For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലോക്ക് ഡൗൺ ദിനങ്ങളിൽ വെറുതെ ഇരിക്കേണ്ട, വീട്ടിൽ ചില പണികളുണ്ട്; ബിഗ് ബോസ് താരങ്ങൾ പറയുന്നു

  |

  മഹാമാരിയുടെ മുന്നിൽ ലോകം വിറച്ചു നിൽക്കുകയാണ്. മനുഷ്യ ബന്ധങ്ങൾ കൈയ്യകലത്തിനും അപ്പുറം മതി എന്നാണ് ലോകാരോഗ്യ സംഘടന ഉൾപ്പെടെ പറയുന്നത്.
  ശാരീരിക അകലം പാലിക്കുന്നതിനോടൊപ്പം സമൂഹിക അടുപ്പം വേണമെന്നാണ് രാജ്യം ഒന്നടങ്കം മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. അതുകൊണ്ട് തന്നെ നിങ്ങൾ എവിടെയാണോ ഇപ്പോൾ ഉള്ളത് അവിടെ സുരക്ഷിതമായി ഇരിക്കനാണ് സംസ്ഥാന-കേന്ദ്ര സർക്കാരുകൾ പറയുന്നത്.

  ലോക്ക് ഡൗൺ കാലം എങ്ങനെ ക്രിയാത്മകമായി ഉപയോഗിക്കുമെന്നാണ് ജനങ്ങൾ ഭൂരിഭാഗം പേരും ചോദിക്കുന്നത്. ഇപ്പോഴിത ജനങ്ങൾക്ക് ടിപ്പുമായി ബിഗ് ബോസ് സീസൺ 2 തരങ്ങൾ രംഗത്തെത്തുകയാണ്. അപ്രതീക്ഷിതമായി ലഭിച്ച അവധി ദിനങ്ങൾ ക്രിയാത്മകമായി വിനിയോഗിക്കാനാണ് ഇവർ ജനങ്ങളോട് പറയുന്നത്. കൊച്ചി ടൈംസിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ബിഗ് ബോസ് ഹൗസിൽ ജീവിച്ചതിന് സമാനമായ അവസ്ഥയിലാണ് ഇപ്പോഴും ജീവിക്കുന്നതെന്ന് താരങ്ങൾ പറഞ്ഞു.

  നല്ല പുതിയ മനസോടെ ദിവസം തുടങ്ങുക. നമ്മുടെ തിരക്കേറിയ ജീവിതത്തിൽ(പുരുഷൻ, സത്രീ) നമ്മുടെ ശരീരം വേണ്ടവിധം ശ്രദ്ധിക്കാനും പരിപാലിക്കാനും സമയം കിട്ടാറില്ല.
  , അതിനാൽ ഇത് ഓർമപ്പെടുത്താനുള്ള സമയമാണിത്. ആവശ്യത്തിന് വെള്ളം കുടിക്കാൻ ഞങ്ങൾ പലപ്പോഴും മറക്കുന്നു പോകും. ഈ വേനൽ കാലത്ത് ഇത് പരിഹരിക്കാൻ പറ്റിയ സമയമാണ്. കൂടാതെ മാതാപിതാക്കൾ കുട്ടികളുമായി ചില തുറന്ന സംഭാഷണങ്ങളിൽ ഏർപ്പെടുകയും അവരുടെ പ്രശ്നങ്ങളെ കുറിച്ചും ആഗ്രഹങ്ങളെ കുറിച്ചും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കണം-എലീന പടിക്കൽ പറഞ്ഞു.

  ഈ സമയം വീട്ടുമുറ്റമുള്ളവർ ജൈവകൃഷിക്ക് ശ്രമിക്കണം. ഇത് നല്ല വ്യായാമമാണിത്, മാത്രമല്ല ഇത് നമ്മുടെ മനസ്സിനെ ഉന്മേഷം നൽകുകയും ചെയ്യും. നിങ്ങൾക്ക് വീട്ടിൽ വളർത്തുമൃഗങ്ങളുണ്ടോ? അവയെ നന്നായി പരിപാലിക്കുക. വീഡിയോ എഡിറ്റിംഗ് പോലുള്ള പുതിയ കഴിവുകൾ നേടുന്നതിന് ഓൺലൈൻ വീഡിയോകളും മറ്റും ഉപയോഗിക്കാം. കളിമൺ മോഡലിംഗ് അതുപോലെ രസകരമായ ക്രാഫ്റ്റ് പരീക്ഷിക്കുക, "ഫുക്രു നിർദ്ദേശിച്ചു.

  ആർജെ രഘുവിന്റെ നിർദ്ദേശം ഇങ്ങനെയായിരുന്നു."സോഷ്യൽ മീഡിയയും സ്മാർട്ട്‌ഫോണുകളും ഉപയോഗിക്കാൻ നിങ്ങളുടെ മാതാപിതാക്കളെ പഠിപ്പിക്കാൻ ഈ സമയത്ത് നിങ്ങൾക്ക് കഴിയും. പലപ്പോഴും അവരെ പഠിപ്പിക്കുന്നതിനുള്ള അവരുടെ അഭ്യർത്ഥനകളിൽ നമ്മളിൽ പലരും ശ്രദ്ധിക്കുന്നില്ല. ലോക്ക് ഡൗൺ കാലം അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ സാധിക്കും. വീഡിയോ കോൾ ചെയ്യുന്ന രീതിയും അതുപോലെ വാട്സ് ആപ്പിൽ ഫോട്ട‌ോ ഷെയർ ചെയ്യുന്നതും, വീഡിയോ കാണുന്നതും സോഷ്യൽ മീഡിയ സോഷ്യൽ മീഡിയ അക്കൗണ്ട് എടുക്കുന്നതിനെ കുറിച്ചും പറഞ്ഞു കൊടുക്കുക. കൂടാതെ നിങ്ങൾ എന്തെങ്കിലും സൂക്ഷിച്ചിരുന്നോ അത് അവസാനിപ്പിക്കാനുള്ള സമയമാണിത്.,

  കുട്ടികളുമായും മാതാപിതാക്കളുമായും അടുത്ത ബന്ധം പുലർത്താൻ ഈ ലോക്ക് ഡൗൺ സമയം ഉപയോഗിക്കാമെന്ന് ബിഗ് ബോസ് താരവും നടിയും അവതാരകയുമായ ആര്യ പറയുന്നു. കുട്ടിയും കുന്നും, കള്ളനും പോലീസും പേര് -സ്ഥലം-സാധനം-സിനിമ , ഒളിച്ചു കളി റോക്ക്-പേപ്പർ-സിസർ, , സംഗീത കസേരകൾ, തുടങ്ങിയ പഴയ ഗെയിമുകൾ അവർക്കൊപ്പ കളിക്കുക. ഇതിലൂടെ അവരുമായി മണിക്കൂറുകളോളം ഇടപഴകാൻ കഴിയും, "ആര്യ പറഞ്ഞു.

  ആത്മപരിശോധനയ്ക്കുള്ള ഏറ്റവും നല്ല സമയമാണിതെന്ന് കരുതുന്നതായി ഗായികയും അഭിനേത്രിയുമായ അഭിരാമി സുരേഷ് പറയുന്നു. നമ്മുടെ വീടുകളുടെ വാതിലുകൾ അടച്ചിരിക്കാം, പക്ഷേ നമുക്ക് അവ നമ്മുടെ ആത്മാക്കൾക്കായി തുറന്ന് സ്വയം വിശകലനം ചെയ്യാം. സ്കൂൾ കാലം മുതൽ മറന്നുപോയ കഴിവുകൾ, ഡ്രോയിംഗ്, കവിതാ രചന, മുതലായവ പുറത്തെടുക്കാം. അതുപോലെ അമ്മമാരെ വീട്ടുജോലികളിൽ സഹായിക്കാം കൂടാതെ ഇവർ എങ്ങനെയാണ് ഒരു വീട് മുന്നോട്ട് കൊണ്ട് പോകുന്നതെന്ന് നമുക്ക് കണ്ടു മനസിലാക്കാനും ഈ അവസരം ഉപയോഗിക്കാം.

  Read more about: bigg boss 2
  English summary
  |Tips from BB Malayalam contestants to make lockdown phase productive
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X