മോളി കണ്ണമാലിയെ അമ്മ സംഘടന സഹായിക്കാത്തതിന് കാരണം; സംഘടന പുറത്ത് നിന്ന് കാണുന്നത് പോലെയല്ല; ടിനി
മോളി കണ്ണമാലിയെ അമ്മ സംഘടന സഹായിച്ചില്ലെന്ന ആരോപണം നേരത്തെ വന്നിരുന്നു. ഇക്കാര്യം ചർച്ചയായ പശ്ചാത്തലത്തിലാണ് ടിനി ടോമിന്റെ പ്രതികരണം.
നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായത് അടുത്തിടെ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഇത് രണ്ടാം തവണയാണ് മോളി കണ്ണമാലിയുടെ ആരോഗ്യ നില വഷളായത് വാർത്തകളിൽ നിറഞ്ഞത് പ്രാരാബ്ദം നിറഞ്ഞ മോളി കണ്ണമാലിക്ക് നിരവധി പേരുടെ സഹായം ലഭിച്ചു.
സാമൂഹ്യ പ്രവർത്തകരും സിനിമാ രംഗത്ത് പ്രവർത്തിക്കുന്നവരും മോളി കണ്ണമാലിക്ക് സഹായങ്ങളെത്തിച്ചു. മോളി കണ്ണമാലിയെ സിനിമാ സംഘടനയായ അമ്മ സഹായിച്ചില്ലെന്ന ആരോപണം നേരത്തെ വന്നിരുന്നു.
കോടികൾ പ്രതിഫലമായി വാങ്ങുന്ന താരങ്ങളുടെ സംഘടന ഒരു സിനിമാ നടി ആശുപത്രിയിലായപ്പോൾ ഗൗനിച്ചില്ലെന്നായിരുന്നു വിമർശനം. സോഷ്യൽ മീഡിയയിൽ ഇക്കാര്യം പലരും ചൂണ്ടിക്കാട്ടി.
എന്നാൽ മോളി കണ്ണമാലിയെ സഹായിക്കാൻ സംഘടനാ ചട്ടപ്രകാരം കഴിയില്ലെന്നാണ് സംഘടനയിലെ അംഗങ്ങൾ പറയുന്നത്.

സമാന പ്രതികരണം നടത്തിയിരിക്കുകയാണ് അമ്മയിലെ അംഗം ടിനി ടോമും. കൗമുദി മൂവീസുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടന എന്ന് പറയുന്നതിന് നിയമങ്ങളുണ്ടെന്ന് ടിനി ടോം പറയുന്നു. ആ നിയമങ്ങൾ നോക്കിയെ നീങ്ങാൻ പറ്റുള്ളൂ.
പേഴ്സണലായി എന്ത് ഹെൽപ്പ് വേണമെങ്കിലും ചെയ്യാം. അല്ലാതെയായാൽ കേരളത്തിലെ ഏത് കലാകാരന് സംഭവിച്ചാലും അമ്മയ്ക്ക് സഹായിക്കേണ്ടി വരും.
അമ്മയിൽ മെമ്പർഷിപ്പ് എടുക്കുന്നവർക്കും അംഗങ്ങളായി തുടരുന്നവർക്കും കിട്ടുന്ന ആനുകൂല്യം മറ്റുള്ളവർക്ക് ഒരിക്കലും കിട്ടില്ല. ഇതൊരു സംഘടനയാണ്, ടിനി ടോം ചൂണ്ടിക്കാട്ടി.
അതേസമയം മോളി കണ്ണമാലിയെ വ്യക്തിപരമായി വ്യക്തിപരമായി ഒരുപാട് പേർ സഹായിച്ചിട്ടുണ്ടെന്നും ടിനി ടോം പറയുന്നു. അവർക്കാദ്യം വീട് വെച്ച് കൊടുക്കാൻ നേരത്തെ മമ്മൂക്കയാണ് ഏറ്റവും കൂടുതൽ സഹായിച്ചത്.
അല്ലാതെയും പേഴ്സണലായി സഹായിച്ചവരുണ്ട്. അമ്മ സംഘടനയുടെ ഹെൽപ്പ് കിട്ടിയില്ലെന്നേയുള്ളൂ. അമ്മയുടെ അംഗങ്ങളിൽ നിന്നും ഒരുപാട് ഹെൽപ്പ് കിട്ടിയിട്ടുണ്ട്.
സംഘടനയുടെ അജണ്ടയ്ക്കനുസരിച്ചേ ചെയ്യാൻ പറ്റൂ. അമ്മയിലെ അംഗങ്ങൾ ചെയ്യുന്നത് പുറത്താരോടും പറയാറില്ല. ഓവർ പെയ്ഡായവർ സുഖ സൗകര്യങ്ങൾ ആസ്വദിക്കുന്നു എന്നാണ് പുറത്തുള്ളവർക്ക്.

അമ്മ ഒരു ആർഭാട സംഘടനയായി പുറത്ത് നിന്നുള്ളവർക്ക് തോന്നും. പക്ഷെ അതിൽ നൂറോളം പേർ മാത്രമാണ് സുഖ സൗകര്യങ്ങളിൽ ജീവിക്കുന്നവർ.
ബാക്കി എല്ലാവരും പുറന്തള്ളപ്പെട്ട് പോയവരാണ്. കാലത്തിന്റെ ഓട്ടത്തിനിടയ്ക്ക് സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്നവരാണ്. മാസം 5000 രൂപ വെച്ച് കൈനീട്ടം എന്ന പരിപാടി 250 ഓളം പേർക്ക് മാസം കൊടുക്കുന്നുണ്ട്. അവരുടെ കുടുംബങ്ങളിൽ മരുന്ന് മേടിക്കുന്നു.
പക്ഷെ ഇത്രയും ചെയ്യുന്നത് പുറത്ത് പറയാറില്ല. പക്ഷെ കാണുമ്പോൾ എല്ലാവരും വണ്ടിയിൽ നിന്ന് വന്നിറങ്ങുന്നു. അതിന്റെ പിന്നിലുണ്ടായ അധ്വാനം അറിയില്ലെന്നും ടിനി ടോം പറയുന്നു.
കാശ് കിട്ടുമെങ്കിലും രാവിലെ മുതൽ രാത്രി വരെ ഉറക്കമൊഴിച്ച് പണിയെടുത്താണ് പലരും സമ്പാദിച്ചത്. അവർ പേഴ്സണലായി എൻജോയ് ചെയ്യുന്നത് വളരെ കുറവാണ്.
അധ്വാനം കൂടുതലാണ് സിനിമയിൽ. ആയുസ് കളഞ്ഞുള്ള ചരടിൻമേൽ കളി തന്നെയാണ് സിനിമ. വെള്ളപ്പൊക്കം വന്ന സമയത്ത് ഷോ ചെയ്ത് അഞ്ച് കോടി രൂപ സർക്കാരിന് കൊടുത്തെന്നും ടിനി ടോം പറയുന്നു.
അമ്മ സംഘടനയ്ക്ക് പലപ്പോഴും നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വരാറുണ്ട്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവാദങ്ങളോടെയാണ് അമ്മ എമ്മ സംഘടന വ്യാപക വിമർശനങ്ങൾക്കിരയായി തുടങ്ങിയത്. സംഘടനയോട് മുഖം തിരിഞ്ഞ് നിൽക്കുന്ന താരങ്ങളും ഇന്ന് സിനിമാ രംഗത്തുണ്ട്.


Click it and Unblock the Notifications