ആദ്യം അൽപം ഭയമായിരുന്നു!! രക്ഷിച്ചത് ടിനി ചേട്ടൻ.. സ്കൂബ ഡൈവിങിനെ കുറിച്ച് യുവഗായിക
സ്കൂബ ഡൈവിങ് വ്യത്യസ്ത അനുഭവമായിരുന്നു സമ്മാനിച്ചതെന്ന് അഞ്ജു പറഞ്ഞു.
സാഹസികമായുള്ള ഗൈയിമുകൾ കാണാനും ആസ്വദിക്കാനും എല്ലാവർക്കും ഇഷ്ടമാണ്. ഉളളിൽ ഭയമുണ്ടെങ്കിൽ പോലും അവസരം കിട്ടുമ്പോഴൊക്കെ അത് മാറ്റിവെച്ച് അത് ചെയ്യാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നത് താരങ്ങളുടെ സ്കൂബ ഡൈവിങ്ങാണ്. കടലിന്റെ അടിത്തട്ടിലേയ്ക്ക് ഡൈവ് ചെയ്യുന്ന പോകുന്നതാണ് സ്കൂബ ഡൈവിങ്.
താരങ്ങളുടെ സ്കൂബ ഡൈവിങ് ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. ക്വീൻ സിനിമ താരം സാനിയ ഇയ്യപ്പന്റെ ക്യൂബ ഡൈവിങ് സോഷ്യൽ മീഡിയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ ഗായിക അഞ്ജു ജോസഫും തന്റെ അനുഭവം സ്കൂബ ഡൈവിങ് അനുഭവം പങ്കുവെയ്ക്കുകയാണ്. അഞ്ജുവിനോടൊപ്പം നടൻ ടിനി ടോമുമുണ്ട്.

ലക്ഷദ്വീപിൻ
ലക്ഷദ്വീപിലായിരുന്നു താരങ്ങളുടെ സ്കൂബ ഡൈവിങ്. കവരത്തിയുടെ മനോഹര ദൃശ്യങ്ങളും ബീച്ചിന്റെ സൗന്ദര്യവുമെല്ലാം അഞ്ജു പുറത്തുവിട്ട വീഡിയോയിലൂടെ കാണാൻ സാധിക്കുന്നുണ്ട്. എങ്ങനെയണ് ക്യൂബ ഡൈവ് ചെയ്യേണ്ടതെന്നും തനിയ്ക്കുണ്ടായ അനുഭവവും ഗായിക വീഡിയോയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.

ആദ്യം പേടിയായിരുന്നു
സ്കൂബ ഡൈവിങ് വ്യത്യസ്ത അനുഭവമായിരുന്നു സമ്മാനിച്ചതെന്ന് അഞ്ജു പറഞ്ഞു. നീന്തലും മറ്റും അറിയില്ലാത്തത് കൊണ്ട് ആദ്യം വെള്ളത്തിനടിയിൽ പോകാൻ ഭയമായിരുന്നു. എന്നാൽ ഡൈവ് ചെയ്യുന്നതിനു മുൻപ് പരിശീലകൻ ചെറിയ ഇതിനെ കുറിച്ച് ചെറിയ ക്ലാസ് തരും. ഇത് നമുക്ക് ധൈര്യം നൽകുമെന്നും അഞ്ജു വ്യക്തമാക്കി.

മറ്റൊരു ലോകത്ത്
ഫ്ലസ്റ്റിക് വിമുക്ത നാടാണ് ലക്ഷദ്വീപ്. നാടു പോലെ തന്നെയാണ് ഇവിടെതതെ ബീച്ചും. അത്രയ്ക്ക് വൃത്തിയും ക്ലീനുമാണ്. കടലിന്റെ നിറം പീക്കോക്ക് ബ്ലൂവണ്. കരയിൽ നിന്ന് നോക്കിയാല തന്നെ കടലിന്റെ അടിത്തട്ട് കാണാൻ സാധിക്കും. അത്രയ്ക്ക് ക്ലീനാണ് ബീച്ചെന്നും അഞ്ജു വീഡിയോയിൽ പറയുന്നു. സ്കൂബ ഡൈവിങ് നമ്മളെ മറ്റൊരു ലോകത്തേയ്ക്ക് കൊണ്ടു പോകുമെന്ന് താരം പറയുന്നു..

ടിനിടോമിനെ കുറിച്ച് അഞ്ജു
ടിനി ടോമിനോടൊപ്പമാണ് അഞ്ജു സ്കൂബ ഡൈവിങ്ങിനെത്തിയത്. താരത്തിനോടൊപ്പമുളള വീഡിയോയും അഞ്ജു പങ്കുവെച്ചിട്ടുണ്ട്. ഡൈവിങ്ങിന് അഞ്ജുവിന് ആവശ്യമായി നിർദ്ദേശങ്ങളും സഹായങ്ങളും ചെയ്യുന്നത് വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. ടിനി ടോം ഒപ്പമുളളത് ഏറെ ധൈര്യമായെന്നും അഞ്ജു പറയുന്നുണ്ട്. അദ്ദേഹത്തിന്റെ കോമഡകൾ ഉളളിലുളള ഭയം ഇല്ലാതാക്കിയിരുന്നു. കൂടാതെ ഭയപ്പെടാനില്ലെന്നും അവസരം ലഭിക്കുമ്പോൾ എല്ലാവരും സ്കൂബ ഡൈവിങ് ഉറപ്പായും ചെയ്യണമെന്നും പ്രിയ ഗായിക സജസ്റ്റ് ചെയ്യുന്നുമുണ്ട്.

സോഷ്യൽ മീഡിയയിൽ ഹിറ്റ്
സോഷ്യൽ മീഡിയയിലും യൂട്യൂബിലുമൊക്കെ അഞ്ജുവിന്റെ പാട്ടുകൾ വൈറലാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത് ഐഡിയ സ്റ്റാർ സിംഗർ എന്ന സംഗീത റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജു പ്രേക്ഷകർക്ക് സുപരിചിതയായത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് പുതിയ യൂട്യൂബ് ചാനലുമായി പ്രേക്ഷകർക്ക് മുമ്പിൽ അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയായിരുന്നു ഇതിന് ലഭിച്ചത്. താരത്തിന്റെ യാത്രകളും പാട്ടുകളും വീഡിയോയുമൊക്കെയാണ് അതിൽ പങ്കുവെയ്ക്കുന്നത്.


Click it and Unblock the Notifications











