ജോജുവിന്റെ കണ്ണുനീര്‍ ഒരുപാട് വീണിട്ടുണ്ട്, മലയാളത്തില്‍ അവഗണന നേരിട്ടിട്ടുള്ള നടന്‍ ജോജുവാണ്; ടിനി ടോം

ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി സിനിമയിലേക്ക് എത്തി ചെറിയ വേഷങ്ങളില്‍ അഭിനയിച്ച് പിന്നീട് മലയാള സിനിമയിലെ നായക നടനും സംവിധായകനും ഒക്കെയായി വളര്‍ന്നിരിക്കുകയാണ് ജോജു ജോര്‍ജ്. കഴിഞ്ഞവര്‍ഷം ജോജു സംവിധാനം ചെയ്ത പണി എന്ന സിനിമ തിയേറ്ററുകളില്‍ ഗംഭീര അഭിപ്രായം നേടിയിരുന്നു.

സിനിമയുടെ റിലീസിന് പിന്നാലെ വ്യാപകമായ വിമര്‍ശനങ്ങളും നടന് നേരിടേണ്ടതായി വന്നു. താരപദവികളോ ഗോഡ് ഫാദറോ ഒന്നുമില്ലാതെ കഷ്ടപ്പെട്ട് സിനിമയിലെത്തി സൂപ്പര്‍ താരമായി വളര്‍ന്ന ആളാണ് ജോജു. എന്നാല്‍ ഇന്നീ കാണുന്ന നിലയിലേക്ക് എത്തുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ കണ്ണുനീര്‍ ഒരുപാട് വീണിട്ടുണ്ടെന്ന് പറയുകയാണ് നടന്‍ ടിനി ടോം.

joju-george

ജോജു ജോര്‍ജിനെ വ്യക്തിപരമായി അറിയാവുന്ന ആളാണ് താന്‍ എന്നാണ് ടിനി ടോം പറയുന്നത്. യാതൊരു പ്രതിഫലവും പോലുമില്ലാതെ സിനിമ എന്ന് പറഞ്ഞ് ജോജു നടക്കുമ്പോള്‍ ഒത്തിരി അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ടായിരുന്നു എന്നും മാസ്റ്റര്‍ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ടിനി ടോം വെളിപ്പെടുത്തിയത്.

മലയാള സിനിമയില്‍ ഏറ്റവും കഷ്ടപെട്ടിട്ടുള്ളവരില്‍ ഒരാള്‍ ജോജു ആണെന്നാണ് ടിനി ടോം പറയുന്നത്. ഞാനൊക്കെ മിമിക്രിയുമായി നടക്കുമ്പോള്‍ എനിക്ക് വരുമാനം ഉണ്ട്. ജോജു സിനിമ എന്ന് പറഞ്ഞു നടക്കുവായിരുന്നു. സിനിമയിലേക്ക് അവസരം ചോദിച്ച് നടക്കുന്നവര്‍ക്ക് ഒരുപാട് അവഗണനകള്‍ നേരിടേണ്ടി വരും. അതൊക്കെ നേരിട്ടുള്ള ആളാണ് ജോജു. നമ്മളെ അവഗണിക്കുന്നത് എനിക്കൊന്നും സഹിക്കാന്‍ പറ്റില്ല.

ഞങ്ങള്‍ ആ സമയത്ത് ഒരുമിച്ച് ഉണ്ടായിരുന്നു. മംഗ്ലീഷ് എന്ന സിനിമയില്‍ ഒന്നിച്ച് അഭിനയിച്ചിരുന്നു. ജോജു ഒരുപാട് കഷ്ടപ്പെട്ടിട്ടുള്ള ആളാണ് എനിക്ക് വ്യക്തിപരമായി അറിയാം. സങ്കടം വരുത്താന്‍ വേണ്ടി ഞാന്‍ പറയുന്നതല്ല, ഒരുപാട് കണ്ണീര് വീണിട്ടുള്ള ആളാണ് ജോജു. എനിക്കൊരു നേരിട്ട് അറിയാമെന്നും,' ടിനി പറയുന്നു.

joju-george

1995 മുതല്‍ മലയാള സിനിമയില്‍ അഭിനയിക്കുന്ന താരമാണ് ജോജു ജോര്‍ജ്. മഴവില്‍ കൂടാരം എന്ന സിനിമയില്‍ ഒരു കോളേജ് വിദ്യാര്‍ത്ഥിയായിട്ടാണ് നടന്‍ അഭിനയിച്ചത്. അവിടെ ഇങ്ങോട്ട് ചെറുതും വലുതുമായി നിരവധി സിനിമകളുടെ ഭാഗമായി.

2018ല്‍ പത്മകുമാര്‍ സംവിധാനം ചെയ്ത സിനിമയിലാണ് ജോജു ആദ്യമായി നായകനായി അഭിനയിക്കുന്നത്. ക്രൈം ത്രില്ലര്‍ ആയി ഒരുക്കിയ സിനിമയും ഇതിലെ കഥാപാത്രവും ഏറെ പ്രേക്ഷക പ്രശംസ നേടി. ഇതിലൂടെ ജോജു എന്ന നടന്റെ താരപദവിയും ഉയര്‍ന്നു. പിന്നീട് നിരവധി സിനിമകളില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിച്ചു. ഏറ്റവും ഒടുവില്‍ സംവിധായകന്‍ ആവണമെന്ന ആഗ്രഹവും നടന്‍ സഫലീകരിച്ചു. ജോജു തന്നെ കഥ ഒരുക്കിയ 'പണി' എന്ന സിനിമ ഒക്ടോബറിലാണ് പുറത്തിറങ്ങുന്നത്.

More from Filmibeat

Read more about: joju george
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X