സിനിമയില്‍ കയറാന്‍ എല്ലാവര്‍ക്കും ഓരോ വഴിയുണ്ടാവും; എനിക്ക് കിട്ടിയ വഴി ഡ്യൂപ്പിന്റേതാണെന്ന് ടിനി ടോം

തിരിഞ്ഞ് നോക്കുമ്പോള്‍ ഓരോ വര്‍ഷം കഴിയുംതോറും എനിക്ക് ബോണസുകളാണ് ലഭിച്ചിട്ടുള്ളത്. നമ്മളെ ഒരാള്‍ക്കും നശിപ്പിക്കാന്‍ സാധിക്കില്ല. ഞാന്‍ നശിക്കണമെന്ന് ഞാന്‍ വിചാരിച്ചാല്‍ മാത്രമേ അത് നടക്കുകയുള്ളു

മമ്മൂട്ടിയുടെ ഡ്യൂപ്പായി സിനിമയിലെത്തി പിന്നീട് നടനായി മാറിയ ടിനി ടോം സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് പതിവാണ്. പലപ്പോഴും എയറില്‍ നില്‍ക്കുന്നത് താനൊന്നും ചെയ്തത് കൊണ്ടല്ലെന്നാണ് താരമിപ്പോള്‍ പറയുന്നത്. ഇത്രയും കാലത്തെ ജീവിതത്തില്‍ എന്തെങ്കിലും നേടിയെന്ന് തോന്നിയിട്ടില്ലെന്നും ഇനിയുള്ള ആഗ്രഹത്തെ കുറിച്ചും സിനിമാദിക്യൂവിന് നല്‍കിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയാണ് താരം.

'എന്റെ ഇതുവരെയുള്ള ജീവിതത്തില്‍ ഞാനൊന്നും നേടിയിട്ടില്ല. അതിന് ഇനിയും സാധിച്ചിട്ടില്ലെന്നതാണ് സത്യം. ഇനി വരാന്‍ പോകുന്ന സിനിമകളില്‍ നിന്നും ജനങ്ങള്‍ കൂടി അംഗീകരിച്ചാലേ എനിക്ക് എന്തെങ്കിലും നേടിയെന്ന് പറയാന്‍ സാധിക്കുകയുള്ളു. പിന്നെ സിനിമയുടെ ഏതെങ്കിലുമൊക്കെ ഭാഗത്ത് നില്‍ക്കണം എന്നേയുള്ളു.

മിമിക്രിയിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. മിമിക്രി എന്നത് സിനിമയിലേക്കുള്ള പാസ്‌പോര്‍ട്ടാണ്. കല എനിക്ക് ഇഷ്ടമാണെങ്കിലും ഇവിടെ എത്തിപ്പെടുമെന്നുള്ളത് അറിയില്ലായിരുന്നു. പലരും പല രീതിയിലാണ് വരുന്നത്. ചിലര്‍ അസിസ്റ്റന്റ് സംവിധായകരായിട്ടും മറ്റ് ചിലര്‍ ക്യാമറയുമായിട്ടുമൊക്കെ സിനിമയിലേക്ക് വരും. അധികമാരും വരാത്തത് പോലെ ഞാന്‍ വന്നത് ഡ്യൂപ്പായിട്ടാണ്. കേറാന്‍ ഏത് വഴിയെന്ന് അറിയാത്തവര്‍ക്ക് ദൈവം തന്ന വഴി അതായിരുന്നുവെന്ന്', ടിനി പറയുന്നു.

 tiny-tom-photo

'എന്നെ പറ്റി ട്രോളുകള്‍ വരുന്നത് ഞാന്‍ മനഃപൂര്‍വ്വം അറിഞ്ഞ് വരുന്നതല്ല. ഇങ്ങനെ സംസാരിക്കുന്നതിനിടയില്‍ അറിയാതെ എന്തെങ്കിലും പറഞ്ഞാല്‍ അത് ട്രോളായി മാറുന്നതാണ്. ഞാന്‍ മനസില്‍ വച്ച് പറയുന്നതല്ല. ശരിക്കും തുറന്നൊരു പുസ്തകം പോലയൊണ് ഞാന്‍. എങ്കിലും ഇടയ്ക്കിടെ എയറില്‍ കയറി പോവാറുണ്ട്.

വേദനിപ്പിച്ച ട്രോളുകളൊന്നുമില്ല. വേദന വരണമെങ്കില്‍ നമുക്കെന്തെങ്കിലും നഷ്ടപ്പെടണം. എനിക്ക് മൂക്കിലെ രോമം പോലും നഷ്ടപ്പെട്ടിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെക്കാളും ഇത്തവണ ടാക്‌സ് കൂടുതല്‍ അടക്കേണ്ടി വന്നു. സാമ്പത്തികമായി വന്ന മാറ്റം അതാണ്. അഭിനയിക്കാന്‍ സിനിമകളാണെങ്കിലും കൂടുതല്‍ അവസരം ലഭിച്ചു'.

'പിന്നിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ ഓരോ വര്‍ഷം കഴിയുംതോറും എനിക്ക് ബോണസുകളാണ് ലഭിച്ചിട്ടുള്ളത്. നമ്മളെ ഒരാള്‍ക്കും നശിപ്പിക്കാന്‍ സാധിക്കില്ല. ഞാന്‍ നശിക്കണമെന്ന് ഞാന്‍ വിചാരിച്ചാല്‍ മാത്രമേ അത് നടക്കുകയുള്ളു. പുറത്ത് ഒരാള്‍ ട്രോള്‍ ചെയ്താലോ കളിയാക്കിയാലോ നമ്മള്‍ നശിച്ച് പോകില്ല. അങ്ങനൊരു വേദനയും തനിക്ക് ഉണ്ടായിട്ടില്ലെന്നാണ്', ടിനി ടോം പറയുന്നത്.

 tiny-tom-photo

'മമ്മൂക്കയുമായിട്ടുള്ള ബന്ധം എന്നും വിളിക്കുന്നതല്ല. ചിലപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടായിരിക്കും വിളിക്കുക. ഈ അടുത്ത് എന്റെ വീടിന്റെ അടുത്ത് അദ്ദേഹം സിനിമയുടെ ഷൂട്ടിന് വന്നിരുന്നു. അന്നേരം പോയി കണ്ടു. അവിടെ പോയി കുറേ നേരം ഇരുന്നു. അതും ഒരു എനര്‍ജിയാണ്. അന്നെന്റെ ഒരു സുഹൃത്തിന് മമ്മൂക്കയെ കാണാന്‍ വേണ്ടിയാണ് ഞാനും കൂടെ പോകുന്നത്. അദ്ദേഹത്തിന്റെ കൈയ്യിലൊരു സമ്മാനമുണ്ട്. അത് മമ്മൂക്കയ്ക്ക് കൊടുക്കണം.

എന്നാല്‍ അദ്ദേഹം ലൊക്കേഷനിലേക്ക് വന്നത് തന്നെ ഫുള്‍ കോസ്റ്റിയൂമൊക്കെ ധരിച്ചാണ്. ഞങ്ങള്‍ വന്നതിന്റെ കാര്യം പറഞ്ഞപ്പോള്‍ അയ്യോ എന്നെ കാണാനാണോ വന്നത്, എന്നാല്‍ നില്‍ക്കെന്ന് പറഞ്ഞ് പോയ അദ്ദേഹം ആ ഡ്രസ്സൊക്കെ മാറിയിട്ട് തിരികെ വന്നു. എന്നിട്ട് അദ്ദേഹത്തില്‍ നിന്നും സമ്മാനം വാങ്ങി. എനിക്ക് വേണ്ടിയാണോ മമ്മൂക്ക ഡ്രസ് മാറാന്‍ പോയതെന്ന് ഓര്‍ത്ത് അദ്ദേഹം പോലും ഞെട്ടി. ശേഷം ആ സമ്മാനം വാങ്ങി.

അതിഥി ദേവോ ഭവ എന്ന് ചിന്തിക്കുന്ന മമ്മൂക്കയെ അധികമാര്‍ക്കും അറിയില്ല. അദ്ദേഹം ദേഷ്യക്കാരനാണെന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഇങ്ങനെയുള്ള മമ്മൂക്കയെ അധികമാര്‍ക്കും അറിയില്ല. ഇത്രയും കാലം കൂടെ നടന്നെങ്കിലും ശരിക്കും മമ്മൂക്കയെന്താണെന്ന് എനിക്ക് പോലും അറിയില്ലെന്നാണ്', ടിനി ടോം പറയുന്നത്.

More from Filmibeat

Read more about: tini tom ടിനി ടോം
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X