ആ ചിത്രത്തിൽ ലാലേട്ടനോട് പറഞ്ഞത് തന്നെയാണ് മുപ്പത് വര്‍ഷമായി അപ്പനോടും പറഞ്ഞത്, അപ്പന്‍ അത് കേട്ടില്ല

2012 ൽ പുറത്തിറങ്ങിയ മികച്ച പ്രേക്ഷ സ്വീകാര്യത നേടിയ മോഹൻലാൽ ചിത്രമാണ് സ്പിരിറ്റ്. സംവിധായകൻ രഞ്ജിത്ത് തന്നെയാണ് സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മോഹൻലാലിനോടൊപ്പം പ്രേക്ഷകരുടെ പ്രിയതാരങ്ങളാ കനിഹ, ശങ്കർ രാമകൃഷ്ണൻ, നന്ദു, ലെന , മധു, സിദ്ധാർത്ഥ്, ടിനി ടോം, തിലകൻ, സുരാജ് വെഞ്ഞാറമൂട്, കൽപ്പന തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്. ചിത്രം മികച്ച വിജയം നേടുകയും ചെയ്തിരുന്നു.

മോഹൻലാലിന് മികച്ച ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനും തിരക്കഥകൃത്തുമാണ് രഞ്ജിത്ത്. സ്പിരിറ്റിൽ രഘു നന്ദൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. മദ്യത്തിൽ മുങ്ങിത്താഴ്ന്ന രഘുനന്ദൻ ആ വിപത്തിൽ നിന്നു രക്ഷപ്പെടുന്നതും ഒപ്പം മദ്യപാനത്തിന്റെ വിപത്തുകളെ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന് അയാൾ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സ്പരിറ്റിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയാണ് നടൻ ടിനി ടോം അവതരിപ്പിച്ചത്. ചിത്രം തനിക്ക് അൽപം സ്പെഷ്യൽ ആയിരുന്നുവെന്നാണ് നടൻ പറയുന്നത്. ഒരു ടിവി ഷേയ്ക്കിടെയാണ നടൻ ചിത്രത്തിലെ കഥാപാത്രവും ജീവിതവുമായുള്ള ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത്. നടന്റെ വാക്കുകൾ ഇങ്ങനെ...

സ്പിരിറ്റ്  സിനിമ സ്പെഷ്യൽ

നിരവധി സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും രഞ്ജിത്ത് സംവിധാനം ചെയ്ത 'സ്പിരിറ്റ്' എന്ന സിനിമ നല്‍കിയ അനുഭവം സ്പെഷ്യല്‍ ആണെന്നാണ് ടിനി ടോം പറയുന്നത്. വളരെ കുറച്ചു സീനുകളിലെ അഭിനയിച്ചുള്ളൂവെങ്കിലും അതില്‍ ചെയ്തത് ഒരു ചെറിയ വേഷമായി തോന്നിയിട്ടില്ലെന്നും ആ കഥാപാത്രത്തിന്റെ കനം അത്രത്തോളം ഉണ്ടായിരുന്നു. 'സ്പിരിറ്റ്' എന്ന സിനിമ തനിക്ക് സ്പെഷ്യല്‍ ആകുന്നതില്‍ പ്രധാനമായും രണ്ടു കാരണങ്ങള്‍ ഉണ്ട്.

അപ്പനോട് പറയുന്നത്

സ്പിരിറ്റില്‍ രഘുനന്ദന്‍ എന്ന മദ്യാസക്തനായ കഥാപാത്രത്തെ ഉപദേശിക്കുന്ന ബാര്‍ ജീവനക്കാരനാണ് ഞാന്‍. എന്റെ പറച്ചിലില്‍ രഘുനന്ദന്‍ തന്നിലെ തെറ്റ് തിരിച്ചറിയണം. അത്രത്തോളം ശക്തമായ കഥാപാത്രമായിരുന്നു എന്റേത്. സ്പിരിറ്റില്‍ അഭിനയിക്കും മുന്‍പേ ഞാന്‍ എന്റെ അപ്പനോട് മുപ്പത് വര്‍ഷമായി പറയുന്ന കാര്യമാണ് കുടി നിര്‍ത്തണമെന്ന്. പക്ഷെ അപ്പന്‍ ഒരിക്കല്‍ പോലും അത് അനുസരിച്ചിട്ടില്ല. അങ്ങനെയുള്ള ഞാന്‍ സ്പിരിറ്റില്‍ അത്തരമൊരു വേഷം ചെയ്യാനെത്തുമ്പോള്‍ സ്വാഭാവികമായും ഭയക്കേണ്ടി വരുമല്ലോ.

ജഗതിയുടെ വേഷം

മാത്രവുമല്ല ആ സിനിമയുടെ ലൊക്കേഷനില്‍ വച്ച് ഞാന്‍ അറിഞ്ഞ മറ്റൊരു കാര്യം ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാര്‍ ചെയ്യാനിരുന്ന വേഷമായിരുന്നു അതെന്നാണ്‌. അത് അറിഞ്ഞതും അതിന്റെ ഒരു ടെന്‍ഷനും അഭിനയിക്കുമ്പോള്‍ എനിക്കുണ്ടായിരുന്നു. ജഗതി ചേട്ടനൊക്കെ അഭിനയിച്ചാല്‍ ഒരേ ഒരു സീന്‍ ആണെങ്കിലും പോലും ഏത് നിലയില്‍ എത്തേണ്ടതാണ്". ടിനി ടോം അഭിമുഖത്തിൽ പറയുന്നു.

Recommended Video

മാസ്റ്ററിനു ശേഷം റിലീസ് ചെയ്യുന്ന മലയാള സിനിമകൾ | FilmiBeat Malayalam
മോഹൻലാലിന്റെ സ്പരിറ്റ്

സ്പിരിറ്റ് ചിത്രം പോലെ തന്നെ സിനിമയിലെ ഗാനങ്ങളും മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഷഹബാസ് അമനാണ് സംഗീത സംവിധാനം നിർവഗിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വഷയമാണ്.

Read more about: tini tom mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X