twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിരാജിനോട് അന്ന് രഞ്ജിത്ത് പറഞ്ഞ കാര്യത്തെ കുറിച്ച് ടിനി ടോം, അത് പോലെ തന്നെ കീപ്പ് ചെയ്ത നടന്‍

    By Midhun Raj
    |

    മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരനായ താരങ്ങളില്‍ ഒരാളാണ് നടന്‍ പൃഥ്വിരാജ് സുകുമാരന്‍. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ സിനിമകളില്‍ നടന്‍ അഭിനയിച്ചിരുന്നു. കരിയറിന്റെ തുടക്കം മുതല്‍ നായകവേഷങ്ങളില്‍ തന്നെയാണ് പൃഥ്വി തിളങ്ങിക്കൊണ്ടിരിക്കുന്നത്. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും സംവിധായകനായും ഗായകനായുമൊക്കെ തുടക്കം കുറിച്ചിരുന്നു നടന്‍. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമയിലെത്തിയ നടന്‍ തുടര്‍ന്നും സംവിധായകനൊപ്പം സിനിമകള്‍ ചെയ്തിരുന്നു.

    ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ വിജയ ചിത്രങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ റുപ്പി. പൃഥ്വി തന്നെയായിരുന്നു ചിത്രം നിര്‍മ്മിച്ചിരുന്നത്. ഇന്ത്യന്‍ റുപ്പിയില്‍ പൃഥ്വിരാജിനൊപ്പം പ്രധാന വേഷത്തില്‍ എത്തിയ താരമാണ് ടിനി ടോം. സി എച്ച് എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ ടിനി ടോം അവതരിപ്പിച്ചിരുന്നത്. അതേസമയം ഇന്ത്യന്‍ റുപ്പി ചിത്രീകരണത്തിനിടെ പൃഥ്വിരാജിനോട് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞ ഒരു കാര്യം ടിനി ടോം തുറന്നുപറഞ്ഞിരുന്നു. കെെരളി ടിവിയുടെ ഒരു പരിപാടിയിലാണ് നടന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

    രാജു നല്ലൊരു ആക്ടറാണെന്നുളളത്

    രാജു നല്ലൊരു ആക്ടറാണെന്നുളളത് പ്രൂവ് ചെയ്തുകഴിഞ്ഞു, എല്ലാവര്‍ക്കും അറിയുന്ന ഒരു കാര്യമാണ്. പക്ഷേ ക്യാമറയ്ക്ക് പിന്നില്‍ ഒരു രാജുവുണ്ട്. ഒരു പ്രൊഡ്യൂസറുണ്ട്. ടെക്‌നിക്കല്‍ നോളജ് ഉളള ഒരാളുണ്ട്. ഞാന്‍ അത് കണ്ടുപഠിച്ചത് ഇന്ത്യന്‍ റുപ്പി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ്. അദ്ദേഹം അഭിനയിക്കുമായിരുന്നു. അതിന് ശേഷം കാശും സെറ്റില്‍ ചെയ്യണം, കാരണം പ്രൊഡൂസര്‍ ആണല്ലോ ചിത്രത്തിന്റെ.

    അപ്പോ അതില്‍ അഭിനയിച്ചിരിക്കുന്നത്

    അപ്പോ അതില്‍ അഭിനയിച്ചിരിക്കുന്നത് ഫേക്ക് നോട്ടുകളല്ല, ഒറിജിനല്‍ തന്നെയാണ്. അപ്പോ ഓരോ ദിവസവും ഞങ്ങള് ഒരു സീന്‍ എടുക്കാറുണ്ട്. ആ ഷോട്ട് സിനിമയിലില്ല. വലിയൊരു മീന്‍ മേടിച്ച് വരികയാണ് ഞങ്ങള്. അതിന് ഒരു രണ്ടായിരം രൂപയെങ്കിലും കാണും. നെയ്മീനാണ്. ഇത് ഒരു ദിവസം എടുക്കും, അന്ന് നടക്കില്ല മഴ പെയ്യും. പിന്നെ രണ്ടാമത്തെ ദിവസം എടുക്കും അന്നും മഴപെയ്യും. മൂന്നാമത്തെ ദിവസം എടുക്കും മഴ പെയ്യും.

    അങ്ങനെ മൂന്നാമത്തെ ദിവസം

    അങ്ങനെ മൂന്നാമത്തെ ദിവസം ഞാന്‍ രാജുവിനോട് ചോദിച്ചു. എല്ലാ ദിവസവും മീന്‍ മേടിക്കുകയാണ് അത് നഷ്ടമാവില്ലേ എന്ന്. ഇത് കേട്ട രാജു പറഞ്ഞു, ഹേയ് നഷ്ടമാവില്ല. ടിനി എല്ലാ ദിവസവും വൈകീട്ട് ഭക്ഷണം കഴിക്കാറില്ലെ, കഴിക്കുമ്പോ മീന്‍ ഉണ്ടാവാറില്ലേ. അതിന്റെ ഫേസ് കട്ട് ഒന്ന് നോക്കിക്കോ, ഞാന്‍ ഈ മേടിക്കുന്ന മീനാണ്. ഒരിക്കലും അത് നഷ്ടമാവില്ല എന്ന്.

    അത് ഞാന്‍ പറയാതെ തന്നെ

    അത് ഞാന്‍ പറയാതെ തന്നെ ചിലര്‍ക്ക് അറിയാം. പ്രേക്ഷകര്‍ക്ക് വേണ്ടിയിട്ടാണ് ഞാന്‍ പറയുന്നത്. അപ്പോ രാജുവില്‍ നിന്ന പഠിക്കേണ്ട ആദ്യത്തെ കാര്യം ഡെഡിക്കേഷനാണ്. ഒന്ന് അദ്ദേഹം ദിവസവും കാലത്ത് എണീറ്റ് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ഒരാളാണ്. പക്ഷേ ഈ സിനിമയ്ക്ക് വര്‍ക്കൗട്ട് ചെയ്യണ്ട എന്ന് രഞ്ജിയേട്ടന്‍ പറഞ്ഞു, ചോറും ചീര കറിയും കൂട്ടി നീ കഴിച്ചാമതി.

    Recommended Video

    ഇക്കയും ഏട്ടനും മാത്രമല്ല യുവതാരങ്ങളും താരങ്ങളായെത്തിയ സിനിമകള്‍ | FilmiBeat Malayalam
    മനുഷ്യന്റെ ഒരു രൂപം മതി

    മനുഷ്യന്റെ ഒരു രൂപം മതി ഈ സിനിമയില്. യഥാര്‍ത്ഥത്തിലുളള മനുഷ്യരാണ് ഈ സിനിമയില് അഭിനയിക്കുന്നത്. അപ്പോ അതുപോലെ തന്നെ പൃഥ്വി അത് കീപ് ചെയ്തു. ഇന്ത്യന്‍ റുപ്പിയില് പൃഥ്വി, തിലകന്‍ ചേട്ടന്‍, രഞ്ജിയേട്ടന്‍, എസ് കുമാര്‍ യഥാര്‍ത്ഥത്തില്‍ ഒരു ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠിച്ചിറങ്ങിയത് പോലെയൊരു അനുഭവമായിരുന്നു. ടിനി ടോം പറഞ്ഞു.

    Read more about: prithviraj
    English summary
    Tini Tom About Working With Prithviraj Sukumaran In Indian Rupee
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X