പക്രുവിനെ പറ്റി എനിക്കൊന്നും പറയാന്‍ പറ്റാത്ത അവസ്ഥയായി! എന്തേലും പറഞ്ഞാല്‍ പിന്നെ എയറിലാണ്; ടിനി ടോം
മിമിക്രികള്‍ക്കും ആക്ഷേപഹാസ്യത്തിനും വലിയ സ്വീകാര്യതയാണ് മലയാളികള്‍ കൊടുക്കാറുളളത്. എന്നാല്‍ ചില തമാശകള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറുകയാണ് ഈ കാലയളവില്‍. കൂടുതല്‍ താരങ്ങളും ശരീരവര്‍ണനയിലൂടെ ഹാസ്യം അവതരിപ്പിക്കുന്നതാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.
അത്തരത്തില്‍ ബോഡി ഷെയിമിങ്ങ് നടത്തുന്നവരെ സോഷ്യല്‍ മീഡിയ എയറിലാക്കുമെന്നതും സത്യമാണ്. അത്തരത്തില്‍ നിരന്തരം ട്രോളുകള്‍ ഏറ്റുവാങ്ങുന്ന താരമാണ് ടിനി ടോം. നടനും മിമിക്രി താരവുമായ ടിനി ടോം എന്ത് പറഞ്ഞാലും അത് ട്രോളന്മാര്‍ ഏറ്റുപിടിക്കുകയാണ് പതിവ. വര്‍ഷങ്ങളോളമായി ടിനി ടോമും ഗിന്നസ് പക്രുവും ഒരുമിച്ച് മിമിക്രി വേദികളില്‍ പെര്‍ഫോം ചെയ്തിരുന്നവരാണ്.

പക്രുവിന്റെ പൊക്കമില്ലായ്മയും ശരീരത്തിന്റെ പ്രത്യേകതകളുമൊക്കെയാണ് ഇവരുടെ തമാശകളിലെ പ്രധാന ഐറ്റം. ഇത് ബോഡി ഷെയിമിങ്ങാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടതോടെ പക്രുവിനെ പറ്റി ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയായി എന്ന് പറയുകയാണ് താരം. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന പരിപാടിയില്‍ ടിനി ടോമും പക്രുവും ഒരുമിച്ച് പങ്കെടുത്തപ്പോഴാണ് ഇതിനെ പറ്റി സംസാരിച്ചത്.
മുന്‍പ് ഒരുപാട് പരിപാടികളില്‍ ടിനി ടോമും പക്രുവും പങ്കെടുത്തിരുന്നു. ഇപ്പോള്‍ കുറച്ച് കാലമായി നിങ്ങളെ കാണുന്നില്ലല്ലോ എന്നായിരുന്നു അവതാരകന്‍ ചോദിച്ചത്. 'ഞങ്ങള്‍ മനഃപൂര്‍വ്വം മാറി നിന്നതാണെന്നാണ് ടിനി ടോം പറയുന്നത്. പിന്നെ ഇപ്പോള്‍ ബോഡി ഷെയിമിങ്ങും പൊളിറ്റിക്കല്‍ കറക്ട്നെസ്സും വന്നതോടെ പക്രുവിനെ പറ്റി തനിക്കൊന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണ്.
ഇവനെ വെച്ച് എന്ത് തമാശ പറഞ്ഞാലും അത് ബോഡി ഷെയിമിങ്ങാണെന്ന് പറഞ്ഞ് എയറിലാവും. ഇടയ്ക്ക് ഞാനും നിന്നെ ബോഡി ഷെയിമിങ്ങ് ചെയ്തതിന് മാപ്പ് പറയുകയാണെന്ന് പറയേണ്ടി വന്നുവെന്ന് പക്രുവും കൂട്ടിച്ചേര്‍ത്തു.
വണ്ടിയില്‍ സീറ്റ് പിടിക്കുന്നതൊക്കെ പക്രുവിനെ ഉപയോഗിച്ചിട്ടാണെന്ന് മുന്‍പ് പറഞ്ഞിരുന്നു. ഇപ്പോള്‍ അങ്ങനെ എന്ത് പറഞ്ഞാലും അദ്ദേഹത്തെ കളിയാക്കാന്‍ ഇവന്‍ ആരാണെന്നാണ് പലരുടെയും ചോദ്യം. ഇതിന് മറുപടിയായി ഇപ്പോള്‍ എനിക്ക് ഫാന്‍സ് കൂടിയെന്നാണ് പക്രു പറയുന്നത്.

മുന്‍പൊരിക്കല്‍ പരിപാടിയ്ക്ക് പോയപ്പോള്‍ ഒരാള്‍ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നു. ഒരു ചെറുത് വേണോ എന്ന് ചോദിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഞാന്‍ മദ്യപിക്കുന്നില്ല. വേണ്ടെന്ന് പറഞ്ഞെങ്കിലും അദ്ദേഹം വീണ്ടും ഇതേ ആക്ഷന്‍ തന്നെ കാണിച്ചു. പിന്നെ ചോദിച്ചപ്പോഴാണ് പക്രു എവിടെ എന്നായിരുന്നു പുള്ളി ചോദിച്ചതെന്ന് മനസിലായത്. പക്ഷേ ഈയൊരു കോമഡി പറഞ്ഞാല്‍ പോലും അവനെ ചെറുതാക്കിയതാണെന്ന് പറയുമെന്നാണ്,' ടിനി പറയുന്നത്.


Click it and Unblock the Notifications