Don't Miss!
- Lifestyle
നല്ല സമയം അടുത്തെത്തി, കൈയ്യിലെത്തുന്നത് കിടിലന്‍ നേട്ടങ്ങള്‍; ഇന്നത്തെ രാശിഫലം
- News
'അന്ന് വീട്ടിലേക്ക് ക്ഷണിച്ചപ്പോൾ മോഹൻലാൽ റൗഡി ആയിരുന്നില്ലേ?'; അടൂരിനെ രൂക്ഷമായി വിമർശിച്ച് മേജർ രവി
- Travel
മഞ്ഞുമല കയറാം..സാഹസികരാകാം! ലഡാക്ക് വിളിക്കുന്നു, ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ!
- Sports
IND vs NZ: സച്ചിനോ കോലിയോ, റോള്‍മോഡലാര്? ശുബ്മാന് ഗില്ലിന്റെ ഉത്തരമിതാ
- Finance
അദാനി 'ബോംബ്' പൊട്ടി; മൂക്കുംകുത്തി വീണ് ഇന്ത്യന്‍ ഓഹരി വിപണി - ഇനിയെന്ത്?
- Automobiles
ഇലക്ട്രിക് എസ്യുവിയോ ഹാച്ച്ബാക്കോ; ഏതാണ് ഉപഭോക്താക്കൾക്ക് ആവശ്യം
- Technology
10,000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ അന്വേഷിക്കുകയാണോ? ഇൻഫിനിക്സ് നോട്ട് 12ഐ എത്തി കേട്ടോ!
മമ്മൂക്കക്ക് കൊറോണ വരാൻ കാരണം 'ജാവോ' ഡയലോഗ് എന്ന് ടിനി ടോം
ടിനി ടോം എന്ന കലാകാരൻ മലയാളികളുടെ പ്രിയ താരമാണ്. കേരളത്തിലെ അറിയപ്പെടുന്ന ഒരു മിമിക്രി കലാകാരനാണ് ടിനി. നിരവധി സ്റ്റേജ് ഷോകളിലൂടെ ജനങ്ങളെ ചിരിപ്പിച്ചും മമ്മൂട്ടിയുടെ ഡ്യൂപ്പായ് അഭിനയിച്ചുമാണ് സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. പല കാര്യങ്ങളിലും തന്റേതായ അഭിപ്രായം പറഞ്ഞതിലൂടെ സോഷ്യൽ മീഡിയ വഴി ഒരുപാട് വിമർശനങ്ങൾ നേരിട്ട ഒരു വ്യക്തി കൂടിയാണ് ടിനി.
ടിനി ടോം എത്തുന്ന പരിപാടികളിൽ പ്രക്ഷകർക്ക് ചിരിക്കാനുള്ള ഒരു വകയുണ്ടാവും എന്ന കാര്യം ഉറപ്പാണ്. ടിനിയുടെ പുതിയ ചിത്രമായ പാപ്പന്റെ ട്രെയിലർ ലോഞ്ചിന് എത്തിയപ്പോൾ കുറച്ച് താരങ്ങളെ വേദിയിൽ വെച്ച് അവതരിപ്പിച്ചിരുന്നു. അതിൽ മമ്മൂക്കാക്ക് കൊറോണ വരാൻ കാരണം എന്താണെന്ന് അവതരിപ്പിച്ച് പ്രേക്ഷകരുടെ കൈയടി നേടുകയാണ് താരം.

കഴിഞ്ഞ ദിവസം ലുലു ഷോപ്പിംഗ് മോളിലായിരുന്നു പാപ്പന്റെ ട്രെയിലർ ലോഞ്ച് പരിപാടി സംഘടിപ്പിച്ചത്. സിനിമയുടെ സംവിധായകനുൾപ്പെടെ പ്രധാന വേഷങ്ങൾ ചെയ്തവർ എല്ലാം തന്നെ എത്തിയിരുന്നു. ടിനി ടോമിന് സ്റ്റേജിലേക്ക് കയറാൻ അവസരം കിട്ടിയപ്പോഴാണ് കൊറോണ കാലത്ത് താരങ്ങൾ സാനിറ്റൈസർ ഉപയോഗിക്കുന്നത് കാണിച്ചത്. താൻ അമ്മ എന്ന സംഘടനയിലെ അംഗമായത് കൊണ്ട് തന്നെ കൊവിഡ് കാലത്ത് ഓഫീസിൽ പോകണം. അവിടെയെത്തുന്ന താരങ്ങൾ സാനിറ്റൈസർ വാങ്ങി ഉപയോഗിക്കുന്നത് എങ്ങനെയാണെന്നാണ് വേദിയിൽ അവതരിപ്പിക്കുന്നത്.
അന്നൊക്കെ ലാലേട്ടൻ വരുന്നതാണ് ആദ്യം അവതരിപ്പിച്ചത്, ഓഫീസിന് മുന്നിലുള്ള പെൺകുട്ടിയുടെ കയ്യിൽ നിന്ന് സാനിറ്റൈസർ വാങ്ങി ഉപയോഗിക്കുന്നത് കാണിച്ചു. ശേഷം സുരേഷ് ഗോപി സാനിറ്റൈസർ വാങ്ങുന്നതാണ് കാണിച്ചത്. സുരേഷ് ഗോപി വാങ്ങുമ്പോൾ അദ്ദേഹത്തിന്റെ നടത്തത്തിലൂടെ എല്ലാവർക്കും സാനിറ്റൈസർ ലഭിക്കും എന്ന രീതിയിലാണ് അവതരിപ്പിച്ചത്.
മമ്മൂക്ക വരുന്നത് രണ്ട് കൈയ്യും പോക്കറ്റിൽ ഇട്ടായിരിക്കും വരുന്നത്, അതുപോലെ തന്നെ മാസ്ക്കും ധരിച്ചാണ് എത്തുന്നത് അതു കൊണ്ട് തന്നെ അദ്ദേഹത്തിന് ആ സമയത്ത് ഒന്നും കൊവിഡ് വന്നില്ല, പക്ഷെ 'ഭീഷ്മപർവ്വം' എന്ന സിനിമയുടെ ലൊക്കോഷനിൽ മമ്മൂക്കയുടെ ഒരു ഡയലോഗ് ഉണ്ട്, 'ബോംബെക്കാരനാ.. ജാവോ' എന്ന് പറയണം ആ ഡയലോഗിൽ മമ്മൂക്ക കൈ പുറത്തേക്ക് എടുത്ത് ഒരു ആക്ഷൻ കാണിച്ചു.
ആ സമയത്ത് കൈ പുറത്ത് വന്നത് കൊണ്ടാണ് അദ്ദേഹത്തിന് കൊവിഡ് വന്നതെന്നാണ് ടിനി വളരെ രസകരമായാണ് അവതരിപ്പിച്ചത്. അവിടെ എത്തിയ ആളുകളുടെ നിറഞ്ഞ കൈയ്യടിയും നേടിയിരുന്നു.
കേരളത്തിലും വിദേശങ്ങളിലും നിരവധി സ്റ്റേജ്ഷോകളിൽ താരം പങ്കെടുത്തിട്ടുണ്ട്. മിക്ക സ്റ്റേജ്ഷോകളിലും ഗിന്നസ് പക്രുവും ഒപ്പമുണ്ട്. ടെലിവിഷൻ ചാനൽ ഷോകളിൽ വിധികർത്താവായും എത്താറുണ്ട്. അണ്ണൻ തമ്പി, പാലേരി മാണിക്യം, ഈ പട്ടണത്തിൽ ഭൂതം തുടങ്ങിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ഡ്യൂപ്പായി അഭിനയിച്ചു. മമ്മൂട്ടി നായകനായ പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്, പൃഥ്വിരാജ് നായകനായ ഇന്ത്യൻ റുപ്പി എന്നീ ചിത്രങ്ങളിൽ ടിനി ടോം അവതരിപ്പിച്ചിരുന്ന കഥാപാത്രങ്ങൾ ഏറെ ശ്രദ്ധ നേടിയവയാണ്.
'എവിടെയാണെങ്കിലും നീയിന്ന് ഒരുപാട് സന്തോഷിക്കുന്നുണ്ടാകും..'; സച്ചിയെ ഓർത്ത് പൃഥ്വി
നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷം ജോഷി സുരേഷ്ഗോപി കൂട്ട് കെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് പാപ്പൻ. അദ്യമായി സുരേഷ് ഗോപിയും മകൻ ഗോകുലും ഒരുമിച്ച് എത്തുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. നൈല ഉഷയാണ് നായിക. പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി ഒരുക്കുന്ന പാപ്പൻ സുരേഷ്ഗോപിയുടെ കരിയറിലെ 252-ാമത്തെ ചിത്രമാണ്.
Recommended Video
ഗോകുൽ സുരേഷ്, നീത പിള്ള, നൈല ഉഷ, വിജയരാഘവൻ, ജനാർദനൻ, ടിനി ടോം, നന്ദു, ചന്തുനാഥ്, ആശ ശരത് തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിൽ എത്തുന്നു. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ക്യൂബ്സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെയും ബാനറിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.