പ്രത്യേക കാറും ആയമാരും, ജയഭാരതിയുമായി മത്സരമായിരുന്നോ; പ്രിയ നടിമാർ തിളങ്ങി നിന്ന കാലം

മലയാള സിനിമാ ലോകത്തെ ഒരു കാലത്തെ താര റാണിമാരായിരുന്നു ഷീലയും ജയഭാരതിയും. ശ്രദ്ധേയമായ വേഷങ്ങൾ ഇരുവർക്കും തുടരെ ലഭിച്ചു. കരിയറിൽ ജയഭാരതിയേക്കാൾ സീനിയറാണ് ഷീല. ഷീല താരമായി മാറിയ ശേഷമാണ് ജയഭാരതിയുടെ കടന്ന് വരവ്. ഷീല അഭിനയ രംഗത്ത് നിന്നും മാറിത്തുടങ്ങിയ കാലത്താണ് ജയഭാരതി തിളങ്ങിയത്. ഷീലയ്ക്കും ജയഭാരതിക്കും പുറമെ ശാരദയും അക്കാലത്തെ ജനപ്രിയ നടിയായിരുന്നു. ഷീല ഇന്നും ലെെം ലെെറ്റിൽ സാന്നിധ്യമറിയിക്കുന്നുണ്ട്. എന്നാൽ ജയഭാരതിയെ ആരാധകർ കാണാറേയില്ല. പൂർണമായും സ്വകാര്യ ജീവിതം നയിക്കാനാണ് ജയഭാരതി ഇന്ന് ആഗ്രഹിക്കുന്നത്.

പണ്ട് പരസ്പരം വലിയ സൗഹൃദം ഷീലയും ജയഭാരതിയും തമ്മിലില്ലായിരുന്നു. ഷീലയെയും ജയഭാരതിയെയും കുറിച്ച് നടി കുട്ട്യേടത്തി വിലാസിനി ഒരിക്കൽ സംസാരിച്ചിട്ടുണ്ട്. പഴയ കാലത്ത് ഷീലയും ജയഭാരതിയും തമ്മിൽ മത്സരമുണ്ടായിരുന്നോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടി. മത്സരമുണ്ടായിരുന്നിരിക്കാം. അതേക്കുറിച്ച് അറിയില്ല. അവർക്ക് പ്രത്യേക കാറാണ്. പോകാനും വരാനും അവർ മാത്രമേയുണ്ടാകൂ. പിന്നെ അവരുടെ ആയമാരും. അതേസമയം ഷീല തന്നോട് അക്കാലത്ത് സംസാരിച്ചിട്ടുണ്ടെന്നും കുട്ട്യേടത്തി വിലാസിനി പറഞ്ഞു. ജയഭാരതിയാണിപ്പോൾ തീരെ പുറത്തേക്ക് വരാത്തത്. ഒരു പരിപാടിക്കും ജയഭാരതി വരുന്നില്ല. ഷീല പിന്നെയും വരുന്നുണ്ടെന്നും ഇവർ അഭിപ്രായപ്പെട്ടു.

Sheela  Jayabharathi

ഒരിക്കൽ ശാരദയുമായുള്ള സൗഹൃദത്തെക്കുറിച്ച് ഷീല സംസാരിച്ചിട്ടുണ്ട്. ശാരദ മലയാളത്തിലേക്ക് വരുന്നതിന് മുമ്പ് തെലുങ്കിൽ വലിയ കോമഡി നടിയായിരുന്നു. നമ്മുടെ കൽപ്പനയെ പോലെ. അവരുടെ ഭർത്താവ് ഛലം കോമഡി നടനായിരുന്നു. അന്ന് മുതൽ ഇന്ന് വരെയും ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. എന്തെങ്കിലുമൊക്കെ എപ്പോഴും വിളിച്ച് സംസാരിക്കാറുണ്ടെന്നും ഷീല വ്യക്തമാക്കി. ജയഭാരതിയെ താൻ കാണാറേയില്ലെന്നും എവിടെയാണുള്ളതെന്ന് അറിയില്ലെന്നും ഷീല ഒരിക്കൽ പറയുകയുണ്ടായി.

അഭിനയ രം​ഗത്ത് നിന്നും അകന്ന ശേഷം നൃത്തത്തിലേക്ക് ജയഭാരതി ശ്രദ്ധ നൽകി. നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചു. പിന്നീട് ലെെം ലെെറ്റിൽ നിന്നും പൂർണമായും മാറി നിന്നു. ശാരദ ഒരു ഘട്ടത്തിൽ മലയാള സിനിമയിൽ നിന്നും മാറി തെലുങ്ക് സിനിമകളിലേക്ക് ശ്രദ്ധ തിരിച്ചിരുന്നു. വർഷങ്ങളോളം അഭിനയ രം​ഗത്ത് നിന്നും ഷീല മാറി നിന്നത് മകനെ വളർത്താൻ വേണ്ടിയാണ്. മകനൊപ്പമുള്ള സമയത്തിന് നടി പ്രാധാന്യം കൊടുത്തു. വർഷങ്ങൾക്കിപ്പുറമാണ് തിരിച്ചെത്തുന്നത്. തിരിച്ച് വരവിൽ ചെയ്ത് അകലെ, മനസിനക്കരെ എന്നീ സിനിമകൾ ഏറെ ശ്രദ്ധ നേടി. പിന്നീ‌ടിങ്ങോട്ട് ഒരുപിടി സിനിമകളിൽ ഷീല അഭിനയിച്ചു. പ്രാധാന്യമില്ലാത്ത അമ്മ വേഷങ്ങൾ ചെയ്യാൻ തനിക്ക് താൽപര്യമില്ലെന്നാണ് ഷീല പറയുന്നത്.

Sheela

ചെന്നെെെയിലാണ് മകനും കുടുംബത്തിനുമൊപ്പം ഷീല കഴിയുന്നത്. ഇടയ്ക്ക് കേരളത്തിൽ വരാറുണ്ട്. സിനിമാ രം​ഗത്തേക്ക് വന്ന കാലത്ത് കേരളത്തിൽ നിന്നും ചെന്നെെയിലേക്ക് മാറിയ ഷീല പിന്നീട് തിരിച്ച് വന്നില്ല. അക്കാലത്ത് ചെന്നെെയിലായിരുന്നു മലയാള സിനിമകളുടെ ഷൂട്ട് നടന്നിരുന്നത്. ഷീലയുൾപ്പെടെ പഴയ കാലത്തെ ചില നടിമാരും ചെന്നെെയിലാണ് ഇപ്പോഴും താമസിക്കുന്നത്. നായകൻമാർ അക്കാലത്ത് കേരളത്തിലേക്ക് വന്നിരുന്നെങ്കിലും നടിമാരുടെ ജീവിതം ചെന്നെെയിൽ തന്നെയായിരുന്നെന്നാണ് ഒരിക്കൽ ഷീല പറഞ്ഞത്. അഭിനയ രം​ഗത്ത് ഷീലയും ജയഭാരതിയും ശാരദയും വീണ്ടും സജീവമാകണമെന്ന് ആരാധകർ ആ​ഗ്രഹിക്കുന്നുണ്ട്.

More from Filmibeat

Read more about: sheela jayabharathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X