Just In
- 36 min ago
വയറിലെ സ്ട്രെച്ച് മാര്‍ക്കിന് മലൈകയ്ക്ക് ബോഡി ഷെയ്മിങ്, നടിയെ പിന്തുണച്ച് ആരാധകര്‍
- 54 min ago
പ്രെടോള്‍ പമ്പിലായിരുന്നു ജോലി; സിനിമയില്‍ നിന്നും മാറി നിന്ന കാലഘട്ടത്തെ കുറിച്ച് പറഞ്ഞ് നടന് അബ്ബാസ്
- 3 hrs ago
സൂര്യയുടെ സുരറൈ പോട്രു ഓസ്കറില് മല്‍സരിക്കും, സന്തോഷം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍
- 3 hrs ago
അധികം സന്തോഷിച്ചാല് പിന്നാലെ ഒരു വലിയ ദുഃഖമുണ്ടാവും; പത്മഭൂഷന്‍ ലഭിച്ചതിനെ കുറിച്ച് പറഞ്ഞ് കെഎസ് ചിത്ര
Don't Miss!
- Finance
ഡിസംബര്‍ പാദത്തില്‍ 13 ശതമാനം വളര്‍ച്ച; 312 കോടി രൂപ അറ്റാദായം കുറിച്ച് മാരികോ
- Lifestyle
2021ല്‍ രാഹുദോഷം നീക്കാന്‍ 12 രാശിക്കും ചെയ്യേണ്ടത്
- Automobiles
ടാറ്റയുടെ പുത്തൻ പ്രതീക്ഷകൾ; 2021 സഫാരിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ഫെബ്രുവരി നാലിന് ആരംഭിക്കും
- News
നിയമസഭ തിരഞ്ഞെടുപ്പ്; കേരളം ഇത്തവണ യുഡിഎഫ് തൂത്തുവാരുമെന്ന് രാഹുൽ ഗാന്ധി
- Sports
IPL 2021: രാജസ്ഥാന് വണ്മാന് ബൗളിങ് ആര്‍മി! ഇതു മാറ്റിയേ തീരൂ- ചോപ്ര പറയുന്നു
- Travel
ഹോട്ടല്‍ ബുക്ക് ചെയ്യുന്നതിലെ സ്ഥിരം അബദ്ധങ്ങള്‍!! ഒന്നു ശ്രദ്ധിച്ചാല്‍ ഒഴിവാക്കാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മമ്മൂട്ടി തന്നെയാണ് ഡ്യൂപ്പാവാനായി വിളിച്ചത്! മറ്റാരും അറിയാത്ത മെഗാസ്റ്റാറിനെക്കുറിച്ച് ടിനി ടോം
നവാഗതരെന്നോ പരിചയ സമ്പരെന്നോ ഭേദമന്യേയാണ് മമ്മൂട്ടി പെരുമാറാറുള്ളതെന്ന് വ്യക്തമാക്കി നിരവധി സിനിമാപ്രവര്‍ത്തകര്‍ രംഗത്തുവന്നിരുന്നു. പ്രമേയത്തില്‍ വ്യത്യസ്തതയുണ്ടെങ്കില്‍ അദ്ദേഹം തന്റെ ഡേറ്റ് നല്‍കാറുണ്ട്. കൈനിറയെ സിനിമകളുമായി മുന്നേറുന്നതിനിടയിലും അദ്ദേഹം പുതിയ സിനിമകള്‍ ഏറ്റെടുക്കാറുണ്ട്. യുവതാരങ്ങള്‍ക്ക് മാതൃകയാണ് അദ്ദേഹം. ഫിറ്റ്നസ് നിലനിര്‍ത്തുന്നതിനെക്കുറിച്ചും സിനിമയ്ക്കൊപ്പമായിരിക്കുമ്പോഴും കുടുംബത്തെ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ അദ്ദേഹം വാചാലനായിരുന്നു. അദ്ദേഹം നല്കിയ ഉപദേശം ഇന്നും അതേ പോലെ കൊണ്ടുനടക്കുന്ന നിരവധി താരങ്ങളുണ്ട്. സിനിമയുമായി ബന്ധപ്പെട്ട തിരക്കിനിടയിലും അദ്ദേഹം കുടുംബത്തെയും കൃത്യമായി മാനേജ് ചെയ്യുന്നുണ്ടെന്നും മറ്റാരുമറിയാതെ നിരവധി പേരെ സഹായിക്കാറുണ്ടെന്നും ടിനി ടോം പറയുന്നു. മനോരമയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് താരം മെഗാസ്റ്റാറിനെക്കുറിച്ച് വാചാലനായത്.
9 വര്‍ഷത്തെ ദൗമ്പത്യം അവസാനിപ്പിച്ചു! രാക്ഷസന് നായകന് വിവാഹ മോചിതനായി! മകനൊപ്പം തുടരുമെന്നും താരം!
മമ്മൂട്ടിയുമായുള്ള സാമ്യമാണ് ടിനിക്ക് അനുഗ്രഹമായി മാറിയത്. മിമിക്രി വേദികളില്‍ നിന്നും സിനിമയിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. മമ്മൂട്ടിയെക്കൂടാതെ മോഹന്‍ലാലിനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യവും ഈ താരത്തിന് ലഭിച്ചിരുന്നു. സിനിമയും ചാനല്‍ പരിപാടികളുമൊക്കെയായി മുന്നേറുകയാണ് അദ്ദേഹം. ശരീരഘടനയിലായാലും രൂപത്തിലായാലും മമ്മൂട്ടിയെപ്പോലെയായതിനാല് അദ്ദേഹത്തിന്റെ ഡ്യൂപ്പാവാന്‍ ഈ താരത്തിന് പെട്ടെന്ന് കഴിഞ്ഞിരുന്നു. അണ്ണന് തമ്പി, പട്ടണത്തില്‍ ഭൂതം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളിലെല്ലാം ടിനിയുമുണ്ടായിരുന്നു. ഡബിള്‍ റോള്‍ ചിത്രങ്ങളിലെല്ലാം താരവും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. മമ്മൂട്ടിയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത കാര്യത്തെക്കുറിച്ച് വാചാലനാവുകയാണ് താരം. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.
നവ്യ നായര്‍ ജഗതി ശ്രീകുമാറിനെ കാണാനെത്തി! ഇരുവരും ഒരുമിച്ച് പാട്ടുംപാടി! വീഡിയോ വൈറലാവുന്നു! കാണൂ!

മമ്മൂട്ടിയുമായുള്ള സാമ്യം
രൂപത്തിലും ഭാവത്തിലുമുള്ള മമ്മൂട്ടി ഛായയാണ് ടിനിക്ക് ഗുണകരമായി മാറിയത്. മിമിക്രി വേദികളിലെ അനുകരണം കണ്ടപ്പോള്‍ പലരും അസാമാന്യ പ്രകടനമെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായാണ് മമ്മൂട്ടിയും ഇതേക്കുറിച്ച് അറിഞ്ഞതും ശ്രദ്ധിച്ചതും. ഇതോടെയാണ് ടിനിയുടെ കരിയര്‍ മാറി മറിഞ്ഞത്. സിനിമയില്‍ തുടക്കം കുറിച്ചതിന് പിന്നാലെ തന്നെ അദ്ദേഹം ഡ്യൂപ്പായി മാത്രമല്ല കഥാപാത്രങ്ങളും തന്നില്‍ ഭ്ദ്രമാണെന്ന് തെളിയിക്കുകയായിരുന്നു. ഇന്നിപ്പോള്‍ ഏത് തരത്തിലുള്ള കഥാപാത്രത്തെയും അവതരിപ്പിക്കാമെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. കഥാപാത്രങ്ങളെ നല്കുന്ന കാര്യത്തില്‍ സംവിധായകര്‍ക്കും ആശങ്കയില്ല.

അദ്ദേഹം നേരിട്ട് വിളിച്ചു
മമ്മൂട്ടി തന്നെയായിരുന്നു ഡ്യൂപ്പാവാനായി തന്നെ വിളിച്ചത്. മിമിക്രി വേദികളിലെ പ്രകടനത്തെക്കുറിച്ച് മനസ്സിലാക്കിയതിന് ശേഷമായിരുന്നു അദ്ദേഹം ഇതിനായി ആവശ്യപ്പെട്ടത്. അണ്ണന് തമ്പി, പാലേരി മാണിക്യം, പട്ടണത്തില്‍ ഭൂതം തുടങ്ങിയ സിനിമകളില്‍ അദ്ദേഹത്തിന്റെ ഡ്യൂപ്പിനെ അവതരിപ്പിച്ചിരുന്നു. അദ്ദേഹം ഡബിള്‍ റോളിലെത്തിയ സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായാണ് ടിനി കാണുന്നത്. തുടക്കം ഡ്യൂപ്പിലൂടെയാണെങ്കിലും ഇന്നിപ്പോള്‍ തന്റേതായ ഇടം നേടിയെടുത്തിട്ടുണ്ട് ഈ കലാകാരന്.

മുഖം കാണിക്കണം
ഡ്യൂപ്പ് വേഷങ്ങള്‍ മടുത്തതിനെ തുടര്‍ന്നാണ് മുഖം കാണിച്ച് അഭിനയിക്കണമെന്ന് തോന്നിയത്. സംവിധായകനായ രഞ്ജിത്തിനോടായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ആദ്യം പറഞ്ഞത്. അദ്ദേഹം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ പ്രാഞ്ചിയേട്ടന് ആന്റ് ദി സെയിന്റിലൂടെയായിരുന്നു ആ ആഗ്രഹം നടന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഡ്രാമയിലും രഞ്ജിത്ത് ടിനിക്ക് വേഷം നല്‍കിയിരുന്നു. ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളപ്പിറവി ദിനത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം.

മോഹന്‍ലാല്‍ ഇഷ്ട നടന്
മോഹന്‍ലാലെന്ന നടനെ തനിക്കൊരുപാട് ഇഷ്ടമാണെന്ന് താരം പറയുന്നു. മമ്മൂട്ടിയെ മാത്രമല്ല മോഹന്‍ലാലിനെയും ഒരുപാട് ഇഷ്ടമാണ് തനിക്കെന്ന് താരം നേരത്തെ പറഞ്ഞിരുന്നു. മോഹന്‍ലാലിന് വല്ലാത്ത എനര്‍ജിയാണെന്നും എല്ലാവരുമായി അടുത്തിടപെടുന്ന താരജാഡയില്ലാത്ത താരമാണ് അദ്ദേഹമെന്നും താരം നേരത്തെ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ സെറ്റില്‍ വവരുന്നത് പോലും പലപ്പോഴും അറിയാറില്ല. എന്നാല്‍ മമ്മൂട്ടി കൊടുങ്കാറ്റ് പോലെയാണ് വരാറുള്ളത്. പുറമെ കാണുമ്പോള്‍ ഗൗരവക്കാരനാണെന്ന് തോന്നുമെങ്കിലും വളരെ രസകരമാണ് അദ്ദേഹമെന്നും ടിനി പറയുന്നു. വീഡിയോ ഗെയിം ഒക്കെ കളിച്ചിരിക്കുകയായിരിക്കും അദ്ദേഹം, നമ്മള് അടുത്ത് ചെല്ലുമ്പോള്‍ ഇതൊന്ന് നോക്കൂ എന്നൊക്കെ പറയും.

കരുതല്‍ വിസ്മയിപ്പിക്കും
പുറമെ പരുക്കനും സീരിയസാണെന്നൊക്കെ തോന്നുമെങ്കിലും മമ്മൂട്ടിയെ അടുത്തറിയാവുന്നവര്‍ക്ക് അറിയാം അദ്ദേഹത്തിന്റെ കരുതലും സ്നേഹവും. കരുതല്‍ കൊണ്ട് മറ്റുള്ളവരെ വിസ്മയിപ്പിക്കാറുണ്ട് ്അദ്ദേഹം. അദ്ദേഹത്തില്‍ നിന്നും ലഭിച്ച അപൂര്‍വ്വ സമ്മാനത്തെക്കുറിച്ച് നേരത്തെ താരം വാചാലനായിരുന്നു. സമ്മാനങ്ങള്‍ നല്കി ഞെട്ടിക്കുന്ന കാര്യത്തിലും ഏറെ മുന്നിലാണ്ന താരം. കുടുംബത്തിനെ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. സിനിമാതിരക്കുകള്‍ക്ക് ശേഷം ബാക്കി സമയം വീട്ടുകാര്‍ക്ക് നല്‍കണമെന്നും അവര്‍ തങ്ങള്‍ക്കായി കാത്തിരിക്കുകയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നതായി നിവിന്‍ പോളി പറഞ്ഞിരുന്നു.

സമ്മാനത്തിലൂടെ ഞെട്ടിച്ചു
പ്രാഞ്ചിയേട്ടന് എന്ന സിനിമയ്ക്ക് ശേഷമാണ് അദ്ദേഹമൊരു സമ്മാനം നല്‍കിയത്. ഒരു ഷര്‍ട്ടും കൂളിങ് ഗ്ലാസുമായിരുന്നു അദ്ദേഹം നല്‍കിയത്. അതേ ഷര്‍ട്ട് ധരിച്ച് അദ്ദേഹം ജയലളിത, ശ്രീദേവി, രജനീകാന്ത് എന്നിവര്‍ക്കൊപ്പം നില്ക്കുന്ന ചിത്രമായിരുന്നു അയച്ചുതന്നത്. ആ ഷര്‍ട്ടിന്റെ പ്രായം മനസ്സിലാക്കി തരുന്നതിന് വേണ്ടിയായിരുന്നു ആ ചോദ്യം. ഇപ്പോഴും താന്‍ ആ സമ്മാനം നിധിപോലെ സൂക്ഷിച്ചുവെച്ചിട്ടുണ്ടെന്നും താരം പറയുന്നു. ഉണ്ടയുടെ തിരക്കിലാണ് മമ്മൂട്ടി ഇപ്പോള്‍. പുതിയ സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നതിന്റെ തിരക്കിലാണ് ടിനി ടോം.