12 അസിസ്റ്റന്റുമാരോട് പറയണം, മന്ത്രിയായി കിട്ടുന്ന ശമ്പളം; സുരേഷ് ഗോപിയുടെ ത്യാഗത്തെക്കുറിച്ച് ടിനി ടോം
കേന്ദ്ര സഹമന്ത്രിയും എംപിയുമായ സുരേഷ് ഗോപി രാഷ്ട്രീയവും സിനിമയും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ്. സിനിമാ ലോകത്ത് ഏവർക്കും സ്വീകാര്യനാണെങ്കിലും രാഷ്ട്രീയത്തിൽ അതല്ല സ്ഥിതി. വിമർശനങ്ങളും കുറ്റപ്പെടുത്തലുകളും ട്രോളുകളും സുരേഷ് ഗോപിക്ക് നേരെ വരുന്നു. ഇതിൽ വലിയ അമർഷം സുരേഷ് ഗോപിയുടെ കുടുംബത്തിനുണ്ട്. ഇളയ മകൻ മാധവ് സുരേഷ് ഇതേക്കുറിച്ച് കഴിഞ്ഞ ദിവസങ്ങളിൽ നൽകിയ അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്.
രാഷ്ട്രീയത്തിലേക്ക് വന്ന ശേഷമാണ് അച്ഛന് നേരെ എതിർപ്പും വെറുപ്പും വന്നതെന്ന് മാധവ് പറയുന്നുണ്ട്. സുരേഷ് ഗോപിയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടൻ ടിനി ടോം. ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യുകയാണ് സുരേഷ് ഗോപിയെന്ന് ടിനി ടോം പറയുന്നു.

ഒരു കേന്ദ്രമന്ത്രിക്ക് മൂന്ന് ലക്ഷം രൂപയേ ശമ്പളമുണ്ടാകൂ. സിനിമാ നടനായി മൂന്ന് കോടി ചിലപ്പോൾ കിട്ടും. അത് കളഞ്ഞിട്ടാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വന്നത്. സേവനമാണത്. സ്റ്റാർഡവും കാശും ആസ്വദിച്ച് അവർ സാച്യുറേറ്റഡായി. പിന്നെ പോകുന്നത് സന്യാസത്തിലേക്കാണ്. പല സന്യാസമുണ്ട്. കാട്ടിൽ പോയി സന്യസിക്കാം. നാട്ടിൽ നിന്ന് സന്യസിക്കാം. അവർക്ക് സേവനം ചെയ്യണമെങ്കിൽ കാശ് ആവശ്യമാണ്. സുരേഷേട്ടന് സന്യാസ തുല്യമായ ജീവിതമാണിപ്പോൾ.
രാവിലെ അഞ്ച് മണിക്ക് എഴുന്നേൽക്കണം. രാത്രി 12 മണിക്കേ ഉറങ്ങാൻ പറ്റൂ. സിനിമയിൽ അതൊന്നും ആവശ്യമില്ല. കൃത്യം എട്ട് മണിക്ക് ഉറങ്ങാം, പുള്ളിയുടെ സമയത്ത് ഷൂട്ടിംഗ്. അതെല്ലാം കളഞ്ഞിട്ട് സ്ട്രസ്ഫുളായ ജീവിതത്തിലേക്കാണ് വന്നിരിക്കുന്നത്. 12 അസിസ്റ്റന്റുകളോട് പറഞ്ഞാലേ ഒരു സ്ഥലത്തേക്ക് പോകാൻ പറ്റൂ. അതും അവരുടെ സെക്യൂരിറ്റിയിലാണ് പോകേണ്ടത്. അദ്ദേഹത്തിന്റെ ദേഹത്ത് ഒരു പോറലേറ്റാൽ അവരുടെ ജോലി പോകും. ഒരുപാട് കമ്മിറ്റ്മെന്റുകൾ ഉണ്ടാകും. ഉദ്ഘാടനത്തിന് പോകുമ്പോൾ എനിക്ക് ഒരു ലക്ഷവും രണ്ട് ലക്ഷവുമൊക്കെ ചോദിക്കാം.

അദ്ദേഹം ഉദ്ഘാടനത്തിന് പോകുമ്പോൾ ഒന്നും ചോദിക്കാൻ പറ്റില്ല. സിനിമാ നടനാണെങ്കിൽ ചോദിക്കാം. ഇപ്പോൾ സേവനമായി മാറി. കക്കാനും പിടിക്കാനുമല്ല അദ്ദേഹം രാഷ്ട്രീയത്തിലേക്ക് പോയത്. കയ്യിലുള്ളത് തന്നെ കാെടുക്കുന്ന ആളാണ് അദ്ദേഹം. ജനങ്ങളെ സഹായിക്കു, സേവിക്കുക എന്നതാണ് സുരഷ് ഗോപിയുടെ അത്യന്തിക ലക്ഷ്യമെന്നും ടിനി ടോം പറഞ്ഞു. സഹോദരനെ പോലെയാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയമല്ല ഞാൻ ഫോളോ ചെയ്യുന്നത്. സ്വഭാവമാണെന്നും ടിനി ടോം പറഞ്ഞു. ടോക്കിംഗ് പോയിന്റിൽ സംസാരിക്കുകയായിരുന്നു നടൻ.
സുരേഷ് ഗോപിക്കെതിരെ വരുന്ന വിമർശനങ്ങൾക്കെതിരെ കഴിഞ്ഞ ദിവസം മകൻ മാധവ് സുരേഷ് ശക്തമായി പ്രതികരിച്ചിരുന്നു. യാതൊരു പക്ഷപാതവുമില്ലാതെയാണ് അദ്ദേഹം സഹായങ്ങൾ ചെയ്തത്. പക്ഷെ ബിജെപി എന്ന പാർട്ടിയിലേക്ക് ചേർന്നപ്പോൾ ഇവരുടെ മനസിൽ അച്ഛനെക്കുറിച്ചുള്ള പ്രതിച്ഛായ മാറി വേറൊരാളായെന്ന് മാധവ് വിമർശിച്ചു. വേറൊരു പാർട്ടിയിലായത് കൊണ്ട് ആ വ്യക്തിത്വം ഇപ്പോൾ എനിക്ക് സ്വീകരിക്കാൻ പറ്റില്ലെന്ന് പറയുന്ന ഹിപ്പോക്രസി അദ്ദേഹത്തെ വിമർശിക്കുന്നവരുടെ നിലവാരം എന്താണെന്ന് വ്യക്തമാക്കുന്നെന്നും മാധവ് സുരേഷ് പറഞ്ഞു. രാഷ്ട്രീയത്തിൽ തനിക്ക് ലഭിച്ച സ്ഥാനത്തിരുന്ന് തന്റെ ജോലി അദ്ദേഹം കൃത്യമായി ചെയ്യുന്നുണ്ടെന്നും മാധവ് സുരേഷ് പറഞ്ഞു.
എംപിയായിരുന്ന സമയത്ത് നല്ല വൃത്തിയായി എംപിയുടെ പണി ചെയ്തിട്ടുണ്ട്. ഇന്നൊരു യൂണിയൻ മിനിസ്റ്ററായി അതേ പോലെ പണി ചെയ്യാൻ തന്റെ അച്ഛൻ നോക്കുന്നുണ്ടെന്നും മാധവ് പറഞ്ഞു. ജെഎസ്കെയാണ് സുരേഷ് ഗോപിയുടെ പുതിയ സിനിമ. മാധവും ഈ സിനിമയിൽ പ്രധാന വേഷങ്ങളിലൊന്ന് ചെയ്യുന്നുണ്ട്. സെൻസർ ബോർഡുമായുള്ള പ്രശ്നം കാരണം സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാണ്.


Click it and Unblock the Notifications











