'നാഷണല്‍ അവാര്‍ഡ് കിട്ടിയത് എനിക്കാണ്'; ഷാരൂഖിനൊപ്പം ഫോട്ടോ എടുത്തപ്പോഴാണ് അവര്‍ക്കത് മനസിലായത്

മലയാള സിനിമയിലെ കോമഡി താരമാണ് സലിം കുമാര്‍. മലയാളികളെ ഏറെ ചിരിപ്പിച്ച നടന്‍ അടുത്തിടെ വലിയ ആരോഗ്യപ്രശ്‌നങ്ങളിലൂടെ കടന്നു പോയിരുന്നു. ഇപ്പോള്‍ അസുഖം ഭേദമായി തിരിച്ചുവരുന്ന അദ്ദേഹം മലയാള സിനിമകളില്‍ നിറ സാന്നിധ്യമാണ്. മകന്‍ ചന്തുവും മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയിട്ടുമുണ്ട്.

തുടക്ക കാലം മുതല്‍ സിനിമയില്‍ കോമഡി വേഷങ്ങള്‍ ചെയ്തു വന്നിരുന്ന സലിം കുമാര്‍ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തില്‍ ചെയ്ത കാരക്ടര്‍ റോള്‍ വലിയ പ്രശംസ നേടിയിരുന്നു. വളരെ ഗൗരവമുള്ള വേഷവും സലിം കുമാറിന് വഴങ്ങുമെന്ന് മലയാളികള്‍ക്ക് ബോധ്യപ്പെടുത്തി തന്ന ചിത്രം കൂടിയായിരുന്നു അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ സാമുവല്‍ എന്ന കഥാപാത്രം.

salim

തുടര്‍ന്ന് 2011 ല്‍ ആദാമിന്റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിന് സലിം കുമാറിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. അന്ന് ദേശീയ പുരസ്‌കാരത്തിന് ഷാരൂഖ് ഖാനോടൊപ്പമാണ് സലിം കുമാര്‍ മത്സരിച്ചത്. ഇപ്പോഴിതാ ആ സമയത്ത് ഷാരൂഖ് ഖാനോടൊപ്പം പങ്കുവെച്ച സമയത്തെക്കുറിച്ച് പങ്കുവെക്കുകയാണ് ടിനി ടോമും സലിം കുമാറും.

മൈല്‍സ്‌റ്റോണ്‍ മേക്കേഴ്‌സില്‍ സലിം കുമാറിനൊപ്പമുള്ള പരിപാടിയില്‍ ദുബായ് പരിപാടിയിലെ ഓര്‍മകള്‍ പങ്കുവെക്കുകയായിരുന്നു ടിനി ടോം. ഇതുപോലെ നിരവധി ഓര്‍മകള്‍ തനിക്ക് അദ്ദേഹവുമായി ഉണ്ടെന്ന് പറയുകയാണ് ടിനി ടോം.

അടുത്തിടെ മമ്മൂക്ക എസ്.കെ വിത്ത് എസ് ആര്‍ കെ എന്ന് പറഞ്ഞ് ഒരു ഫോട്ടോ ഇട്ടിരുന്നു. സലിം കുമാറും ഷാരൂഖ് ഖാനുമൊപ്പമുള്ള ചിത്രമായിരുന്നു. അന്ന് വളരെ രസകരമായ ഒരു അനുഭവമായിരുന്നു. അത് താനുമുള്ള പരിപാടിയായിരുന്നു. സലിംകുമാറിന് നാഷണല്‍ അവാര്‍ഡ് കിട്ടുമ്പോള്‍ മത്സരം ഷാരൂഖ് ഖാനുമായി ആയിരുന്നു. ഇത് ദുബായിലെ ഒരു പ്രോഗ്രാമാണ്.

'ബോഡി ഗാര്‍ഡ്‌സ് വന്ന് എല്ലാവരെയും പിടിച്ച് മാറ്റുകയാണ്. സലിമേട്ടനെയും പിടിച്ച് മാറ്റി. അപ്പോള്‍ അപ്പുറത്ത് നിന്നിട്ട് സലിമേട്ടന്‍ പറയുന്നത്, അതേ നാഷണല്‍ അവാര്‍ഡ് കിട്ടിയത് എനിക്കാണ് എന്നാണ്. ഇതുപോലെ സലിം കുമാറിനൊപ്പമുള്ള നിരവധി ഓര്‍മകള്‍ തനിക്കുണ്ട്. ഒരു പുസ്തകം എഴുതാനാണെങ്കില്‍ സലിം കുമാര്‍ പോലും മറന്നു പോയ ഒത്തിരി കാര്യങ്ങള്‍ എനിക്ക് ഓര്‍മയുണ്ട്,' ടിനി ടോം പറഞ്ഞു.

salim

ബോഡി ഗാര്‍ഡ്‌സ് നോക്കുമ്പോള്‍ ഇദ്ദേഹം ആരാണെന്ന് മനസിലാകുന്നില്ല. പിന്നെ നോക്കുമ്പോള്‍ ഷാരൂഖ് ഖാനൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നു. അപ്പോഴാണ് അവര്‍ക്ക് മനസിലായത് ഇദ്ദേഹമാണ് നാഷണല്‍ അവാര്‍ഡ് വിന്നര്‍ എന്നും ടിനി ടോം പറഞ്ഞു.

ആദാമിന്റെ മകന്‍ അബുവിന് ശേഷം സലിം കുമാര്‍ സീരിയസ് ആയ കഥാപത്രങ്ങള്‍ ചെയ്തത് പത്തേമാരി, മാലിക്ക് തുടങ്ങിയ ചിത്രങ്ങളിലായിരുന്നു. ക്വീന്‍ എന്ന സിനിമയിലെ അഭിഭാഷകന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളി ഫ്രം ഇന്ത്യ, ബദല്‍ തുടങ്ങിയ ചിത്രങ്ങളിലാണ് സലിം കുമാറിന്റേതായി പുതുതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

Read more about: salim kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X