'മല്ലിക സുകുമാരന് നോട്ടീസ് അയച്ചില്ല, യഥാർത്ഥ ഇര അൻസിബ ഹസൻ, ടിനിക്ക് എരിവ് കയറ്റി കൊടുക്കുന്നത് അയാൾ'

താരസംഘടനയായ എഎംഎംഎയിൽ പ്രശ്നങ്ങൾ കൂടുതൽ വഷളാവുകയാണ്. അൻസിബ ഹസന് സംഘടന കഴിഞ്ഞ ദിവസം കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കി സംഘടനയെ തകര്‍ക്കാന്‍ അന്‍സിബ ശ്രമിച്ചുവെന്ന ആരോപണമാണ് അമ്മയുടെ കാരണം കാണിക്കല്‍ നോട്ടീസില്‍. ഇപ്പോഴിതാ സംഘടനയിൽ ഇപ്പോൾ നടക്കുന്ന കോലാഹലങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയ വെളിപ്പെടുത്തിയ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

24 മണിക്കൂറും റൊമാന്റിക്ക്... ഭ്രാന്തെടുക്കും! കൂടിപ്പോയാൽ ഒരു വർഷം പിന്നെ ഡിവോഴ്സ്! നിങ്ങളെ വിളിക്കാം!
24 മണിക്കൂറും റൊമാന്റിക്ക്... ഭ്രാന്തെടുക്കും! കൂടിപ്പോയാൽ ഒരു വർഷം പിന്നെ ഡിവോഴ്സ്! നിങ്ങളെ വിളിക്കാം!

യഥാർത്ഥ ഇര അൻസിബ ഹസനാണെന്ന് ഷാജൻ സ്കറിയ പറയുന്നു. ഷാജൻ സ്കറിയയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... ആരും വിചാരിച്ചതുപോലെയല്ല അമ്മയിലെ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്. നടി അൻസിബയ്ക്ക് അമ്മ നോട്ടീസ് അയച്ചിരിക്കുന്നു.

Ansiba Hassan Tiny Tom

മറുപടി കൊടുത്തില്ലെങ്കിൽ ​ഗുരുതരമായ അച്ചടക്ക നടപടികൾ എടുക്കുമെന്നാണ് അമ്മ പറയുന്നത്. അൻസിബയ്ക്ക് നോട്ടീസ് ‌കിട്ടിയത് മാത്രമാണ് മാധ്യമ വാർത്തകളിൽ നിറയുന്നതെങ്കിലും നടി നീന കുറുപ്പ് അടക്കമുള്ള മറ്റ് നടിമാർക്കും നോട്ടീസ് കിട്ടിയിട്ടുണ്ട്. പക്ഷെ മല്ലിക സുകുമാരന് നോട്ടീസ് അയച്ചിട്ടില്ല. നോട്ടീസ് ലഭിച്ചവർ മല്ലിക ചേച്ചി എന്തുകൊണ്ട് നോട്ടീസ് അയച്ചില്ലെന്ന് ചോദിക്കുന്നുണ്ട്. അമ്മയിലെ പ്രശ്നം കേൾക്കുന്ന ആർക്കും ഒരു പക്ഷത്ത് നിൽക്കാൻ സാധ്യമല്ല.

രണ്ട് പക്ഷത്തും പ്രശ്നങ്ങളുണ്ട്. ടിനി ടോമിന് എതിരെ അൻസിബ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ അൻസിബ നേരിട്ട് കണ്ടിട്ടില്ല. ഇതൊക്കെ മറ്റുള്ളവർ പറഞ്ഞാണ് അൻസിബ അറിഞ്ഞത്. അതുപോലെ അൻസിബ അയച്ച ഒരു ശബ്ദ സന്ദേശം ലക്ഷ്മിപ്രിയയുടെ കുടുംബ ജീവിതത്തെ ബാധിച്ചുവെന്നതാണ് ലക്ഷ്മിപ്രിയയുടെ പരാതി.

വരാലിനെ പോലെ വഴുതി മാറും, പരമാവധി പബ്ലിസിറ്റി കൊടുത്തിട്ടും വളർന്നപ്പോൾ ജയറാം ചെയ്തത്: പല്ലിശ്ശേരി
വരാലിനെ പോലെ വഴുതി മാറും, പരമാവധി പബ്ലിസിറ്റി കൊടുത്തിട്ടും വളർന്നപ്പോൾ ജയറാം ചെയ്തത്: പല്ലിശ്ശേരി

ദുബായിൽ ലക്ഷ്മിപ്രിയ ചെന്നപ്പോൾ ആരൊടൊക്കയോ ഒപ്പം ഫോട്ടോ എടുത്തു എന്നതാണ് വിഷയം. അതേ കുറിച്ച് അൻസിബ ചോ​ദിച്ചത് ലക്ഷ്മിപ്രിയയ്ക്ക് പിടിച്ചില്ല. പരാതി പോലീസ് സ്റ്റേഷനിൽ എത്തി. അൻസിബയെ പോലീസ് വിളിപ്പിച്ചു. ഇതിന് എതിരെ അൻസിബയും രം​ഗത്ത് എത്തിയിരുന്നു. തന്നെ അനാവശ്യമായി മണിക്കൂറുകളോളം തടഞ്ഞുവെച്ച് പീഡിപ്പിച്ചു എന്നാണ് വനിത എസ്ഐയ്ക്ക് എതിരെ അൻസിബ നൽകിയ പരാതി. ആ കേസിൽ ലക്ഷ്മിപ്രിയയേയും പ്രതിയാക്കി.

പോലീസ് അന്വേഷണം നടത്തി. പക്ഷെ അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്നായിരുന്നു റിപ്പോർട്ട് വന്നത്. അതോട് കൂടി കേസ് നിലനിൽക്കാതെയായി. ടിനി ടോമിന് എതിരെയുള്ള പരാതിയുമായി എറണാകുളം കടവന്തറ പോലീസ് സ്റ്റേഷനെ അൻസിബ പിന്നീട് സമീപിച്ചു.

Ansiba Hassan Tiny Tom

അഭിഭാഷകനും ഒപ്പമുണ്ടായിരുന്നു. അൻസിബയുടെ പരാതി കേട്ട് തൃപ്പൂണിത്തുറ സിഐ തലയ്ക്ക് കൈ വെച്ചു എന്നാണ് മറ്റൊരു പോലീസുകാരൻ വഴി ഞാൻ അറിഞ്ഞത്. കേസെടുക്കാൻ പറ്റുന്ന ഒന്നും അൻസിബയുടെ പരാതിയിൽ ഇല്ലായിരുന്നു. ജിഹാദിയെന്ന് ടിനി ടോം വിളിച്ചുവെന്നതിന് പോലും അൻസിബ സാക്ഷിയല്ല. നീന കുറുപ്പ് മാത്രമാണ് സാക്ഷി. പോലീസിന് എതിരെ അൻസിബ പരാതിപ്പെടുമോയെന്ന ആശങ്കയും പോലീസിനുണ്ട്.

ഈ കേസുകൾ വിലയിരുത്തിയാൽ എല്ലാവരുടേയും ഭാ​ഗത്ത് നിന്ന് വീഴ്ചകൾ ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാകും. നാവാണ് ടിനിയെ കുഴപ്പത്തിലാക്കിയത്. എന്ത് പറയണം പറയണ്ടയെന്ന് വിടുവായനായ ടിനിക്ക് അറിവില്ല. അതുകൊണ്ട് ടിനിയുടെ തമാശകൾ ടിനിക്ക് നിഷ്കളങ്കമാണെങ്കിലും കേൾക്കുന്നവർക്ക് ബുദ്ധിമുട്ടായി തോന്നും.

സിനിമാപരമായി നോക്കിയാൽ ദുർബലം! ലാഫിങ് വില്ലയിൽ പോയതിനെക്കുറിച്ച് ബാലചന്ദ്രമേനോൻ
സിനിമാപരമായി നോക്കിയാൽ ദുർബലം! ലാഫിങ് വില്ലയിൽ പോയതിനെക്കുറിച്ച് ബാലചന്ദ്രമേനോൻ

നിസാരമായ കേസാണെന്ന് അറിഞ്ഞിട്ടും അൻസിബയ്ക്കും ടിനിക്കുമൊന്നും പിന്മാറാൻ കഴിയാത്തത് പിന്നിൽ പ്രവർത്തിക്കുന്നവരുടെ ശക്തി മൂലമാണ്. ടിനിക്ക് എരിവ് കയറ്റി കൊടുക്കുന്നത് ഹൈദരാലി. അവർക്ക് കൃത്യമായ അജണ്ടയുണ്ട്. ഇതിൽ യഥാർത്ഥ ഇര അൻസിബയാണ്. സാധു സ്ത്രീയാണ്.

അനാവശ്യമായി വഴക്കിന് പോകാത്ത എല്ലാവരോടും സൗമ്യമായി പെരുമാറുന്ന നടിയാണ്. ഇസ്ലാമിക ജീവിത രീതി പിന്തുടരുമ്പോഴും സ്വതന്ത്ര്യ ചിന്തയുള്ള സ്ത്രീയുടെ സ്വത്വം ഉയർത്തിപിടിക്കാൻ ശ്രമിക്കുന്ന മിടുക്കിയാണെന്നും ഷാജൻ സ്കറിയ പറഞ്ഞു.

Read more about: ansiba hassan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X