ആരാടാ ഇവരൊക്കെ! ടിനി ടോമിന്റെ കോൾ റെക്കോഡ് വെെറലാകുന്നു; മുമ്പും ഇങ്ങനെ ചെയ്തെന്ന് സായ് കൃഷ്ണ
ആദില-നൂറ വിഷയത്തിൽ ഫെെസൽ മലബാറിനെ പിന്തുണച്ചതിന് ശേഷം നടൻ ടിനി ടോം വിവാദത്തിൽ. ടിനി ടോമിനെ വിമർശിച്ചതിന്റെ പേരിൽ നടൻ തന്നെ ഫോൺ ചെയ്ത് സംസാരിച്ചെന്ന് ഒരാൾ പറയുന്നു. റാഷണൽ എന്ന പേജിലാണ് കോൾ റെക്കോഡ് പുറത്ത് വന്നത്. രണ്ട് പേരും തമ്മിൽ വാക്കേറ്റമുണ്ടായെന്ന് വ്യക്തമാണ്. ഫെെസലിനൊപ്പമാണെന്ന് ടിനി ടോം ഉറപ്പിച്ച് പറയുന്നു. ആദിലയെയും നൂറയെയും കുറിച്ച് ചോദിച്ചപ്പോൾ ആരാടാ അവരൊക്കെയെന്നാണ് ടിനി ടോം തിരിച്ച് ചോദിച്ചത്.
ടിനി ടോം ഇന്നലെ എന്നെ വിളിച്ചു പറഞ്ഞ ചില മൊഴിമുത്തുകൾ ആണ് ചുവടെ. സ്വന്തം കൂട്ടുക്കാരൻ അൽപം വിലകൂടിയ ആളായതിനാലും അതിനാൽ ഭാവിയിൽ പ്രയോജനപ്പെടും എന്ന് ബോധ്യം ഉള്ളതിനാലും അയാൾ കാണിച്ച നാറിയ പണിയേ കുറിച്ച് മിണ്ടില്ല പകരം ഓപ്പോസിറ്റ് ഉള്ളവർ ദുർബലർ ആയതിനാൽ അവരൊക്കെ ആരാടാ എന്ന് ചോദിയ്ക്കാൻ എന്താ ഉശിര്. ടിനി ടോം പണ്ടേ തെളിയിച്ച കാര്യമാണ് താനൊരു കുലപുരുഷൻ ആണെന്നും സുപീരിയോരിറ്റി കോംപ്ലക്സ് ഉള്ളവൻ ആണെന്നും സ്വയം പൊങ്ങി ആണെന്നും.
തനിക്കെതിരെ കമന്റ് ഇടുന്നവന്മാരെ നമ്പർ വാങ്ങി വിളിച്ചു തെറി പറയൽ ആണ് ഈ കുലപുരുഷന്റെ സ്ഥിരം പണി. ഇതാ ഇപ്പോൾ വീണ്ടും തെളിയിക്കുന്നു. മലബാർ ഗോൾഡിന്റെ ഉടമ എന്ത് ചെയ്താലും താൻ ഇക്കക്കൊപ്പം ആണ് പോലും ആദില നൂറ ഒക്കെ ആരാടാ , ഞാൻ മുന്തിയ സിനിമ നടൻ ആണെടാ ഞാൻ വർഷന്തോറും വളർന്നോണ്ടിരിക്കുന്ന സംഭവമാണ്, വിദേശ ഷോ ചെയ്യുന്നവൻ ആണ് ഞാൻ എന്ന് പോകുന്ന പുങ്കത്തരങ്ങൾ വിളമ്പുകയാണ്, റേഷണൽ പങ്കുവെച്ച കുറിപ്പിങ്ങനെ. വിഷയത്തിൽ യൂട്യൂബർ സായ് കൃഷ്ണ പ്രതികരിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിനടിയിൽ കമന്റിടുന്നയാളുടെ പേഴ്സണൽ മെസേജിൽ ചെന്ന് നമ്പർ ചോദിച്ച് അവരെയൊന്ന് തോണ്ടുന്ന പരിപാടി ടിനി ടോം ഇതിന് മുമ്പും കാണിച്ചിട്ടുണ്ട്. ഇതിന് മുമ്പ് ഒരു പയ്യനെ വിളിച്ചപ്പോൾ ചുട്ട മറുപടി കൊടുത്തതിന്റെ ഓഡിയോ അത്യാവശ്യം സോഷ്യൽ മീഡിയയിൽ കിടന്ന് കറങ്ങുന്നുണ്ട്. ഒരിക്കൽ ഞാൻ ടിനി ടോം വിഷയത്തിൽ വീഡിയോ ചെയ്തപ്പോൾ ഹലോ ഞാൻ ടിനി ടോം എന്ന് പറഞ്ഞ് കോൾ വന്നു. ഞാൻ കട്ട് ചെയ്തു. പിന്നെ വിളിച്ചിട്ടില്ല. നടൻ തന്നെ ആണെന്ന് എനിക്കുറപ്പില്ലായിരുന്നെന്ന് സായ് കൃഷ്ണ പറയുന്നു.


Click it and Unblock the Notifications











