ആറ് സെക്യൂരിറ്റിക്കാരുമായി വന്ന ആ നടൻ; ഒടുവിൽ ലൊക്കേഷനിലെത്തിയത് ബസിൽ‌ കയറി; ടിനി ടോം

കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ നടനാണ് ടിനി ടോം. മമ്മൂട്ടിയുടെ ഡ്യൂപ് ആയി സിനിമയിലെത്തിയ നടൻ പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിൽ മുഖം കാണിച്ചു. ചില സിനിമകളിൽ നായകനായും ടിനി ടോം അഭിനയിച്ചിട്ടുണ്ട്.

കരിയറിൽ വലിയൊരു ബ്രേക്ക് നടന് ഇതുവരെ കിട്ടിയിട്ടില്ല. സിനിമകൾക്ക് പുറമെ ടെലിവിഷൻ ഷോകളിലും ടിനി ടോം നിറ സാന്നിധ്യമാണ്. ഇപ്പോഴിതാ ഒരു നടനെക്കുറിച്ച് ടിനി ടോം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കൗമുദി ടിവിയിൽ സംസാരിക്കുകയായിരുന്നു ടിനി ടോം.

'ഗുണ്ടാ റോളുകളും മറ്റും ചെയ്യുന്ന നടൻ'

'കളി എന്ന സിനിമയിൽ ഒപ്പം അഭിനയിച്ച നടനാണ്. ​അത്യാവശ്യം നിങ്ങൾക്കൊക്കെ അറിയാവുന്ന നടനാണ്. ​ഗുണ്ടാ റോളുകളും മറ്റും ചെയ്യുന്ന നടൻ, ഒരു ദിവസം ഈ നടനെന്നോട് ചോദിച്ചു ടിനിക്ക് നാളെ ബൗൺസേഴ് വേണോ ഷൈൻ ചെയ്യാമെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു വേണ്ടെന്ന്. അങ്ങനെ ഞാൻ ഷൂട്ടിം​ഗിന് ചെല്ലുമ്പോൾ ഈ പറയുന്ന നടൻ ആറേഴ് ബൗൺസേർസിന്റെ നടുവിലൂടെ നടന്ന് വരികയാണ്'

'മമ്മൂക്കയും ലാലേട്ടനും പോലും ഇത്രയും ബൗൺസേർസിന്റെ ഇടയിൽ വന്നിട്ടില്ല'

'എന്നെ നോക്കി ചിരിച്ചു. ആൾക്കാർ‌ നോക്കുന്നു, മമ്മൂക്കയും ലാലേട്ടനും പോലും ഇത്രയും ബൗൺസേർസിന്റെ ഇടയിൽ വന്നിട്ടില്ല. എല്ലാം നോർത്ത് ഇന്ത്യക്കാരാണ്. ഈ നടനാണ് സെക്യൂരിറ്റിയെന്നറിഞ്ഞപ്പോൾ എല്ലാവരും ചിരി തുടങ്ങി. ബൗൺസേർസിന് ഫു‍ഡ് വേണം'

'18 ചപ്പാത്തിയാണ് ഒരാൾ തിന്നുന്നത്. പ്രൊഡക്ഷൻകാർക്ക് സിനിമയില്ലലാത്തവർ വന്ന് ഒരു ​ഗ്ലാസ് വെള്ളം ചോദിച്ചാൽ പോലും ദേഷ്യമാണ്. കാരണം അവർക്ക് കണക്ക് കൊടുക്കണം. ഇവരാണെങ്കിൽ ചപ്പാത്തി പറഞ്ഞ് കൊണ്ടിരിക്കുന്നു'

'അവരുടെ വിചാരം ഞങ്ങളൊക്കെ വലിയ സ്റ്റാറാണെന്നാണ്'

'ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ ഐസ്ക്രീം വേണമെന്ന് പറഞ്ഞു. പിറ്റേ ദിവസം ഈ നടൻ പറഞ്ഞു, ടിനീ മൂവാറ്റുപുഴയിൽ എന്റെയൊരു കൂട്ടുകാരന്റെ വീട് താമസമുണ്ട്, വലിയ വീടാണ്., അവിടെത്തെ ബാറിന്റെ ഉദ്ഘാടനും ബാബുരാജും നീയുമാണ് ചെയ്യേണ്ടതെന്ന്. വരാമെന്ന് ഞാൻ പറഞ്ഞു. പോവുമ്പോൾ ഇവൻമാരും വന്നു. അവരുടെ വിചാരം ഞങ്ങളൊക്കെ വലിയ സ്റ്റാറാണെന്നാണ്'

രാത്രി ആയപ്പോൾ ബാബുരാജ് പറഞ്ഞു ടിനീ ഇവിടെ നിന്ന് മുങ്ങിക്കോയെന്ന്

'ആവശ്യത്തിനല്ലെങ്കിൽ സെക്യൂരിറ്റി നമുക്ക് ചേരില്ല. സംഭവമെന്തെന്നാൽ ഒരു സെക്യൂരിറ്റി സ്ഥാപനത്തിലേക്ക് വന്ന ഇവൻമാർക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ല. എന്നാൽ പിന്നെ നിങ്ങൾ കൊണ്ട് പൊയ്ക്കോ ഭക്ഷണം നടക്കുമല്ലോ എന്ന് കരുതി അയച്ചതാണ്'

'രാത്രി ആയപ്പോൾ ബാബുരാജ് പറഞ്ഞു ടിനീ ഇവിടെ നിന്ന് മുങ്ങിക്കോയെന്ന്. ഞങ്ങൾക്ക് മൊത്തത്തിലങ്ങ് ഇഷ്ടപ്പെട്ടില്ല. പിറ്റേദിവസം സെക്യൂരിറ്റിയുമായി നടന്ന ഈ നടൻ വിളിക്കുന്നു. സെക്യൂരിറ്റിക്കാർ പെട്ടെന്ന് കോൾ വന്നപ്പോൾ പോയി'

ചമയുമ്പോൾ നമുക്കതിന് യോ​ഗ്യതയുണ്ടോ എന്നുള്ളതും കൂടി ആലോചിക്കണം

'ഈ നടൻ ബസ് സ്റ്റാൻഡിൽ നിന്ന് എന്നെ വിളിച്ചു. ഞാൻ പറഞ്ഞു ബസിൽ കയറി വായെന്ന്. പുള്ളി ബസിൽ കയറി വന്നു. നമുക്ക് യോ​ഗ്യതയുണ്ടെങ്കിലെ ഇതൊക്കെ കൊണ്ട് നടക്കാൻ പാടുള്ളൂ. ചമയുമ്പോൾ നമുക്കതിന് യോ​ഗ്യതയുണ്ടോ എന്നുള്ളതും കൂടി ആലോചിക്കണം,' ടിനി ടോം പറഞ്ഞു.

നടന്റെ പേര് ടിനി ടോം വ്യക്തമാക്കിയിട്ടില്ല. അടുത്തിടെ നടൻ ബാലയെക്കുറിച്ച് ടിനി ടോമും രമേഷ് പിഷാരടിയും പറഞ്ഞ തമാശ വലിയ ട്രോളായിരുന്നു.

Read more about: tini tom
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X