പപ്പേട്ടന്‍ എന്ന സംവിധായകന്‍..തിരക്കഥാകൃത്ത്..സാഹിത്യകാരന്‍

By Sruthi K M

മലയാള ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, സാഹിത്യകാരന്‍ എന്നീ നിലകളില്‍ നല്ലൊരു വ്യക്തിത്വത്തിനുടമയായിരുന്നു പി പത്മരാജന്‍. ഒരു കരുത്തുറ്റ കഥാകൃത്ത്.. 1945 മെയ് 23ന് ആലപ്പുഴയിലാണ് പത്മരാജന്‍ എന്ന മലയാളത്തിന്റെ പപ്പേട്ടന്‍ ജനിക്കുന്നത്. കുഞ്ഞുനാളില്‍ തന്നെ പത്മരാജന്റെ ഉള്ളിലെ കലാകാരന്‍ പുറത്തുവന്നിരുന്നു. കോളേജ് പഠനകാലത്താണ് കഥകള്‍ എഴുതി തുടങ്ങിയത്.

മാസികകളിലൂടെയായിരുന്നു പത്മരാജിന്റെ കഥകള്‍ ആദ്യം പുറത്തുവന്നത്. 1971ലാണ് നക്ഷത്രങ്ങളെ കാവല്‍ എന്ന നോവല്‍ പ്രസിദ്ധീകരിക്കുന്നത്. അതോടെ പപ്പേട്ടനെ മലയാളികള്‍ അറിഞ്ഞു തുടങ്ങി. ഒട്ടേറെ അവാര്‍ഡുകള്‍ വാരികൂട്ടിയ നോവലായിരുന്നു നക്ഷത്രങ്ങളെ കാവല്‍. അപരന്‍, പ്രഹേളിക, പുക, കണ്ണട തുടങ്ങിയ കൃതികളും ശ്രദ്ധയമായവയാണ്.

center3

വാടകയ്‌ക്കൊരു ഹൃദയം, ഇതാ ഇവിടെ വരെ, ശവവാഹനങ്ങളും തേടി തുടങ്ങിയ നോവലുകളും പത്മരാജന്റെ തൂലിക തുമ്പില്‍ നിന്നും വിടര്‍ന്നതാണ്. 1975ലാണ് പപ്പേട്ടന്‍ സിനിമാ ലോകത്തേക്ക് കടക്കുന്നത്. അദ്ദേഹം എഴുതിയ പ്രയാണം എന്ന തിരക്കഥ പിന്നീട് ഭരതന്‍ സിനിമയാക്കി. രതിനിര്‍വേദം, വാടകയ്‌ക്കൊരു ഹൃദയം, തകര, ശാലിനി എന്റെ കൂട്ടുകാരി, ലോറി, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് തുടങ്ങിയവ പപ്പേട്ടന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രങ്ങളാണ്.

അപരന്‍, മൂന്നാം പക്കം, ഇന്നലെ, തൂവാനത്തുമ്പികള്‍, ഞാന്‍ ഗന്ധര്‍വ്വന്‍, നവംബറിന്റെ നഷ്ടം തുടങ്ങിയ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങി. ദേവലോകത്തു നിന്നും ഇറങ്ങി വന്ന ഗന്ധര്‍വ്വനും, പ്രണയത്തിന്റെ പുതിയ ലോകം തുറന്ന രതിചേച്ചിയും, തൂവാനത്തുമ്പികളൊന്നും മലയാളികളുടെ മനസ്സില്‍ നിന്നും മായാത്ത ചിത്രങ്ങളാണ്.

dirctor

എഴുത്തുകാരന്‍, ആകാശവാണിയിലെ അനൗണ്‍സര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങി ഒട്ടേറെ വേഷങ്ങള്‍. പത്മരാജന്‍ പതിനെട്ട് ചിത്രങ്ങളെ സംവിധാനം ചെയ്തിട്ടുള്ളൂ. എന്നാല്‍ ഏതൊരു മലയാളിയുടെയും പ്രിയപ്പെട്ട ചിത്രങ്ങള്‍ പരിശോധിച്ചാല്‍ അതിലൊന്ന് പത്മരാജന്റെ ചിത്രമായിരിക്കും. 1991 ജനുവരി 24നാണ് പത്മരാജന്‍ സിനിമാ ലോകത്തു നിന്നും ജീവിതത്തില്‍ നിന്നും വിടപറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X