ടില്ലു സ്‌ക്വയര്‍ പ്രമോഷനില്‍ വിട്ടുനിന്ന അനുപമ; റിലീസായിട്ടും മാറാതെ പരിഹാസവും വിമര്‍ശനങ്ങളും

അനുപമ പരമേശ്വരന്‍, ജൊന്നലഗാഡ എന്നിവര്‍ അഭിനയിച്ച ടില്ലു സ്‌ക്വയര്‍ ഇന്ന് തിയേറ്ററുകൡലേക്ക് എത്തി. അനുപമയും ജൊന്നലഗാഡയും തമ്മിലുള്ള കെമിസ്ട്രി നല്ല രീതിയില്‍ വര്‍ക്കൗട്ടായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരും തമ്മില്‍ ചിത്രത്തിലുള്ള ബോള്‍ഡ് സീനുകള്‍ ട്രെയിലര്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ വലിയ ചര്‍ച്ചയായിരുന്നു.

ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ ടില്ലു സ്‌ക്വയറിലെ ചുംബന രംഗങ്ങളെക്കുറിച്ചും ബോള്‍ഡ് കാരക്ടറുകളെക്കുറിച്ചുമായിരുന്നു അനുപമ പ്രധാനമായും നേരിട്ട ചോദ്യങ്ങള്‍. മലയാളിയായ അനുപമ പരമേശ്വരന്‍ പ്രേമം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തുന്നത്. എന്നാല്‍ മലയാളത്തില്‍ കാര്യമായി സിനിമകള്‍ കിട്ടാതിരുന്ന അനുപമ നേരെ ചേക്കേറിയത് തെലുഗു സിനിമാ ഇന്‍ഡസ്ട്രിയിലേക്കായിരുന്നു.

anupama

തെലുഗുവില്‍ അനുപമയ്ക്ക് ഇന്ന് നിറയെ ആരാധകരാണ്. ടില്ലു സ്‌ക്വയര്‍ അല്ലാതെ തന്നെ മറ്റു ചിത്രങ്ങളിലും അനുപമയുടെ ബോള്‍ഡ് സീനുകള്‍ നേരത്തെ തന്നെ ചര്‍ച്ചയായിരുന്നതാണ്. എന്നാല്‍ മലയാളത്തില്‍ കണ്ടിരുന്ന ശാലീന സുന്ദരി ലുക്കില്‍ നിന്ന് വേറിട്ട് ചിന്തിക്കുകയും വേറിട്ട കഥാപാത്രങ്ങള്‍ ചെയ്യുകയും ചെയ്ത അനുപമ വലിയ രീതിയില്‍ തന്നെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. മലയാളത്തില്‍ നിന്നും അനുപമയുടെ കഥാപാത്രങ്ങള്‍ സംബന്ധിച്ച് വിമര്‍ശനങ്ങള്‍ വന്നിരുന്നു.

ഇപ്പോള്‍ സിനിമ പുറത്തിറങ്ങി തരക്കേടില്ലാത്ത റിവ്യൂസ് വന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലും താരം എന്തുകൊണ്ട് റിലീസിനോടനുബന്ധിച്ച പ്രമോഷന്‍ പരിപാടികളില്‍ നിന്ന് വിട്ടു നിന്നുവെന്ന ചര്‍ച്ചകളും സജീവമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇതിന് മറുപടിയുയി ടില്ലു സ്‌ക്വയറിന്റെ തിരക്കഥാകൃത്തും ചിത്രത്തിലെ നായകനുമായ ജൊന്നലഗാഡ തന്നെ വിശദീകരിക്കുന്നുണ്ട്. സിനിമയ്ക്ക് മികച്ച പ്രതികരണങ്ങള്‍ വരുമ്പോഴും താരത്തിന്റെ വേഷം സംബന്ധിച്ചും സായ് പല്ലവിയുമായി താരതമ്യപ്പെടുത്തിയും ഇപ്പോളും കമന്റുകള്‍ വരുന്നുണ്ട്.

സിനിമയുടെ പോസ്റ്ററിലെ ചിത്രങ്ങള്‍ കണ്ട് ഓണ്‍ലൈനില്‍ അനുപമയ്‌ക്കെതിരെ വലിയ രീതിയിലുള്ള ആക്രമണമാണ് നടന്നിരിക്കുന്നതെന്ന് സിദ്ദു ജൊന്നലഗാഡ മാധ്യമങ്ങളോട് വിശദീകരിച്ചു. അവര്‍ക്കെതിരെ നടന്ന ഓണ്‍ലൈന്‍ ആക്രമണങ്ങളില്‍ അനുപമ വലിയ രീതിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. നെഗറ്റീവ് കമന്റുകള്‍ ഇട്ട് നടിയെ കുറ്റപ്പെടുത്തുകയും പരിഹസിക്കുകയുമാണ് സൈബര്‍ ഇടങ്ങളില്‍ ആളുകള്‍ ചെയ്യുന്നത് എന്നും സിദ്ദു പറഞ്ഞു.

anupama

ഇത്തരം സാഹചര്യം ആവര്‍ത്തിക്കാന്‍ സാധിക്കില്ല എന്നതുകൊണ്ടാണ് നടി പിന്‍മാറിയതെന്നും സിദ്ദു പറഞ്ഞു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ നടി സജീവമായി തന്നെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുത്തിരുന്നു. താന്‍ സ്ഥിരം കൊമേഴ്‌സ്യല്‍ സിനിമകളില്‍ അഭിനയിച്ച് മടുത്തതുകൊണ്ടാണ് വ്യത്യസ്തമായ ടില്ലു സ്‌ക്വയര്‍ പോലുള്ള ചിത്രം തിരഞ്ഞെടുത്തത് എന്നും നടി പറഞ്ഞിരുന്നു.

2022ല്‍ പുറത്തിറങ്ങിയ ഡിജെ ടില്ലു എന്ന തെലുഗു ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ടില്ലു സ്‌ക്വയര്‍. റൊമാന്റിക് ക്രൈം കോമഡി വിഭാഗത്തിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. 2022ല്‍ ഡിജെ ടില്ലു റിലീസായ സമയത്ത് തന്നെ ചിത്രത്തിന് ഒരു സീക്വല്‍ തിരക്കഥാകൃത്ത് കൂടിയായ സിദ്ദു ജൊന്നലഗാഡ ആലോചിച്ചിരുന്നു. ചിത്രത്തില്‍ അനുപമ പരമേശ്വരനെ ലീഡ് റോളില്‍ 2022ല്‍ തന്നെ നിശ്ചയിച്ചിരുന്നു. എന്നാല്‍ ഇടയ്ക്ക് നടി സിനിമയില്‍ അഭിനയിക്കില്ലെന്നും അനുപമ ചെയ്ത ലില്ലി എന്ന കഥാപാത്രം മഡോണ സെബാസ്റ്റിയന്‍ ചെയ്യും എന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

More from Filmibeat

Read more about: anupama parameswaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X