ബൗൺസേർസ് പോലും അകലത്തിലാണ്, പിഷാരടിയെ മമ്മൂക്ക കൂടെ കൂട്ടുന്നതിന് കാരണം: ടിനി ടോം

സൂപ്പർതാരങ്ങൾക്ക് ചുറ്റും എപ്പോഴും ചെറിയൊരു കൂട്ടം ഉണ്ടാകും. സഹായിയും സുഹൃത്തുമെല്ലാമായി ഒപ്പം നിൽക്കുന്ന ഇവരെ 'എർത്തുകൾ' എന്ന് പറഞ്ഞ് പലരും പരിഹസിക്കാറുണ്ട്. ഒരു കാലത്ത് ആന്റണി പെരുമ്പാവൂരിന് മുതൽ ഇന്ന് നടൻ രമേശ് പിഷാരടിയെക്കുറിച്ച് വരെ പ്രേക്ഷകരും സിനിമാ ലോകവും ഇങ്ങനെ പറയാറുണ്ട്. മമ്മൂട്ടിക്കൊപ്പം ഇന്ന് മിക്കപ്പോഴും കാണാറ് രമേശ് പിഷാരടിയെയാണ്.

താരത്തിന്റെ നിഴലായി ഒപ്പം നിൽക്കാൻ പലരും കൊതിക്കുന്നുണ്ടെങ്കിലും മമ്മൂട്ടി എപ്പോഴും ഒപ്പം കൂട്ടാറ് രമേശ് പിഷാരടിയെയാണ്. മമ്മൂട്ടിയെക്കുറിച്ച് നല്ല വാക്കുകൾ പറയുന്ന സഹ​നടൻമാർ ഇന്നേറെയാണ്. എന്നാൽ ഇവരാരെയും താരത്തിനൊപ്പം അധികം കാണാറില്ല. രമേശ് പിഷാരടിയും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ടിനി ടോം. രമേശ് പിഷാരടിയെ പോലെ മമ്മൂട്ടിയോടൊപ്പം നിൽക്കാൻ‌ കൊതി തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു നടൻ.

Ramesh Pisharody  Mammootty

മമ്മൂക്കയുടെ അടുത്ത് അങ്ങനെ ആരെയും അടുപ്പിക്കില്ല. ബൗൺസേർസ് പോലും ദൂരത്താണ്. പിഷാരടി കൂടെയുള്ളത് മമ്മൂക്കയ്ക്ക് നല്ലതാണ്. പിഷാരടി ഏത് വിഷയവും സംസാരിക്കും. എനിക്കെല്ലാ വിഷയത്തെക്കുറിച്ചും വിവരമില്ല. മമ്മൂട്ടി വ്യാജൻമാരെയും ഓവർ വിനയമുള്ളവരെയും കറക്ട് മനസിലാകും. നമ്മൾ എപ്പോഴും വിളിക്കണമെന്നൊന്നുമില്ല. രണ്ട് മാസം കൂടുമ്പോൾ മെസേജ് ഇട്ടാൽ മതി. അതിന് പ്രതികരണം കിട്ടും. ആ ടച്ച് നിലനിർത്തി പോകുന്നതിലാണ് കഴിവ്.

നമ്മൾ ശല്യമാണെങ്കിൽ അപ്പോൾ തന്നെ ബ്ലോക്ക് ചെയ്തിട്ടുണ്ടാകും. താൻ അ​ദ്ദേഹത്തെ വിളിച്ച് ശല്യം ചെയ്യാറില്ലെന്നും ടിനി ടോം വ്യക്തമാക്കി. കേരള വിഷൻ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. മമ്മൂട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ച് നേരത്തെ രമേശ് പിഷാരടിയും സംസാരിച്ചിട്ടുണ്ട്. മമ്മൂട്ടിക്കൊപ്പം പോകുന്നത് തനിക്ക് അഭിമാനവും സന്തോഷവുമാണെന്നാണ് രമേശ് പിഷാരടി പറഞ്ഞത്.

Ramesh Pisharody  Mammootty

അവസരം കിട്ടാൻ കൂടെ നടക്കുന്നു എന്ന് പറയുന്നവരുണ്ട്. ഞാൻ അദ്ദേഹത്തെ വെച്ച് സംവിധാനം ചെയ്ത പടത്തിൽ ഞാൻ അഭിനയിച്ചിട്ടില്ല. ആ വേഷം നീ ചെയ്തോ എന്ന് പറഞ്ഞിട്ടും ഞാൻ ചെയ്തിട്ടില്ല. അതിന് ശേഷം അദ്ദേഹത്തിന്റെ എട്ടോളം സിനിമകളുണ്ട്.

അതിൽ സിബിഐ 5 നെ മാറ്റി നിർത്തിയാൽ ഒരു സിനിമയിലും ഞാൻ അഭിനയിച്ചിട്ടില്ല. അത്തരം ആരോപണങ്ങൾ കാര്യങ്ങൾ അറിയാതെയാണ്. ഇന്ത്യ മുഴുവൻ ആരാധിക്കുന്ന എല്ലാവരും വളരെ ബഹുമാനത്തോടെ കാണുന്നയാളാണ് അദ്ദേഹം. തനിക്ക് ഭാ​ഗ്യം കൊണ്ടാണ് ഒപ്പം നടക്കാനാകുന്നതെന്ന് രമേശ് പിഷാരടി വ്യക്തമാക്കി. എന്തുകൊണ്ടാണ് മമ്മൂക്കയ്ക്ക് എന്നോട് ഇഷ്ടമെന്ന് അറിയാൻ ശ്രമിച്ചിട്ടില്ല. അറിഞ്ഞ് കഴിഞ്ഞാൽ കൃത്വിമമായി ഞാനത് ചെയ്യാൻ തുടങ്ങും. അത് കൊണ്ട് അന്വേഷിക്കേണ്ട, കിട്ടിയത് ഭാ​ഗ്യം എന്ന് കരുതുന്നെന്നും രമേശ് പിഷാരടി പറഞ്ഞു. മമ്മൂട്ടിയോട് കടുത്ത ആരാധനയുള്ള നടനാണ് ടിനി ടോമും. രമേശ് പിഷാരടിയേക്കാൾ കൂടുതൽ മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്തത് ടിനി ടോമാണ്.

Read more about: tini tom mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X