മഞ്ജു വാര്യരുടെ മാതാപിതാക്കളുടെ ഭാവം മാറി, കണ്ണെഴുതി പൊട്ടുംതൊട്ട് കഥ പറഞ്ഞതിനെക്കുറിച്ച് സംവിധായകന്‍

സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച സിനിമയായിരുന്നു കണ്ണെഴുതി പൊട്ടുംതൊട്ട്. മഞ്ജു വാര്യരുടെ കരിയര്‍ ബെസ്റ്റ് ചിത്രങ്ങളിലൊന്ന് കൂടിയാണിത്. ഈ ചിത്രത്തിലെ ഭദ്രയായുള്ള താരത്തിന്റെ പകര്‍ന്നാട്ടത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് സംവിധായകനായ ടികെ രാജീവ് കുമാര്‍. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സംവിധായകന്‍ ലേഡി സൂപ്പര്‍ സ്റ്റാറിനെക്കുറിച്ച് വാചാലനായത്.

ഭദ്രയുടെ പ്രതികാരകഥയായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ടിന്റെ പ്രമേയം. തിലകന്‍, ബിജു മേനോന്‍, അബ്ബാസ്, കലാഭവന്‍ മണി തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ചിത്രത്തിനായി ചെമ്പഴുക്കാ എന്ന ഗാനവും ആലപിച്ചിരുന്നു മഞ്ജു വാര്യര്‍. മോഹന്‍ലാലും ഈ ചിത്രത്തിനായി ഗാനം ആലപിച്ചിരുന്നു. ഈ സിനിമയുടെ കഥ പറഞ്ഞതിനെക്കുറിച്ചും മഞ്ജു വാര്യരുടെ സംശയത്തെക്കുറിച്ചും, ചിത്രീകരണത്തിനിടയില്‍ കട്ട് പറയാന്‍ മറന്നുപോയ നിമിഷത്തെക്കുറിച്ചും പറഞ്ഞെത്തിയിരിക്കുകയാണ് ടികെ രാജീവ് കുമാര്‍.

കഥ പറഞ്ഞത്

കഥ പറഞ്ഞത്

അച്ഛന്റേയും അമ്മയുടേയും മുന്നില്‍ വെച്ചാണ് മഞ്ജു കഥ കേട്ടതെന്ന് ടികെ രാജീവ് കുമാര്‍ പറയുന്നു. കഥ പറയുമ്പോള്‍ മഞ്ജുവിന്റെ അച്ഛന്റേയും അമ്മയുടേയും മുഖം മാറുന്നത് ഞാന്‍ ശ്രദ്ധിച്ചു. അവരെന്താണ് പറയാനുദ്ദേശിക്കുന്നത് എന്ന് നേരത്തെ മനസിലാക്കിയ മഞ്ജു നമുക്ക് പുറത്തിരുന്ന് സംസാരിക്കാം എന്ന് പറഞ്ഞ് ഞങ്ങളെ പുറത്തേക്ക് കൊണ്ടുപോയി.

സംശയം ഇതായിരുന്നു

സംശയം ഇതായിരുന്നു

കഥ കേട്ട് മഞ്ജു എന്നോട് ഒരു ചോദ്യമേ ചോദിച്ചുള്ളൂ, ‘ ചേട്ടാ ഈ സിനിമയില്‍ നഗ്നത ഉണ്ടോ? ഇല്ല എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ സന്തോഷത്തോടെ ആവേശത്തോടെ മഞ്ജു സിനിമ ചെയ്യാന്‍ സമ്മതം മൂളി. ആ പ്രായത്തില്‍ ഇത്തരത്തിലൊരു കഥ കേള്‍ക്കുമ്പോള്‍ അത് സമഗ്രമായി പരിശോധിക്കാനുള്ള അപാരമായ ഒരു ഉള്‍ക്കാഴ്ച മഞ്ജുവിനുണ്ട്. അതെന്നെ അത്ഭുതപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു.

ഇരട്ടി തിരിച്ചുതന്നു

ഇരട്ടി തിരിച്ചുതന്നു

സിനിമയുടെ ഷൂട്ടിങ് തുടങ്ങിയപ്പോള്‍ ഞാന്‍ ഉദ്ദേശിച്ചതിനേക്കാള്‍ എത്രയോ മടങ്ങായാണ് മഞ്ജു കഥാപാത്രത്തെ തിരിച്ചുതന്നത്. അഭിനയിക്കാന്‍ വരുമ്പോള്‍ ഒരു കാര്യം മാത്രമേ മഞ്ജു ആവശ്യപ്പെട്ടിട്ടുള്ളൂ. സീന്‍ വിവരിക്കുമ്പോള്‍ വിശദമായി പറഞ്ഞുകൊടുക്കണം. എന്റെ മനസിലെന്താണോ ഉള്ളത്. അത് കൃത്യമായി വായിച്ചെടുക്കാന്‍ മഞ്ജുവിന് സാധിച്ചുവെന്നും അദ്ദേഹം പറയുന്നു.

കട്ട്  ചെയ്യാന്‍ മറന്ന നിമിഷങ്ങള്‍

കട്ട് ചെയ്യാന്‍ മറന്ന നിമിഷങ്ങള്‍

മഞ്ജു വാര്യരുടെ അഭിനയത്തിന് മുന്നില്‍ പലപ്പോഴും കട്ട് പറയാന്‍ വരെ മറന്നുപോയെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്. കഥാപാത്രത്തിന്‍റെ പൂര്‍ണ്ണതയ്ക്കായി അങ്ങേയറ്റത്തെ ശ്രമങ്ങള്‍ നടത്തുന്ന മഞ്ജു വാര്യരെക്കുറിച്ച് പറഞ്ഞ് നേരത്തെയും സംവിധായകരെത്തിയിരുന്നു. റീടേക്ക് എടുക്കുന്നതിലോ, ഉദ്ദേശിച്ചത് ലഭിച്ചില്ലെന്ന് പറഞ്ഞാലോ നിരാശയാവുന്ന പ്രകൃതമല്ല താരത്തിന്‍റേതെന്നും സംവിധായകര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X