുന്നു ഗിരീഷ് ഗംഗാധരന്‍ അഭിനയിച്ചത്. വിവാഹത്തോട് അടുപ്പിച്ച് നടത്തിയ എപ്പിസോഡുകളില്‍ ഗിരീഷ് ഗംഗാധരനും അഭിനയിച്ചിരുന്നു. ഉപ്പും മുളകിലും മരുമകന്‍ ആയില്ലെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ ഗിരീഷ് കുടുംബജീവിതം ആരംഭിച്ചോ എന്നാണ് ആരാധകരിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

 girish-gangadharan

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ അദ്ദേഹം പങ്കുവെച്ച ചിത്രങ്ങളായിരുന്നു ഇത്തരമൊരു നിഗമനത്തിന് പിന്നില്‍. പ്രണയിനിയ്‌ക്കൊപ്പമുള്ളതെന്ന് സൂചന നല്‍കുംവിധത്തിലുള്ള ചില ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

ഇരുവരുടെയും വിവാഹനിശ്ചയം നടന്നെന്ന സൂചനയാണ് ചിത്രങ്ങളില്‍ നിന്നും ലഭിക്കുന്നത്. ആരാധകരും സുഹൃത്തുക്കളുമെല്ലാം പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ്. ഒപ്പം വിവാഹമെന്നാണെന്ന് ചിലര്‍ ചോദിക്കുന്നുമുണ്ട്. എന്നാല്‍ വിവാഹത്തെ കുറിച്ച് ഇതുവരെ വ്യക്തതയൊന്നും വന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X