ശരീരം കാഴ്ച വച്ചാണ് സിനിമയിലേക്ക് എത്തിയത്; അതുകൊണ്ടാണ് ശരീരം വിറ്റാണ് വന്നതെന്ന് പറഞ്ഞതെന്ന് ടിനി ടോം

കോമഡി വേഷവും വില്ലനിസവും അതല്ല നായകവേഷവും തനിക്ക് ചേരുമെന്ന് തെളിയിച്ച താരമാണ് ടിനി ടോം. ഡ്യൂപ്പായി സിനിമയിലേക്ക് എത്തിയിട്ട് പിന്നീട് നായകനിരയിലേക്കാണ് നടന്‍ വളര്‍ന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് ഡ്യൂപ്പായിട്ടാണ് ടിനി കരിയര്‍ തുടങ്ങുന്നത്. പിന്നെ സിനിമയില്‍ ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ ലഭിച്ച് തുടങ്ങി. അടുത്തിടെ നടന്‍ പറഞ്ഞ പല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

തുടക്കത്തില്‍ തനിക്ക് സ്വന്തമായ കഥാപാതത്രമോ ഡയലോഗോ ഉണ്ടായിരുന്നില്ല. ശരിക്കും ഞാന്‍ ശരീരം കാഴ്ച വച്ചാണ് സിനിമയിലേക്ക് എത്തിയതെന്നാണ് സിനിമാ ഡാഡിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ടിനി ടോം പറഞ്ഞത്. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും നടന്‍ വ്യക്തമാക്കിയിരുന്നു. മറ്റൊരാള്‍ക്ക് വേണ്ടി തന്റെ ശരീരം മാത്രം കാഴ്ച വച്ച് സിനിമയില്‍ എത്തിയത് കൊണ്ടാണ് ശരീരം വിറ്റാണ് താന്‍ സിനിമയിലേക്ക് വന്നതെന്ന് പറഞ്ഞതെന്നാണ് ടിനി ടോം വ്യക്തമാക്കുന്നത്.

 എന്റെ ശരീരം വിറ്റാണ് സിനിമയിലെത്തിയതെന്ന് ടിനി ടോം

എന്റെ ശരീരം വിറ്റാണ് സിനിമയിലെത്തിയതെന്ന് പറഞ്ഞതിനെ കുറിച്ച് ടിനി ടോം അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. മലയാള സിനിമയിലേക്ക് ഞാന്‍ വന്നത് മമ്മൂട്ടിയുടെ ഡ്യൂപ്പ് ആയിട്ടാണ്. അഭിഭാഷകനാകാന്‍ പഠിച്ച ആളാണ് താനെന്ന് ടിനി ടോം പറയുന്നു. പഠനം പൂര്‍ത്തിയാക്കാതെയാണ് സിനിമയില്‍ എത്തിയത്.

'നടനാവണമെന്ന ആഗ്രഹത്തിന്റെ പുറത്ത് സിനിമയില്‍ എത്തിയതാണ്. നടന്‍ ആയില്ലെങ്കില്‍ ഞാന്‍ 'മീ ടൂ' വിന് കേസ് കൊടുത്തേനെ. കാരണം ശരീരം വിറ്റ് വന്ന ആളാണ് ഞാന്‍. എന്നിട്ട് അത് ആയില്ലെങ്കില്‍ എനിക്കും മീടൂ ന് കേസ് കൊടുക്കാമല്ലോന്ന്', ടിനി ടോം പറയുന്നു.

പെട്ടന്ന് നമ്മളൊരു ബ്രേക്ക് എടുത്ത് മാറി നിന്നാല്‍ ഒഴിവായി പോകുന്ന വേഷങ്ങളേ ഉള്ളൂ

അഭിഭാഷക പഠനം പൂര്‍ത്തിയാക്കണമെന്നുണ്ട്. പക്ഷെ സിനിമയില്‍ ഇടയ്ക്ക് വേഷം കിട്ടി പിടിച്ച് നിന്ന് പോകുന്ന ആളാണ് ഞാന്‍. ദിവസന്തോറും നിരവധി ആളുകള്‍ ഈ രംഗത്തേക്ക് വരുന്നുണ്ട്. പെട്ടന്ന് നമ്മളൊരു ബ്രേക്ക് എടുത്ത് മാറി നിന്നാല്‍ ഒഴിവായി പോകുന്ന വേഷങ്ങളേ ഉള്ളൂ. അതുകൊണ്ട് സത്യം പറഞ്ഞാല്‍ മാറി നില്‍ക്കാന്‍ പേടിയാണ്. എന്നിരുന്നാലും ഒരു അവസരം കിട്ടിയാല്‍ അത് പൂര്‍ത്തിയാക്കണമെന്നും നടന്‍ വ്യക്തമാക്കുന്നു.

ചെറുപ്പം മുതലേ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ്

ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ ഒന്നെങ്കില്‍ എയറിലാവും, അതല്ലെങ്കില്‍ വൈറലാവുമെന്നാണ് ടിനി ടോം പറയുന്നത്. മാത്രമല്ല മമ്മൂട്ടിയുമായിട്ടുള്ള അടുപ്പത്തെ കുറിച്ചും നടന്‍ പറഞ്ഞിരുന്നു. ചെറുപ്പം മുതലേ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ്. എന്റെ അമ്മയ്ക്ക് മമ്മൂട്ടിയെ വലിയ ഇഷ്ടമായിരുന്നു. അത് എനിക്കും കിട്ടി. സിനിമയില്‍ വന്നതിന് ശേഷം പല കാര്യങ്ങളും പഠിച്ചത് മമ്മൂക്കയില്‍ നിന്നുമാണ്. കുടുംബം എങ്ങനെ കൊണ്ട് നടക്കണമെന്ന് പഠിപ്പിച്ചത് അദ്ദേഹമാണ്.

കുടുംബത്തെ മറന്ന് കളിക്കാന്‍ പാടില്ല

ജീവിതത്തില്‍ എന്തൊക്കെ ആയാലും ആയില്ലെങ്കിലും കുടുംബത്തെ മറന്ന് കളിക്കാന്‍ പാടില്ല. വീട്ടിലേക്ക് ചെന്ന് കയറുമ്പോള്‍ സമാധാനം ഇല്ലെങ്കില്‍ തീര്‍ന്നു. കുടുംബം തകരാതെ നോക്കുക എന്നത് വളരെ പ്രധാനമാണെന്ന് ഞാന്‍ പഠിച്ചത് മമ്മൂക്കയില്‍ നിന്നാണ്. മിസ്ഡ് കോള്‍ അടിച്ചാല്‍ അപ്പോള്‍ തിരിച്ച് വിളിച്ചിട്ട് എന്താടാ എന്ന് ചോദിക്കുന്ന അപൂര്‍വ്വം താരങ്ങളില്‍ ഒരാളും മമ്മൂക്ക ആണെന്നാണ് ടിനി ടോം പറയുന്നത്.

 2023 ല്‍ ആവശ്യമില്ലാത്ത കാര്യങ്ങളിലൊന്നും അഭിപ്രായം പറയില്ലെന്നൊരു തീരുമാനം താനെടുത്തു

2023 ല്‍ ആവശ്യമില്ലാത്ത കാര്യങ്ങളിലൊന്നും അഭിപ്രായം പറയില്ലെന്നൊരു തീരുമാനം താനെടുത്തിരുന്നു. ആവശ്യമുള്ളത് പറയുകയും തീരും. ഒന്നും മനസില്‍ ഒതുക്കി വെക്കാറില്ല. പറയാനുള്ളത് അപ്പോള്‍ തന്നെ പറഞ്ഞ് തീര്‍ക്കും. അതല്ലെങ്കില്‍ വല്ലാത്ത വിഷമമാണെന്നാണ് ടിനി പറയുന്നത്.

More from Filmibeat

Read more about: tini tom ടിനി ടോം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X